ന്യൂഡൽഹി : 2025 ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന്, ഇന്ത്യൻ സുരക്ഷാ സേന ജമ്മു കശ്മീരിൽ ഭീകരതയ്ക്കെതിരെ കർശന നീക്കങ്ങൾ ആരംഭിച്ചിരുന്നു . 2025 ജൂലൈ മുതൽ 34 സൈനിക ഓപ്പറേഷനുകളാണ് ഇന്ത്യ ഭീകരർക്കെതിരെ നടത്തിയത് . ഡാച്ചിഗാം പ്രദേശത്ത് സൈന്യം നടത്തിയ ഓപ്പറേഷൻ മഹാദേവിൽ മൂന്ന് ഭീകരരെയാണ് ഇല്ലാതാക്കിയത് .
കരസേനയുടെ 4 പാരാകമാൻഡോസ് , സിആർപിഎഫ്, ജമ്മു കശ്മീർ പോലീസ് എന്നിവ ഉൾപ്പെട്ട സംയുക്ത ഓപ്പറേഷനായിരുന്നു ഇത്. ഇതിന്റെ വിജയത്തെത്തുടർന്ന്, സുരക്ഷാ സേന നീങ്ങിയത് തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും ലക്ഷ്യമിട്ടായിരുന്നു.
റെക്കോർഡുകൾ പ്രകാരം, കഴിഞ്ഞ വർഷം ചിനാർ കോർപ്സും വൈറ്റ് നൈറ്റ് കോർപ്സും ഏകദേശം 34 പ്രധാന ഭീകരവിരുദ്ധ, നുഴഞ്ഞുകയറ്റ വിരുദ്ധ ഓപ്പറേഷനുകൾ നടത്തി . കുപ്വാര, ബാരാമുള്ള, ബന്ദിപ്പോര , ഗന്ധർബാൽ, ഷോപ്പിയാൻ, കുൽഗാം തുടങ്ങിയ പ്രദേശങ്ങളിൽ ചിനാർ കോർപ്സ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വിപുലമായ ഓപ്പറേഷനുകൾ. 2025 ഓഗസ്റ്റിൽ, ആർമി-പോലീസ്-ബിഎസ്എഫ് സംയുക്ത ഓപ്പറേഷനായ നാഗ്നി ടോപ്പ് ഭീകരത്താവളം നശിപ്പിക്കുകയും പിസ്റ്റൾ, മാഗസിനുകൾ, 12 ഗ്രനേഡുകൾ, വെടിക്കോപ്പുകൾ എന്നിവ കണ്ടെടുക്കുകയും ചെയ്തു.
ഓപ്പറേഷൻ അലാച്ചിജാബിൽ മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു. ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. ഓപ്പറേഷൻ കൊട്ടനാലയിൽ സൈനികർ പിസ്റ്റളുകൾ, യുബിജിഎൽ, ഗ്രനേഡുകൾ, വെടിയുണ്ടകൾ എന്നിവയും കണ്ടെടുത്തു. ബന്ദിപ്പോരയിലെ ഗുരെസ് സെക്ടറിൽ ഓപ്പറേഷൻ നൗഷേര നാർ-IV-ൽ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. കുൽഗാമിലെ ഓപ്പറേഷൻ ഗുദ്ദറിൽ തീവ്രവാദി കൊല്ലപ്പെടുകയും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഒക്ടോബർ-നവംബർ മാസങ്ങളിൽ, ഓപ്പറേഷൻ വാർസണിൽ റൈഫിളുകൾ, റോക്കറ്റ് ലോഞ്ചറുകൾ, വെടിക്കോപ്പുകൾ എന്നിവ ലഭിച്ചു. ഓപ്പറേഷൻ അമർ വഴി രണ്ട് ഭീകരരെയാണ് സൈനികർ പിന്നീട് വധിച്ചത് . ഓപ്പറേഷൻ പിംപിൾ വഴി ഒരു നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി, രണ്ട് ഭീകരരെ വധിച്ചു. 2026 ൽ, ഓപ്പറേഷൻ ഡിഗ്ഗി-2 ( ഉറി )യിൽ ഒരു പാകിസ്ഥാൻ ഭീകരൻ കൊല്ലപ്പെട്ടു.
ഓപ്പറേഷൻ ചിത്രാഗം വഴി ഷോപിയാനിൽ 14.5 കിലോഗ്രാം ഭാരമുള്ള റിമോട്ട്-ട്രിഗർഡ് ഐഇഡി നിർവീര്യമാക്കി. ഓപ്പറേഷൻ കെരാനിൽ സൈനികർ അഞ്ച് എകെ റൈഫിളുകൾ, മാഗസിനുകൾ, വലിയൊരു വെടിയുണ്ട ശേഖരം എന്നിവ കണ്ടെടുത്തു. ഓപ്പറേഷൻ സിമ്രിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു പാകിസ്ഥാൻ പൗരനെയും അറസ്റ്റ് ചെയ്തു.
ലഷ്കർ-ഇ-തൊയ്ബ ഭീകരൻ സാക്കിർ ഗനായ് ഓപ്പറേഷൻ ചനപോറയിലാണ് കൊല്ലപ്പെട്ടത് . ഓപ്പറേഷൻ ട്രാഷി-1 വഴി കമാൻഡർ സൈഫുള്ള ഉൾപ്പെടെ ഏഴ് ജെയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദികളെ ഇല്ലാതാക്കി. ഓപ്പറേഷൻ ശിവശക്തിയിൽ രണ്ട് നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടു. പിന്നാലെ ഓപ്പറേഷൻ ഘാനിയിൽ ഐഇഡികൾ, ഗ്രനേഡുകൾ, പിസ്റ്റളുകൾ എന്നിവ കണ്ടെടുത്തു. പാകിസ്ഥാനുമായി ബന്ധമുള്ള ആയുധ വിതരണക്കാരനെയും അറസ്റ്റ് ചെയ്തു.

