ഡബ്ലിൻ: മോട്ടോർവേയിലൂടെ തെറ്റായ ദിശയിൽ വാഹനമോടിക്കുന്നത് ക്രിമിനൽ കുറ്റകൃത്യമായി കണക്കാക്കാൻ സർക്കാർ. കിൽഡെയറിലെ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഇതേക്കുറിച്ച് ആലോചിക്കുന്നത്. നീതി മന്ത്രി ജിം ഒ കെല്ലഗൻ ഇതുമായി ബന്ധപ്പെട്ട സൂചന പുറപ്പെടുവിച്ചിട്ടുണ്ട്.
വാഹനങ്ങൾ പിന്തുടർന്ന് പിടികൂടുന്നതിനായി ഗാർഡകൾക്ക് പരിശീലനം നൽകുന്ന പദ്ധതി ഈ വർഷം കാര്യക്ഷമമായി തന്നെ നടപ്പിലാക്കും. അമിത വേഗതയിൽ വാഹനമോടിക്കൽ, കാർ മോഷ്ടിക്കൽ തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾക്ക് വലിയ പ്രചാരം നൽകുന്നതിൽ നിന്നും സോഷ്യൽ മീഡിയ കമ്പനികൾ വിട്ട് നിൽക്കണം. അയർലൻഡിൽ മാത്രം നടക്കുന്ന ഒറ്റപ്പെട്ട സംഭവമല്ല ഇത്. എല്ലാ രാജ്യങ്ങളിലും ഇത് നടക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ ഉത്തരവാദിത്വം സോഷ്യൽ മീഡിയ കമ്പനികൾക്കും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

