ക്ലയര്‍ : യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ലെയറിലെ നിര്‍മ്മാണ പദ്ധതിക്ക് ഭീഷണിയായി അപൂര്‍വ്വയിനം ഒച്ചുകള്‍.ഡൂണ്‍ബെഗ് റിസോര്‍ട്ടിലെ ബോള്‍റൂം നിര്‍മ്മാണ പദ്ധതിക്കാണ് 2 എം എം നീളമുള്ള വെര്‍ട്ടിഗോ ആംഗുസ്റ്റിയര് എന്ന ഒച്ചുകൾ ഭീഷണിയാകുന്നത് .
നിര്‍മ്മാണ ജോലികള്‍ പരിസ്ഥിതിയിലും ജൈവ ആവാസ വ്യവസ്ഥയിലും ഉണ്ടാക്കാവുന്ന മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്ലാനിംഗ് കമ്മീഷന് ട്രംപിന്റെ സ്ഥാപനമായ ടി ഐ ജി എല്‍ അയര്‍ലന്‍ഡ് എന്റര്‍പ്രൈസസ് ലിമിറ്റഡിന് കത്ത് നല്കി.
320 പേര്‍ക്ക് വേണ്ടിയുള്ള ബോള്‍റൂമാണ് നിര്‍മ്മിക്കുന്നത്. 250 ലേറെ തൊഴിലാളികളെ വച്ച് ആഴ്ചയില്‍ ഏഴ് ദിവസവും ദിവസവും 20 മണിക്കൂര്‍ ജോലി ചെയ്യിച്ച് എത്രയും വേഗത്തില്‍ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് കമ്പനിയുടെ ശ്രമം. സംരക്ഷണവാദികള്‍ കോടതിയെ സമീപിക്കുന്നതിന് മുമ്പ് പണി തീര്‍ക്കാനുള്ള നീക്കമാണ് ട്രംപിന്റെ കമ്പനി നടത്തുന്നത്. അതിനിടെയാണ് കമ്മീഷന്റെ നോട്ടീസ് ലഭിച്ചത്.

