ഡബ്ലിൻ: കള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി ഡബ്ലിനിലെ വിവിധയിടങ്ങളിൽ പരിശോധന. ഡബ്ലിൻ, മിഡ്ലാൻഡ്സ്, റോസ്ലെയർ യൂറോപോർട്ട് എന്നിവിടങ്ങളിലാണ് റെവന്യൂ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഇതേ തുടർന്ന് ആയിരക്കണക്കിന് യൂറോകളുടെ കള്ളക്കടത്ത് പിടികൂടി.
കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ദൗത്യത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എട്ട് കിലോ ഹെർബൽ കഞ്ചാവ്, 65 വ്യാജ ഉത്പന്നങ്ങൾ, 1700 ലധികം ലഹരി ഗുളികകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഡിറ്റക്ടർ നായകളായ സാം, സിയാര എന്നിവരുടെ സഹായത്തോടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.
Discussion about this post

