ഡബ്ലിൻ: ഡബ്ലിനിൽ ട്രെയിനുകൾ വൈകിയോടുന്നു. ഡബ്ലിനിലുണ്ടായ സിഗ്നലിംഗിലെ പ്രശ്നത്ത തുടർന്നാണ് സർവ്വീസുകൾക്ക് കാലതാമസം നേരിടുന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ലാൻഡ്സൗണിനും ഡൊണാബേറ്റിനും ഇടയിലുള്ള സർവീസുകളെയായിരുന്നു പ്രശ്നം ബാധിച്ചത്. വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് സിഗ്നലിംഗ് സംവിധാനവും തടസ്സപ്പെടുകയായിരുന്നു. 90 മിനിറ്റോളം നേരമാണ് വൈദ്യുതിവിതരണത്തിലെ തകരാർ പരിഹരിക്കാൻ ആവശ്യമായി വന്നത്. തുടർന്ന് ട്രെയിൻ സേവനങ്ങൾ പുന:രാരംഭിക്കുകയായിരുന്നു.
Discussion about this post

