വാട്ടർഫോർഡ്: വാട്ടർഫോർഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ശൂനോയോ പെരുന്നാൾ ആഘോഷിച്ചു. ഓഗസ്റ്റ് 15, 16 തിയതികളിലായിരുന്നു ആഘോഷം. നൂറ് കണക്കിന് പേർ ആഘോഷങ്ങളുടെ ഭാഗമായി. പള്ളിയിലെ പ്രധാന ആഘോഷമാണ് വിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാൾ.
ശനിയാഴ്ച ആയിരുന്നു പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. വൈകീട്ട് സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം ഫാദർ പീറ്റർ വർഗ്ഗീസ് കൊടിമരം ഉർത്തി. ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയോടെയാണ് ആഘോഷപരിപാടികൾ ആരംഭിച്ചത്. പിന്നാലെ റാസ നടത്തി. ഫാദർ പീറ്റർ വർഗ്ഗീസിന്റെ കാർമ്മികത്വത്തിൽ ആയിരുന്നു ഇത്.
ഇടവക വികാരി ഫാദർ ബിബിൻ ബാബുവും ഇടവകയുടെ മുൻ വികാരി ഡോക്ടർ ജോബിമോൻ സ്കറിയ അച്ചനും സഹ കാർമികത്വവും വഹിച്ചു. അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പരിപാടിയിൽ പങ്കെടുത്തു.

