ഡൊണഗൽ: ഓണം അതിഗംഭീരമായി ആഘോഷിക്കാൻ ഡൊണഗൽ ഇന്ത്യൻ മലയാളി അസോസിയേഷൻ (ഡിഐഎംഎ). ഓഗസ്റ്റ് 29 നാണ് ഡിമയുടെ ഓണാഘോഷ പരിപാടികൾ അരങ്ങേറുക. അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 16ാമത് ഓണാഘോഷമാണ് 29 ന് നടക്കുന്നത്.
ലെറ്റർകെന്നിയിലെ ഔറ ലെഷൻ സെന്ററിലാണ് പരിപാടി. DIMA ഓണം 2026 എന്നാണ് ആഘോഷത്തിന് പേര് നൽകിയിരിക്കന്നത്. ഓണത്തിന്റെ തനിമ പകർന്നുകൊണ്ടുള്ള വിവിധ കലാ സാംസ്കാരിക പരിപാടികൾ ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. ഇതിനൊപ്പം വടം വലിയും മറ്റ് ആവേശകരമായ മത്സരങ്ങളും സംഘടിപ്പിക്കും. ഓണാഘോഷത്തിന് പൂർണത പകരാൻ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.
Discussion about this post

