- ഷാനൻ നദിയിൽ നിന്നും കുടിവെള്ളം; ഉയിസ് ഐറാനെതിരെ പ്രതിഷേധം
- ഡെറിയിലെ യുവതിയുടെ മരണം; യുവാവ് അറസ്റ്റിൽ
- ഡൊണഗലിൽ വാഹനാപകടം; കൗമാരക്കാരന് പരിക്ക്
- റോണി ഡെലാനിയുടെ ഭാര്യ അന്തരിച്ചു
- ഇറാന്റെ നതാൻസ് ആണവ കേന്ദ്രത്തിൽ യുഎസ് – ഇസ്രയേൽ വ്യോമാക്രമണം; ആണവ ചോർച്ചയില്ലെന്ന് അധികൃതർ
- ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും
- ചുവട് മാറ്റി യുഎസ് ; കടലില് കുടുങ്ങി കിടക്കുന്ന ഇറാന് എണ്ണ വിൽക്കാം
- ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറച്ചേക്കും
Author: sreejithakvijayan
ഡബ്ലിൻ: എബനേസർ മാർത്തോമ്മാ ചർച്ച് ഡബ്ലിൻ സൗത്തിന്റെ ആദ്യ വിശുദ്ധ കുർബാന ഈ മാസം 18 ന് ( ശനിയാഴ്ച). രാവിലെ 9.30 ന് ഗ്രസ്‌റ്റോൺസിലുള്ള നസറീൻ കമ്മ്യൂണിറ്റി ചർച്ചിൽ ആയിരിക്കും കുർബാന നടക്കുക. അയർലൻഡിലെ രണ്ടാമത്തെ മാർത്തോമ്മ പള്ളിയായി ഉയർത്തപ്പെട്ട പള്ളിയാണ് എബനേസർ പള്ളി. ഇടവക വികാരി സ്റ്റാൻലി മാത്യു ജോണാണ് വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകുന്നത്. കുർബാനയിൽ പങ്കെടുക്കാൻ സംഘാടകർ ഏവരെയും ക്ഷണിച്ചിട്ടുണ്ട്.
ടിപ്പററി: കൗണ്ടി ടിപ്പററിയിൽ 40 കാരനെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. നോക്കണേയിൽവച്ചായിരുന്നു സംഭവം. പരിക്കേറ്റയാൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ 20 ലേറെ പ്രായം തോന്നിക്കുന്ന യുവാക്കളാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: ദ്രോഹെഡ മലയാള മിഷൻ സോണിന്റെ ഉദ്ഘാടനവും ആദ്യ ക്ലാസും നടന്നു. ഞായറാഴ്ച ടുള്ളിയല്ലൻ കമ്മ്യൂണിറ്റി ഹാളിൽവച്ചായിരുന്നു പരിപാടി. കേരളസർക്കാരിന്റെ മലയാള മിഷൻ പദ്ധതിയുടെ സഹകരണത്തോടെ സെന്റ് തോമസ് സിറോ മലബാർ ചർച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പദ്ധതിയുടെ ദ്രോഹെഡ സോൺ പ്രവർത്തനങ്ങൾക്ക് ഫാ. സിജോ വെങ്കിട്ടയ്ക്കൽ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മറ്റ് അംഗങ്ങളുടെ പ്രസംഗത്തിന് പിന്നാലെ മലയാള മിഷൻ ക്ലാസുകൾ ഔദ്യോഗികമായി ആരംഭിക്കുകയായിരുന്നു. ഏകദേശം 60 ഓളം വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് പരിപാടിയിൽ പങ്കെടുത്തത്.
ഡബ്ലിൻ: വിലക്കയറ്റത്തിനിടെ പാൽവില കുറച്ച് സൂപ്പർവാല്യു. മറ്റ് സൂപ്പർമാർക്കറ്റുകൾ പാൽ വില കുറച്ചതിന് പിന്നാലെയാണ് സ്വന്തം ബ്രാൻഡ് പാലിന്റെ വില സൂപ്പർവാല്യു കുറച്ചത്. സൂപ്പർവാല്യൂ സ്റ്റോറുകളിൽ 2 ലിറ്റർ പാൽ കുപ്പികളുടെ വില 2.35 യൂറോ ആയിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കഴിഞ്ഞ ദിവസം ആൽഡി, ലിഡിൽ, ടെസ്‌കോ എന്നിവർ പാലിന്റെ വില കുറച്ചിരുന്നു. വിലയിൽ സെന്റുകളുടെ വ്യത്യാസം ആണ് വരുത്തിയിരിക്കുന്നത്. ലിഡിലിന്റെ രണ്ട് ലിറ്റർ പാലിന്റെ വില നേരത്തെ 2.45 യൂറോ ആയിരുന്നു. എന്നാൽ ഇത് 2.35 യൂറോ ആക്കി കുറച്ചു. ആൽഡി സ്വന്തം ബ്രാൻഡ് പാലിന് 3 സെന്റ് മുതൽ 16 സെന്റുവരെയാണ് കുറച്ചത്. ടെസ്‌കോയുടെ സൂപ്പർമാർക്കറ്റുകളിൽ രണ്ട് ലിറ്റർ പാലിന് വില 2.35 യൂറോ ആണ്.
ഡബ്ലിൻ: ഡബ്ലിൻ കലാപത്തിനിടെ ലുവാസ് ട്രാമിന് തീയിട്ട സംഭവത്തിൽ യുവാവിന് തടവ് ശിക്ഷ. മൂന്ന് വർഷത്തെ തടവിനാണ് കോടതി 20 വയസ്സുള്ള ഇവാൻ മൂറിനെ ശിക്ഷിച്ചത്. കലാപത്തിനിടെ ഇയാൾ നടത്തിയ ആക്രമണങ്ങളിൽ ഏകദേശം 5 മില്യൺ യൂറോയുടെ നാശനഷ്ടം ആണ് ഉണ്ടായത്. കലാപം, ലുവാസ് ട്രാമിന് തീയിടൽ, ട്രാമിന്റെ ജനാലകൾക്ക് തീയിടൽ എന്നീ കുറ്റങ്ങളാണ് യുവാവിന് മേൽ ചുമത്തിയിരിക്കുന്നത്. 2023 നവംബർ 23 ന് ആയിരുന്നു ഡബ്ലിനിലെ പാർണൽ സ്‌ക്വയറിൽ കപാലം ഉണ്ടായത്. അന്ന് 18 വയസ്സായിരുന്നു യുവാവിന് പ്രായം. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും യുവാവ് കുറ്റം ചെയ്തതായി വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ നൽകിയത്.
ഡബ്ലിൻ: യൂറോപ്യൻ അതിർത്തികളിൽ പുതിയ ബയോമെട്രിക് ചെക്ക് ഇൻ സംവിധാനം നിലവിൽവന്നു. ഞായറാഴ്ച മുതലാണ് പുതിയ സംവിധാനം പ്രവർത്തനക്ഷമമായത്. ഇനി മുതൽ നോൺ യൂറോപ്യൻ യാത്രികർക്ക് പാസ്‌പോർട്ട് സ്റ്റാമ്പുകൾ ആവശ്യമില്ല. 25 യൂറോപ്യൻ രാജ്യങ്ങളിലും നാല് നോൺ യൂറോപ്യൻ രാജ്യങ്ങളിലുമാണ് പുതിയ യൂറോപ്യൻ എൻട്രി/എക്‌സിറ്റ് സിസ്റ്റം (ഇഇഎസ്) പ്രവർത്തനം ആരംഭിച്ചത്. ഇവിടെ യാത്രികർ ഫോട്ടോഗ്രാഫും വിരലയടയാളം ഉൾപ്പെടെയുള്ള ബയോമെട്രിക് വിശദാംശങ്ങളും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇവിടെ എൻട്രി, എക്‌സിറ്റ് തിയതികൾ ഡിജിറ്റലായിട്ടായിരിക്കും രേഖപ്പെടുത്തുക. അതേസമയം ഐറിഷ് പാസ്‌പോർട്ട് ഉടമകൾക്കും ഇഇഎസ് ഉപയോഗിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാർക്കും ഇഇഎസ് ബാധകമായിരിക്കില്ല.
ഡൊണഗൽ: വെസ്റ്റ് ഡൊണഗൽ തീരത്ത് നിന്ന് അപൂർവ്വയിനം ഓഷ്യൻ സൺഫിഷ് കരയ്ക്കടിഞ്ഞു. ഫാൽക്കരാഗിലെ ബാക്ക് സ്ട്രാൻഡിൽ ഇന്നലെയായിരുന്നു സംഭവം. അതേസമയം അപൂർവ്വ മത്സ്യം കരയ്ക്കടിഞ്ഞത് ഏവർക്കും അത്ഭുതം നിറഞ്ഞ കാഴ്ചയായി. ഇന്നലെ രാവിലെ നടക്കാൻ ഇറങ്ങിയവരാണ് മീനിനെ ആദ്യം കണ്ടത്. കാണുമ്പോൾ മത്സ്യത്തിന് ജീവൻ ഉണ്ടായിരുന്നില്ല. ഇവ ചാകാൻ ഉണ്ടായ കാരണം വ്യക്തമല്ല. പൂർണ്ണവളർച്ചയെത്തിയാൽ 247 മുതൽ 1,000 കിലോഗ്രാം വരെ (545 മുതൽ 2,205 പൗണ്ട് വരെ) ഭാരമുണ്ടാകുന്ന ഓഷ്യൻ സൺഫിഷ്, ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ, മിതശീതോഷ്ണ ജലാശയങ്ങളിലാണ് കൂടുതലായി കാണപ്പെടുക. ജെല്ലിഫിഷ്, കണവ, മറ്റ് ചെറുമത്സ്യങ്ങൾ എന്നിവ കഴിച്ചാണ് അവ പ്രധാനമായും അതിജീവിക്കുന്നത്. കടലിലെ ഏറ്റവും വലിയ അസ്ഥി മത്സ്യങ്ങളിൽ ഒന്നാണിത്.
ലിമെറിക്ക്: ലിമെറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ വിപുലീകരണത്തിന് അനുമതി നൽകി ആസൂത്രണ കമ്മീഷൻ. 92 ഇൻപേഷ്യന്റ് കിടക്കകൾ ഉൾപ്പെടുത്തി കെട്ടിടം വിപുലീകരിക്കുന്നതിനാണ് കമ്മീഷൻ അനുമതി നൽകിയിരിക്കുന്നത്. അതേസമയം പ്രദേശവാസികളുടെ പരാതികൾ അവഗണിച്ചാണ് കമ്മീഷൻ അനുമതി നൽകിയിരിക്കുന്നത്. യുഎച്ച്എൽ ക്യാമ്പസിലെ ബേസ്‌മെന്റ് പാർക്കിംഗ് സൗകര്യത്തോട് കൂടിയ കെട്ടിടം ആണ് വിപുലീകരിക്കുന്നത്. മൂന്ന് നില കെട്ടിടം ആയ ഇവിടെ രണ്ട് പുതിയ നിലകൾ കൂടി നിർമ്മിക്കും. എച്ച്എസ്ഇയാണ് നിർമ്മാണത്തിനായി അനുമതി ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരിക്കുന്നത്. ഇത് ലിമെറിക്ക് കൗണ്ടി കൗൺസിലും അംഗീകരിച്ചിരുന്നു. വിപുലീകരണത്തിന്റെ ഫലമായി കെട്ടിടത്തിന്റെ ഉയരം 12 മീറ്ററിൽ നിന്ന് 37 മീറ്ററായി ഉയരും. അതിനാലാണ് പ്രദേശവാസികളിൽ നിന്നും എതിർപ്പ് ഉയർന്നത്.
ക്ലെയർ: നോർത്ത് ക്ലെയറിലെ വീട്ടിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം വിവരം കൈമാറണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രിയായിരുന്നു ഡൂളിനിലെ വീട്ടിൽ പ്രായമുള്ള സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പുരുഷന് 80 വയസ്സും സ്ത്രീയ്ക്ക് 90 വയസ്സും പ്രായം തോന്നിക്കും. ഇവരുടെ മൃതദേഹങ്ങൾ നിലവിൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. അതേസമയം സംഭവത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിലാണ് പോലീസ്.
ഡബ്ലിൻ: കടകളിൽ നിന്നും പ്രമുഖ റെഡി മേഡ് മീൽ തിരിച്ചുവിളിച്ച് അയർലൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി. എഫ്‌ഐടി ഫുഡ്‌സിന്റെ റെഡി മേഡ് മീൽ ആണ് തിരിച്ചുവിളിച്ചത്. ഭക്ഷ്യോത്പന്നത്തിൽ അലർജിയ്ക്ക് കാരണമായേക്കാവുന്ന ഘടകങ്ങൾ ഉള്ളത് വെളിപ്പെടുത്താത്തതിനെ തുടർന്നാണ് നടപടി. എഫ്‌ഐടി ഫുഡ്‌സ് ബീഫ് ആൻഡ് മാഷ് വിത്ത് പെപ്പർ സോസ് ആണ് വിപണികളിൽ നിന്നും തിരിച്ചുവിളിച്ചത്. ഇതിൽ സോയ, എള്ള്, സെലറി എന്നിവ ഉണ്ട്. എന്നാൽ പാക്കിംഗിൽ ഇവയെക്കുറിച്ച് പരാമർശിച്ചിട്ടില്ല. മൂന്ന് ചേരുവകളും ചിലരിൽ അലർജിയ്ക്ക് കാരണമാകാം. ഇതേ തുടർന്ന് മുൻകരുതൽ നടപടിയെന്നോണമാണ് ഉത്പന്നം തിരിച്ചുവിളിച്ചത്. 400 ഗ്രാം പാക്കറ്റുകളാണ് തിരിച്ചുവിളിച്ചത്. ഈ ഉത്പന്നം കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
