കെറി: കൗണ്ടി കെറിയിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്കേറ്റു. കിൽമാനിഹാൻ വെസ്റ്റിൽ വൈകുന്നേരം 4 മണിയോടെയാണ് അപകടം നടന്നത്. മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
40 നും 40 നും ഇടയിൽ പ്രായമുള്ളവർക്കാണ് പരിക്കേറ്റത്. മൂന്ന് പേരെയും യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കെറിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരിൽ രണ്ട് പേർ സ്ത്രീകളാണ്. ഇവരുടെ പരിക്കുകൾ ഗുരുതരമാണ്. അപകടത്തിൽ മറ്റുള്ളവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Discussion about this post

