കെറി: കൗണ്ടി കെറിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ 67 കാരനായ മുൻ ആർമി സെർജന്റിന് ജീവപര്യന്തം. ബ്രൂക്ക്വേ സ്വദേശിയായ തോമസ് കരോളിനാണ് കോടതി ശിക്ഷവിധിച്ചത്. 84 കാരനായ പാട്രിക് ഒ മഹോണിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
2024 ഫെബ്രുവരിയിൽ ആയിരുന്നു കരോളിൻ മഹോണിയെ കൊലപ്പെടുത്തിയത്. ഇരുവരും ദീർഘകാലമായി സുഹൃത്തുക്കളാണ്. 2024 ഫെബ്രുവരി 24 ന് മഹോണിയുടെ വീട്ടിൽ എത്തിയതായിരുന്നു കരോൾ. സംസാരിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഇതേ തുടർന്ന് ഉണ്ടായ പ്രകോപനത്തിൽ മഹോണിയെ കരോൾ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post

