ലിമെറിക്ക്: തുർലെസിനും ലിമെറിക്ക് ജംഗ്ഷനും ഇടയിലുള്ള ട്രെയിൻ സേവനങ്ങൾ പുനരാരംഭിച്ചു. മണിക്കൂറുകൾക്ക് ശേഷമാണ് സർവ്വീസുകൾ സാധാരണ നിലയിൽ ആക്കിയത്. ലൈനിൽ എന്താണ് ഉണ്ടായത് എന്ന കാര്യത്തിൽ ഇനിയും ഐറിഷ് റെയിൽ വ്യക്തത വരുത്തിയിട്ടില്ല. വൈകീട്ടോടെയാണ് സേവനങ്ങൾ പുനരാരംഭിച്ചത്.
ഗുരുതരമായ സംഭവം എന്ന് മാത്രമാണ് സംഭവത്തെക്കുറിച്ച് ഐറിഷ് റെയിൽ പറഞ്ഞിരിക്കുന്നത്. ഇന്നലെ ആയിരുന്നു ഇരു സ്റ്റേഷനുകൾക്കിടയിലും ബുദ്ധിമുട്ട് നേരിട്ടത്. തുടർന്ന് അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി പ്രശ്നത്തോട് പ്രതികരിക്കുകയായിരുന്നു. യാത്രികർക്ക് പകരം ബസ് സംവിധാനം ഐറിഷ് റെയിൽ ഒരുക്കിയിരുന്നു. യാത്രികർക്കുണ്ടായ അസൗകര്യത്തിൽ ഐറിഷ് റെയിൽ ക്ഷമ ചോദിച്ചുകൊണ്ട് പ്രസ്താവന പുറപ്പെടുവിച്ചു.

