ഡബ്ലിൻ: കെയർഡോക്ക് ജീവനക്കാരുടെ സമരം ആരംഭിച്ചു. രാവിലെ മുതലാണ് 24 മണിക്കൂർ നീണ്ടുനിൽക്കുന്ന സമരം ആരംഭിച്ചത്. ഇത് ജിപി സേവനങ്ങളെ ബാധിച്ചേക്കും.
ഏകദേശം 270 ഓളം തൊഴിലാളികളാണ് പണി മുടക്കിൽ പങ്കെടുക്കുന്നത്. ശമ്പളവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് സമരം. കെയർഡോക്കിൽ ജോലി ചെയ്യുന്ന ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷനിലെയും എസ്ഐപിടിയുവിലെയും അംഗങ്ങളാണ് പണി മുടക്കുന്നത്.
Discussion about this post

