ഡബ്ലിൻ: അയർലൻഡിലെ ഇന്ത്യക്കാർക്കായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപ്പൺ ഹൗസ് നാളെ നടക്കും. വൈകീട്ട് നാല് മുതൽ അഞ്ച് മണിവരെയാണ് പരിപാടി. പ്രവാസികൾക്ക് അവർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഇതുവഴി അധികൃതരെ അറിയിക്കാം. പ്രവാസികളുടെ ബുദ്ധിമുട്ടുകളും പരാതികളും ആവശ്യങ്ങളും നേരിട്ട് കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമാണ് എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്.
ഹൈബ്രിഡ് രീതിയിൽ ആയിരിക്കും ഓപ്പൺ ഹൗസ്. ഡബ്ലിനിലും പരിസര മേഖലകളിലും താമസിക്കുന്നവർക്ക് നേരിട്ട് എംബസിയിൽ എത്തി അധികൃതരുമായി ആശങ്കകളും ആവശ്യങ്ങളും പങ്കുവയ്ക്കാം. ദൂരെയുള്ളവർക്ക് സൂം വഴി പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

