ലേഖകന്‍: Anu Nair

ന്യൂഡൽഹി: പാറ്റാ പാർട്ടി സമരത്തെ തുടർന്ന് സ്ഥാപിച്ച ബാരിക്കേഡുകൾ “അതീവ അനിവാര്യമെങ്കിൽ” നീക്കം ചെയ്യണമെന്ന് നിർദ്ദേശിച്ച് സുപ്രീം കോടതി . പ്രതിഷേധത്തെത്തുടർന്ന് ഡൽഹി മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടതിനെതിരായ ഹർജികൾ പരിഗണിക്കാൻ ഇന്ന് ചേർന്ന സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ചിന്റേതാണ് നിർദേശം. പൊതു ക്രമസമാധാന സാഹചര്യങ്ങൾക്കനുസരിച്ചുള്ള നിയന്ത്രണങ്ങൾക്ക് വിധേയമായി, ജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരം സാധാരണ നിലയിലാക്കണമെന്ന് കോടതി വ്യക്തമാക്കി. അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഇത് സംബന്ധിച്ച് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത് . പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും എന്നാൽ അത് പോലീസ് നിയമത്തിന് വിധേയമായിരിക്കണമെന്നും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.”പ്രതിഷേധിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്, അതിൽ യാതൊരു തർക്കവുമില്ല; എന്നാൽ പ്രതിഷേധിക്കുന്ന രീതി പോലീസ് നിയമത്തിന് അനുസൃതമായിരിക്കണം,” സുപ്രീം കോടതി പറഞ്ഞു. ഡൽഹിയിൽ ഗതാഗതവും ഇന്റർനെറ്റ് സേവനങ്ങളും സാധാരണ നിലയിലാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജനങ്ങളുടെ പ്രൊഫഷണൽ ജോലികൾ തടയരുതെന്നും കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറലിനോട് സുപ്രീം…

Read More

ന്യൂഡൽഹി ; പാറ്റാ പാർട്ടി നേതാക്കളായ അഭിജീത് ദിപ്കെ, അശുതോഷ് റാംങ്ക, സൗരവ് ദാസ് എന്നിവരെ കോടതി വിട്ടയച്ചു. ഇന്നലെ അറസ്റ്റ് ചെയ്ത ഇവരെ ഇന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കുകയായിരുന്നു. നിയമസഹായത്തിനായി അഭിഭാഷകരുടെ സംഘം കാന്റ് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇന്നലെ ഗുരുഗ്രാമിലെ വീട്ടിൽനിന്ന് അറസ്റ്റു ചെയ്ത ഇൻഫ്ലുവൻസർ ധ്രുവ് റാഠിയെയും പൊലീസ് വിട്ടയച്ചു. മൂന്ന് നേതാക്കൾക്കെതിരെ ഐപിസി സെക്ഷൻ 126 (സമാധാനം തടസ്സപ്പെടുത്തൽ), 170 എന്നിവ പ്രകാരം കുറ്റം ചുമത്തി. 50,000 രൂപയുടെ ബോണ്ടും, ഒരു വർഷത്തേക്ക് സമാധാനം തകർക്കരുതെന്ന വ്യവസ്ഥയിലുമാണ് അവരെ വിട്ടയച്ചത്. ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാൻ ശനിയാഴ്ച മുംബൈയിൽ നിന്ന് മൂന്ന് പേരും ഡൽഹിയിലെത്തിയിരുന്നു. എന്നാൽ, ഡൽഹി പോലീസ് അവരെ വിമാനത്താവളത്തിൽ തന്നെ കസ്റ്റഡിയിലെടുത്തു . മൂന്ന് നേതാക്കളെയും കരുതൽ തടങ്കലിൽ വച്ചു. ശനിയാഴ്ച, ജന്തർ മന്തറിന് ചുറ്റും കർശനമായ പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു, പ്രതിഷേധക്കാർ സ്ഥലത്തേക്ക് എത്തുന്നത് തടഞ്ഞു. സ്ഥലത്തേക്ക് എത്താൻ…

Read More

ഡല്‍ഹി : മണിക്കൂറുകള്‍ നീണ്ട കസ്റ്റഡിക്ക് ശേഷം പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഡല്‍ഹി പൊലീസ് വിട്ടയച്ചു. പൊലീസ് നന്നായി ബുദ്ധിമുട്ടിച്ചുവെന്നും മൂന്നര മണിക്കൂര്‍ വാഹനത്തില്‍ നഗരം ചുറ്റിച്ചുവെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിയന്തരാവസ്ഥ കാലത്ത് നേരിട്ടത് ശാരീരിക പീഡനമായിരുന്നെങ്കില്‍ ഇവിടെ പൊലീസിനെ ഉപയോഗിച്ച് അധികാരികള്‍ മാനസികമായി ബുദ്ധിമുട്ടിക്കാം എന്നാകും കരുതിയിരിക്കുക . പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനായിരുന്നെങ്കില്‍ മണിക്കൂറുകളോളം തന്നെ ചെറിയ വണ്ടിയിലിരുത്തി നഗരം ചുറ്റിക്കേണ്ട കാര്യമില്ല. വിചിത്രമായ നടപടിയാണ് അവര്‍ സ്വീകരിച്ചത്. അവര്‍ക്ക് ലഭിച്ച നിര്‍ദേശം അതായിരിക്കാം. തങ്ങള്‍ക്ക് ഭക്ഷണവും മരുന്നും മറ്റും എത്തിക്കുന്ന കാര്യങ്ങളൊന്നും തന്നെ മുന്‍കൂട്ടി സജ്ജമാക്കിയിരുന്നില്ല. പൊലീസുകാരും മനുഷ്യരായതുകൊണ്ട് അവര്‍ കഴിക്കാന്‍ കൊണ്ടുവന്നതില്‍ നിന്ന് അല്‍പം ഭക്ഷണമാണ് തന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവിന്റെ മോചനത്തിനായുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ താന്‍ ചീഫ് സെക്രട്ടറിക്കും ഡല്‍ഹിയിലെ റെസിഡന്റ് കമ്മീഷണര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നതായി മുഖ്യമന്ത്രി…

Read More

തൃശ്ശൂര്‍ : ചാലക്കുടിയില്‍ അച്ഛനും മകനും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മകന്‍ തോട്ട പൊട്ടി മരിച്ചു. മേലൂര്‍ അടിച്ചിലിയില്‍ രാമകൃഷ്ണന്റെ മകന്‍ നന്ദനൻ (58) ആണ് മരിച്ചത്. വാക്കത്തി കൊണ്ട് വെട്ടേറ്റ അച്ഛന്‍ രാമകൃഷ്ണന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. വീടിനു സമീപത്തെ പറമ്പില്‍ കൃഷിപ്പണി കഴിഞ്ഞ മടങ്ങുകയായിരുന്ന രാമകൃഷ്ണനും മകന്‍ നന്ദനനും തമ്മില്‍ വാക്കുതര്‍ക്കവും പിന്നീട് സംഘര്‍ഷവും ഉണ്ടാവുകയായിരുന്നു. വാക്കത്തികൊണ്ട് രാമകൃഷ്ണനെ മകന്‍ നന്ദനന്‍ വെട്ടി. ശബ്ദം കേട്ട് അയല്‍വാസികൾ ഓടിയെത്തുമ്പോഴേക്കും നന്ദനന്റെ അരയിലിരുന്ന തോട്ടപ്പൊട്ടുകയായിരുന്നു. അച്ഛനും മകനും തമ്മില്‍ കുറേക്കാലമായി തര്‍ക്കം ഉണ്ടാകാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത് . വെട്ടുകൊണ്ട് പരിക്കേറ്റ രാമകൃഷ്ണന്റെ നില ഗുരുതരമാണ്.

Read More

ആലപ്പുഴ: കളമശ്ശേരി ലൈംഗികാതിക്രമ കേസിലെ ഇരയായ യുവതി സുഖം പ്രാപിച്ചുവരികയാണെങ്കിലും കടുത്ത മാനസികാഘാതത്തിലാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ . ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ വരുത്തിവരുത്തിയ ശേഷം പ്രതികൾ ചൂഷണം ചെയ്യുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. അതിജീവിതയെ സന്ദർശിച്ച ശേഷമാണ് ബിന്ദു കൃഷ്ണ ഇക്കാര്യങ്ങൾ അറിയിച്ചത്. ‘തൂഫാൻ’ സംഘത്തിന്റെ ശക്തമായ നടപടികൾക്കിടയിലും, ചിലർ ഇപ്പോഴും തിരശ്ശീലയ്ക്ക് പിന്നിൽ ലഹരിമരുന്ന് ഇടപാടുകളിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ടെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അതേസമയം, സ്പായുടെ മറവിൽ പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് പതിവാക്കിയ ക്രിമിനലാണ് കേസിലെ ഒന്നാം പ്രതിയായ ശ്രീരാജ് എന്ന് പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്റെ കെണിയിൽ വീണതാകാമെന്ന് പോലീസ് സംശയിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി യുവതികളെ പ്രതികൾ ഇത്തരത്തിൽ കെണിയിൽപ്പെടുത്തിയിട്ടുണ്ടെന്നും എ.സി.പി ബിജോയ് ചന്ദ്രൻ പറഞ്ഞു

Read More

ന്യൂഡൽഹി : അടുത്ത 24 മണിക്കൂറിനുള്ളിൽ അറസ്റ്റുകൾ പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധിക്കാൻ താനുമെത്തുമെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക് . ഇന്ന് ജന്തർമന്തറിൽ പ്രതിഷേധിക്കാനെത്തിയ പാറ്റാ പാർട്ടി പ്രവർത്തകരെ പോലീസ് വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. മമതയും, കെജ്രിവാളും , പിണറായിയും കസ്റ്റഡിയിലായി. അതിനു പിന്നാലെയാണ് താനും എത്തുമെന്ന വാദമുയർത്തി സോനവും എത്തിയിരിക്കുന്നത്. ‘ ഡൽഹിയിൽ ഇന്ന് നിരവധി അറസ്റ്റുകൾ നടന്നതായി ഞാൻ അറിഞ്ഞു. ഇതിൽ വിദ്യാർത്ഥി നേതാക്കൾ, യുവ നേതാക്കൾ, അഭിഭാഷകർ, പത്രപ്രവർത്തകർ, എംപിമാർ എന്നിവരും ഉൾപ്പെടുന്നു. ഇന്നലെ, ഞാൻ നിങ്ങൾക്ക് സന്ദേശം അയച്ചപ്പോൾ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിൽ സമാധാനപരമായ പ്രതിഷേധങ്ങൾ അനുവദിക്കപ്പെടുമെന്ന് ഞാൻ വിശ്വസിച്ചു. രാജ്യത്ത് ഇപ്പോൾ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നത് പോലെ തോന്നുന്നു. ഇതിനെ ഞാൻ ശക്തമായി അപലപിക്കുന്നു. ഇന്ന് വൈകുന്നേരത്തോടെ ഈ അറസ്റ്റുകളെല്ലാം അവസാനിപ്പിച്ച് കേസുകൾ പരിഹരിക്കണമെന്ന് ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ അറസ്റ്റുകൾ പിൻവലിച്ചില്ലെങ്കിൽ, ലേയിലായാലും ഡൽഹിയിലായാലും ഒരു കുത്തിയിരിപ്പ് സമരമായാലും ഉപവാസമായാലും…

Read More

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിച്ച സിപിഎം നേതാക്കളെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയ്ക്കെതിരെ ആഞ്ഞടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ. കേന്ദ്ര കമ്മിറ്റി ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് പ്രതിഷേധം അറിയിച്ചത്. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, പിണറായി വിജയൻ, ബൃന്ദ കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജ, പി.കെ. ശ്രീമതി, തോമസ് ഐസക്, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, ജോൺ ബ്രിട്ടാസ് തുടങ്ങിയ നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധങ്ങളിൽ സർക്കാർ പരിഭ്രാന്തരാണെന്നും എന്നാൽ ഇത്തരം അടിച്ചമർത്തൽ നടപടികളിലൂടെ ജനങ്ങളെ പിന്തിരിപ്പിക്കാനാവില്ലെന്നും പ്രസ്താവനയിൽ പറയുന്നു. അതേസമയം കസ്റ്റഡിയിലെടുത്തശേഷം ഒരു മണിക്കൂറോളം നഗരത്തിലൂടെ ചുറ്റിച്ചുവെന്നും, പിന്നീട് ഛത്രസാൽ സ്റ്റേഡിയത്തിൽ കൊണ്ടുവന്നിരിക്കുകയാണെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ ജോൺ ബ്രിട്ടാസ് പറഞ്ഞിരുന്നു.

Read More

ന്യൂഡൽഹി ; ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ പോയ അരവിന്ദ് കെജ്‌രിവാളിനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. സൗരഭ് ഭരദ്വാജ്, സഞ്ജയ് സിംഗ് എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ, മമത ബാനർജിയെയും നിരവധി ടിഎംസി എംപിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അവന്യൂ ബസ് സ്റ്റാൻഡിൽ മമത ബാനർജി കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. ഡൽഹി പോലീസ് അവരെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.ഡിഡിയു മാർഗിൽ നിന്ന് വൻതോതിൽ ഒത്തുകൂടിയ നിരവധി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. ചണ്ഡീഗഡിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിന് പുറത്ത് പ്രതിഷേധിക്കുന്നതിനിടെയാണ് ആം ആദ്മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോഡിയയെ പോലീസ് കസ്റ്റഡിയിലെടുത്തത് .തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുദ്രാവാക്യം വിളിച്ച് ആം ആദ്മി നേതാക്കളും പ്രവർത്തകരും സിഇഒയുടെ ഓഫീസിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു. സുരക്ഷാ വലയങ്ങൾ ഭേദിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചപ്പോൾ സംഘർഷം രൂക്ഷമായി, സിസോദിയ, ഹർപാൽ സിംഗ് ചീമ, പഞ്ചാബിൽ നിന്നുള്ള നിരവധി പ്രമുഖ പാർട്ടി നേതാക്കൾ എന്നിവരുൾപ്പെടെ നിരവധി പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം…

Read More

ന്യൂഡൽഹി: പാറ്റാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായ് ദിപ്കെ അന്തരിച്ചു. 85 വയസ്സായിരുന്നു.മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലുള്ള  ഗ്രാമമായ സാന്തൂക് പിംപ്രിയിൽ വെച്ചാണ്  സാവിത്രിബായ് ദിപ്കെ അന്തരിച്ചത്. കുറച്ചു ദിവസങ്ങളായി അവർ അസുഖബാധിതയായിരുന്നു. ഡൽഹിയിൽ വിമാനമിറങ്ങിയ ഉടൻ തന്നെ ഡൽഹി പോലീസ് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്കുള്ളിലാണ്  മരണവാർത്ത പുറത്തുവന്നത്.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ആസൂത്രണം ചെയ്ത പ്രതിഷേധത്തിൽ പങ്കെടുക്കാനായി മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്നു ദിപ്കെയും , പാറ്റാ പാർട്ടി നേതാക്കളായ സൗരവ് ദാസും അശുതോഷ് രങ്കയും. ദിപ്കെയുടെ മാതാപിതാക്കളായ ഭഗവാൻ ദിപ്കെയും അനിതയും നിലവിൽ ഛത്രപതി സംഭാജിനഗറിലാണുള്ളത് . വീടിനു ചുറ്റും കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ദിപ്കെ പോലീസ് കസ്റ്റഡിയിലായതിനാൽ, മുത്തശ്ശിയുടെ മരണവാർത്ത  അറിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമല്ല. വിവരം അറിയിച്ചുകഴിഞ്ഞാൽ സംഭാജിനഗറിലേക്ക് പോകാനുള്ള സൗകര്യം പോലീസ് ഒരുക്കാനാണ് സാധ്യത .

Read More

ന്യൂഡൽഹി : ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെ ഫസ്റ്റ് കമ്മിറ്റി യോഗത്തിൽ പാകിസ്ഥാന് ശക്തമായ സന്ദേശം നൽകി ഇന്ത്യ. ദൈനംദിന നയതന്ത്രത്തിൽ ആണവായുധങ്ങൾ ഒരു ഉപകരണമായി ഉപയോഗിക്കാൻ കഴിയില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ജനീവയിലെ ഇന്ത്യയുടെ മുതിർന്ന ഉപദേഷ്ടാവായ അൻമോൾ ഷേർ സിംഗ് ബേദിയാണ് പാകിസ്ഥാന് കൃത്യമായ മറുപടിയുമായി രംഗത്തെത്തിയത്. ഇന്ത്യ ഒരു തരത്തിലുള്ള ആണവ ഭീഷണിക്കും ഒരിക്കലും വഴങ്ങില്ലെന്ന് ബേദി വ്യക്തമാക്കി. ഇന്ത്യയുടെ കഴിവുകൾ പൂർണ്ണമായും പ്രതിരോധപരവും രാജ്യത്തിന്റെ സ്വന്തം സുരക്ഷാ അന്തരീക്ഷത്താൽ നിർണ്ണയിക്കപ്പെടുന്നതുമാണെന്ന് ബേദി പ്രസ്താവിച്ചു. ജമ്മു കശ്മീർ വിഷയം പാകിസ്ഥാൻ ഉന്നയിച്ചതിനോട് ഇന്ത്യ ശക്തമായി പ്രതികരിച്ചു. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമാണ് . പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ പ്രദേശങ്ങൾ വിട്ടു നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യ എപ്പോഴും സമാധാനത്തെ പിന്തുണയ്ക്കുന്ന രാജ്യമാണ് . എന്നാൽ നിരുത്തരവാദപരമായ പ്രവർത്തനങ്ങൾക്ക് ഉത്തരവാദിത്തമില്ലെങ്കിൽ, രണ്ട് പ്രതിസന്ധികൾക്കിടയിലുള്ള ഒരു ചെറിയ ഇടവേള മാത്രമായി സമാധാനം അവശേഷിക്കുമെന്നും ഇന്ത്യ ആവർത്തിച്ചു. ‘ആദ്യം പ്രകോപനങ്ങൾ, പിന്നീട്…

Read More