- ബംഗാളിൽ ദുർഗ്ഗാ പൂജ പന്തലിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം ; 25 പേർ ആശുപത്രിയിൽ
- അനിരുദ്ധും കാവ്യാ മാരനും വിവാഹിതരാകുന്നു, സ്ഥിരീകരിച്ച് രേവന്ത് റെഡ്ഡി ; വിവാഹം ഗ്രീസിൽ ?
- വഖഫ് ബോർഡ് പുനഃസംഘടനയ്ക്ക് സ്റ്റേ ഇല്ല ; ഹംസയുടെ ഹർജി തള്ളി ഹൈക്കോടതി
- നവംബർ 1-ന് രാംലീല മൈതാനിയിൽ കോൺഗ്രസ് റാലി ; അനുമതി നൽകി ഡൽഹി പോലീസ്
- ചെങ്ങന്നൂർ സ്റ്റേഷനിൽ കൂടുതൽ സൗകര്യങ്ങൾ ; സ്പെഷ്യൽ ട്രെയിനുകൾ ; ശബരിമല തീർത്ഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് സുരേഷ് ഗോപി
- ഒക്ടോബർ 28-നകം ഇന്ത്യ വിടണം ; നോട്ടീസിനെതിരെ ഇമ്രാൻ ഖാൻ കോടതിയിൽ ; ഏത് നിയമവ്യവസ്ഥയാണ് ലംഘിച്ചതെന്നും ചോദ്യം
- പൂജ വയ്ക്കേണ്ടത് എപ്പോൾ ? പൂജാവിധികൾ എങ്ങനെ ?
- പാർനെൽ സ്ക്വയറിലെ ഭീകരാക്രമണം; പ്രതി അത്യാസന്നനിലയിൽ
ലേഖകന്: Anu Nair
പാട്യാല ; സൈനിക സ്ഥാപനങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസിന് (ഐഎസ്ഐ) കൈമാറിയ കേസിൽ സ്ത്രീ അറസ്റ്റിൽ. കേസിൽ രണ്ട് സൈനികർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു .പഞ്ചാബ് പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. ഫരീദ്കോട്ട് നിവാസിയായ ഗുർണൂർ സിദ്ധു എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ഹുസൈനിവാല ബോർഡർ റോഡിലെ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന് സമീപത്തു നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ നിലവിൽ ചോദ്യം ചെയ്തുവരികയാണ്. സൈനിക മേഖലകളെയും കന്റോൺമെന്റുകളെയും കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഏജൻസികളുമായി പങ്കുവെക്കാൻ ഗൂഢാലോചന നടക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനായി ഇന്ത്യ-ചൈന അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന രണ്ട് സൈനികർ തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിച്ചതായും സൂചനകളുണ്ട്. ഇത്തരത്തിൽ ശേഖരിച്ച വിവരങ്ങൾ സോഷ്യൽ മീഡിയ വഴി കൈമാറാൻ സഹായിച്ചത് ഗുർണൂർ സിദ്ധുവാണ്. മൂന്ന് പേർക്കെതിരെയും ഫാസിൽക്കയിലെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻസ് സെൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫരീദ്കോട്ട്…
തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗിക പ്രമേയം പാസാക്കാനുള്ള പദ്ധതിയുമായി യുഡി എഫ് സർക്കാർ . എൽ ഡി എഫിന്റെ പിന്തുണയോടെ, ചട്ടം 118 പ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രമേയം അവതരിപ്പിക്കും. നിയമസഭയിലെ എൻ ഡി എ അംഗങ്ങൾ പ്രമേയത്തെ എതിർക്കുമെന്നാണ് വിവരം . മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഉടൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് ഈ നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള പൊതുജനവിശ്വാസം വീണ്ടെടുക്കാൻ നിർണ്ണായക നടപടികൾ അനിവാര്യമാണെന്ന് പറയുന്ന പ്രമേയമാണ് അവതരിപ്പിക്കുക. മാത്രമല്ല വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തണമെന്നും പ്രമേയം ആവശ്യപ്പെടും. പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതിയിൽ നിന്നുള്ള പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കുന്ന സമിതി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യവും പ്രമേയത്തിൽ ഉൾപ്പെടുത്തും.
ന്യൂഡൽഹി : പാറ്റാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെയെ മോചിപ്പിക്കാൻ വൈകിയതിനാൽ മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായില്ലെന്ന കുടുംബത്തിന്റെ ആരോപണം തള്ളി ഡൽഹി പൊലീസ്. മുത്തശ്ശിയുടെ മരണവിവരം അറിയിച്ചതിന് പിന്നാലെ അദ്ദേഹത്തിന് യാത്രാസൗകര്യം ഒരുക്കാമെന്ന് ഉദ്യോഗസ്ഥർ പറയുന്ന വീഡിയോ ഡൽഹി പോലീസ് പുറത്തുവിട്ടു. മരണവിവരവും സംസ്കാര ചടങ്ങുകളുടെ സമയവും അറിയിച്ചതിന് ശേഷം ദീപ്കെയ്ക്ക് സഹായം വാഗ്ദാനം ചെയ്തതായി ഡൽഹി പോലീസ് പിആർഒയും ഡിസിപിയുമായ നേഹ യാദവ് പറഞ്ഞു. പോലീസ് പുറത്തുവിട്ട വീഡിയോയിൽ, അദ്ദേഹത്തിന് യാത്രാസൗകര്യം ഒരുക്കാമെന്ന് ഉദ്യോഗസ്ഥൻ പറയുന്നതും കേൾക്കാം. “നിങ്ങൾക്ക് പോകണമെന്നുണ്ടെങ്കിൽ ബസ്സിലോ വിമാനത്തിലോ മറ്റേതെങ്കിലും മാർഗ്ഗത്തിലോ യാത്ര ചെയ്യാൻ സൗകര്യം ഒരുക്കിത്തരാം,” എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. തന്റെ ഔദ്യോഗിക ഫോൺ നമ്പർ ഉപയോഗിച്ച് കുടുംബവുമായി ബന്ധപ്പെടാൻ സഹായിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, “വേണ്ട, അത് സാധ്യമല്ല. എനിക്ക് അച്ഛനോട് സംസാരിക്കാൻ കഴിയില്ല,” എന്നായിരുന്നു ദിപ്കെയുടെ മറുപടി. “ശരി, നമുക്ക് എന്ത് ചെയ്യാനാകുമെന്ന് നോക്കാം,” എന്ന് ഉദ്യോഗസ്ഥൻ മറുപടിയും നൽകി…
ന്യൂഡൽഹി : ഇൻഡിഗോ വിമാനത്തിൽ തീ പിടുത്തം.ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് പറക്കുന്നതിനിടെയാണ് സംഭവം . ലഗേജുകൾ സൂക്ഷിക്കുന്ന ഭാഗത്ത് നിന്നാണ് തീയും പുകയും ഉയർന്നത് . തുടർന്ന് വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയും അവിടെ സുരക്ഷിതമായി ഇറക്കുകയും ചെയ്തു. യാത്രക്കാർ തീ അണയ്ക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പവർ ബാങ്കിൽ നിന്നാണ് തീ പടർന്നെതാണ് സൂചന . ക്യാബിൻ ക്രൂ ഉടൻ തന്നെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. അഗ്നി സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണച്ചു. സാഹചര്യം കണക്കിലെടുത്ത് വിമാനം ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അടിയന്തരമായി ലാൻഡിംഗ് നടത്തിയത്. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. യാത്രക്കാരെ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ ബദൽ വിമാനം ക്രമീകരിച്ചിട്ടുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു.
ചെന്നൈ : 4,900 കോടി രൂപ ചെലവിൽ നിർമ്മിച്ച ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ടത്തിലെ പൂനമല്ലി ബൈപാസ്-വടപളനി പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ സാന്നിധ്യത്തിൽ മോദിയും മുഖ്യമന്ത്രി സി. ജോസഫ് വിജയും ചേർന്നാണ് പുതിയ മെട്രോ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്തത്. തുടർന്ന് വിജയ്ക്കൊപ്പം മോദി മെട്രോയിൽ യാത്രയും ചെയ്തു. ട്രെയിനിൽ കയറുന്നതിന് മുൻപ് പ്രധാനമന്ത്രി ടിക്കറ്റ് എടുക്കുകയും ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരനുമായി സംസാരിക്കുകയും ചെയ്തു. ചെന്നൈയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ നിന്ന് നഗരത്തിലേയ്ക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും, യാത്രാസമയം കുറയ്ക്കാനും ഈ പാത സഹായിക്കുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 12 മുതൽ രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ സാധാരണ സർവീസുകൾ ഉണ്ടാകും. കോറിഡോർ 4-ലെ പൂനമല്ലി ബൈപാസ് മെട്രോ, വടപളനി മെട്രോ എന്നീ ടെർമിനലുകളിൽ നിന്ന് രാത്രി 9 മണിക്കായിരിക്കും അവസാന ട്രെയിനുകൾ പുറപ്പെടുക.സന്ദർശന വേളയിൽ,…
ന്യൂഡൽഹി ; തിരഞ്ഞെടുപ്പ് പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുന്നതിൽ മടുപ്പ് തോന്നിയെന്നും, അങ്ങനെ ചെയ്യുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ എന്ന് സംശയിച്ചു തുടങ്ങിയെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ . ശനിയാഴ്ച ജന്തർ മന്തറിൽ പാറ്റാ പാർട്ടി നടത്തിയ പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹി പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള പ്രത്യേക വാദം കേൾക്കലിനിടെയാണ് ഈ പരാമർശങ്ങൾ ഉണ്ടായത്. കപിൽ സിബലിന് മറുപടിയായി അദ്ദേഹത്തിന്റെ വിശ്വാസം പുനഃസ്ഥാപിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. “ഈ സ്ഥാപനത്തിലുള്ള സിബലിന്റെ വിശ്വാസം പുനഃസ്ഥാപിക്കാനാണ് ഞങ്ങൾ ഇവിടെയുള്ളത്… അദ്ദേഹത്തിന്റെ വിശ്വാസം ഞങ്ങളുടെ കരുത്തായ ആയുധങ്ങളിൽ ഏറ്റവും ഉറപ്പുള്ള ഒന്നാണ്,” എന്നാണ് സുപ്രീം കോടതി പ്രസ്താവിച്ചത്. നേരത്തെ, പ്രതിഷേധക്കാർക്ക് മേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത രാജ്യസഭാ എംപി കൂടിയായ സിബൽ, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് സുപ്രീം കോടതിയെ ആവർത്തിച്ച് സമീപിച്ചിട്ടും ആഗ്രഹിച്ച ഫലം ലഭിക്കാത്തതിലുള്ള നിരാശ പ്രകടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട ആശങ്കകളിൽ സുപ്രീം കോടതിയെ…
ന്യൂഡൽഹി : വീണ്ടും ജന്തർ മന്തറിലേക്ക് മാർച്ച് പ്രഖ്യാപിച്ച് പാറ്റാ പാർട്ടി . സിജെപിക്കൊപ്പം, എഎപി, എഐഎസ്എ, എസ്എഫ്ഐ എന്നിവയും പ്രതിഷേധത്തിൽ പങ്കുചേരും. എല്ലാ നഗരങ്ങളിലും ജന്തർ മന്തറുകൾ നിർമ്മിക്കണമെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ ആഹ്വാനം. അതേസമയം, ഇന്ന് വീണ്ടും ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ജന്തർ മന്തറിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ജന്തർ മന്തറിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. പ്രദേശം മുഴുവൻ സിസിടിവി ക്യാമറകൾ നിരീക്ഷിക്കുന്നുണ്ട്. മൈക്രോഫോണുകൾ വഴി പോലീസ് തുടർച്ചയായി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. പ്രദേശത്ത് സെക്ഷൻ 163 പ്രാബല്യത്തിൽ ഉണ്ട്. ഡൽഹിയുമായുള്ള എല്ലാ അതിർത്തികളിലും കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുറത്തു നിന്ന് വരുന്ന വാഹനങ്ങൾ പരിശോധിക്കുന്നുണ്ട്. ഡൽഹിയിലെ 30 റൂട്ടുകളിൽ ഇന്നും ഗതാഗതം വഴിതിരിച്ചുവിട്ടു. ജന്തർ മന്തറിലും കൊണാട്ട് പ്ലേസിലും ഗതാഗത തടസ്സങ്ങൾ ഉണ്ടാകാമെന്ന് മുന്നറിയിപ്പുണ്ട്.
ന്യൂഡൽഹി : സിപിഎമ്മിന്റെ രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹി പോലീസിനെതിരെ രൂക്ഷമായ ഭാഷയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ്. ഡൽഹി പോലീസിന് സുപ്രീം കോടതിയെ പുല്ലുവിലയാണെന്നാണ് ബ്രിട്ടാസിന്റെ ആരോപണം. ‘ഡൽഹി പോലീസിന് സുപ്രീം കോടതിയോടോ നിയമത്തോടോ യാതൊരു ബഹുമാനവുമില്ല. അവർ വിചാരിക്കുന്നത് അവരാണ് സർക്കാരും പാർലമെന്റും സുപ്രീം കോടതിയുമെല്ലാമെന്നാണ്. ഞങ്ങൾ സുപ്രീം കോടതിയെ വീണ്ടും സമീപിക്കും. ഡൽഹി പോലീസാണോ അതോ ജനാധിപത്യ ഭരണകൂടമാണോ രാജ്യം ഭരിക്കുന്നത് എന്ന് തീരുമാനിക്കണം.’ -ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. എംപിയാണെന്ന് പറഞ്ഞിട്ടാണ് പൊലീസുകാർ വിട്ടതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. എംപിയാണെന്ന് അറിഞ്ഞതോടെ വാഹനത്തിൽ നിന്ന് ഇറക്കി വിടുകയായിരുന്നു.
തിരുവനന്തപുരം ; സംസ്ഥാനത്തു സിനിമ തിയേറ്ററുകളിൽ ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ, സിവിൽ സപ്ലൈസ് വകുപ്പുകളുടെ സംയുക്ത മിന്നൽ പരിശോധന . മന്ത്രി അനൂപ് ജേക്കബിന്റെ നിർദേശപ്രകാരം പരിശോധന നടത്തിയത്. 26 കേസുകൾ രജിസ്റ്റർ ചെയ്തു. 5 തിയറ്ററുകൾക്കു കാരണം കാണിക്കൽ നോട്ടീസ് നൽകി. പിഴയായി 62,000 രൂപയും ചുമത്തി. തിയേറ്ററുകളിൽ ശുദ്ധജലം ഉറപ്പാക്കുന്നില്ലെന്നും അമിതവില ഈടാക്കുന്നുവെന്നും വിലവിവരം പ്രദർശിപ്പിക്കാറില്ലെന്നുമുള്ള പരാതിയെത്തുടർന്നാണു പരിശോധന . കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ തിയേറ്ററുകൾക്കെതിരെയാണു നടപടി. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ആഹാരപദാർത്ഥങ്ങൾ സൂക്ഷിക്കുന്നതെന്നും, അളവിൽ വെട്ടിപ്പ് നടക്കുന്നുവെന്നും പരാതി ഉണ്ട്. പായ്ക്കറ്റുകളിൽ ലേബൽ വിവരങ്ങൾ പൂർണമല്ലാത്തതിനും തൊഴിലാളികൾക്ക് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനും നടപടിയെടുത്തിട്ടുണ്ട്.
കൊച്ചി : ഒരുമിച്ച് ചിരിച്ച് കളിച്ച് ചായ കുടിച്ച് പിരിഞ്ഞ സുഹൃത്തുക്കൾ ഒരു നിമിഷം കൊണ്ട് ഇല്ലാതായതിന്റെ ഞെട്ടലിലാണ് ദേവിക, ഗോപിക, ഇജാസ് എന്നിവരുടെ സുഹൃത്തുക്കൾ. മൂവർക്കും 21 വയസ്സായിരുന്നു പ്രായം . നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം ഏവിയേഷൻ പഠനത്തോടൊപ്പം തൃക്കാക്കരയിലെ ഒരു പുരാവസ്തു കടയിൽ പാർട്ട് ടൈമായി ജോലി ചെയ്യുകയായിരുന്നു ഇവർ. ജോലിക്ക് ശേഷം സുഹൃത്തുക്കളോടൊപ്പം ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. ഇവരുടെ സുഹൃത്തുക്കൾ രണ്ട് ബൈക്കുകളിലായി പിന്നാലെ വരുന്നുണ്ടായിരുന്നു. സന്തോഷത്തോടെ മടങ്ങുകയായിരുന്ന സുഹൃത്തുക്കളാണ് നിമിഷങ്ങൾക്കുള്ളിൽ വിട പറഞ്ഞത്. കാർ ഓടിച്ചിരുന്ന സുഹൈൽ സജീവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. അപകടത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച സുഹൈൽ എന്തുണ്ടെങ്കിലും തന്റെ കുടുംബം നോക്കിക്കൊള്ളുമെന്ന് ആക്രോശിച്ചതായി നാട്ടുകാർ പറയുന്നു. സ്കൂട്ടറിനെ ഏകദേശം 100 മീറ്ററോളം വലിച്ചിഴച്ച ശേഷമാണ് കാർ നിന്നത്. സ്കൂട്ടറിലുണ്ടായിരുന്ന മൂന്നുപേരും…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
