- ബംഗാളിൽ ദുർഗ്ഗാ പൂജ പന്തലിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം ; 25 പേർ ആശുപത്രിയിൽ
- അനിരുദ്ധും കാവ്യാ മാരനും വിവാഹിതരാകുന്നു, സ്ഥിരീകരിച്ച് രേവന്ത് റെഡ്ഡി ; വിവാഹം ഗ്രീസിൽ ?
- വഖഫ് ബോർഡ് പുനഃസംഘടനയ്ക്ക് സ്റ്റേ ഇല്ല ; ഹംസയുടെ ഹർജി തള്ളി ഹൈക്കോടതി
- നവംബർ 1-ന് രാംലീല മൈതാനിയിൽ കോൺഗ്രസ് റാലി ; അനുമതി നൽകി ഡൽഹി പോലീസ്
- ചെങ്ങന്നൂർ സ്റ്റേഷനിൽ കൂടുതൽ സൗകര്യങ്ങൾ ; സ്പെഷ്യൽ ട്രെയിനുകൾ ; ശബരിമല തീർത്ഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് സുരേഷ് ഗോപി
- ഒക്ടോബർ 28-നകം ഇന്ത്യ വിടണം ; നോട്ടീസിനെതിരെ ഇമ്രാൻ ഖാൻ കോടതിയിൽ ; ഏത് നിയമവ്യവസ്ഥയാണ് ലംഘിച്ചതെന്നും ചോദ്യം
- പൂജ വയ്ക്കേണ്ടത് എപ്പോൾ ? പൂജാവിധികൾ എങ്ങനെ ?
- പാർനെൽ സ്ക്വയറിലെ ഭീകരാക്രമണം; പ്രതി അത്യാസന്നനിലയിൽ
ലേഖകന്: Anu Nair
ഡബ്ലിൻ : പുതിയ ശമ്പള കരാർ അംഗീകരിക്കുന്നതിലെ കാലതാമസത്തിനെതിരെയുള്ള സമരത്തിൽ പങ്ക് ചേർന്ന് ടീച്ചേഴ്സ് യൂണിയൻ ഓഫ് അയർലൻഡ് അംഗങ്ങൾ. കഴിഞ്ഞയാഴ്ച വ്യാവസായിക സമരം ആരംഭിച്ച മറ്റ് പ്രധാന അധ്യാപക സംഘടനകൾക്കൊപ്പമാണ് ഇവരും പങ്ക് ചേരുന്നത്. സെക്കൻഡറി സ്കൂളുകളിലെയും തുടർ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും 23,000-ത്തിലധികം ടീച്ചേഴ്സ് യൂണിയൻ ഓഫ് അയർലൻഡ് അംഗങ്ങൾ പ്രവൃത്തി സമയത്തിന് പുറത്തുള്ള ജോലികൾ ഇനി ചെയ്യില്ല. സെക്കൻഡ് ലെവൽ സ്കൂളുകളിലെ അംഗങ്ങളും ക്രോക്ക് പാർക്ക് സമയങ്ങളിൽ നിന്ന് പിന്മാറും.2010-ൽ പ്രാബല്യത്തിൽ വന്ന വ്യാവസായിക ബന്ധ കരാറിന്റെ ഭാഗമായി അധ്യാപകർ ജോലി ചെയ്യേണ്ട അധിക സമയങ്ങളാണിത്. ബുധനാഴ്ച നടക്കുന്ന രാജ്യവ്യാപക പണിമുടക്കിന് മുന്നോടിയായാണ് ടീച്ചേഴ്സ് യൂണിയൻ ഓഫ് അയർലൻഡ് അംഗങ്ങളും സമരത്തിൽ പങ്ക് ചേർന്നിരിക്കുന്നത് . പണിമുടക്കിൽ 300,000-ത്തിലധികം പൊതുമേഖലാ തൊഴിലാളികൾ ജോലി നിർത്തി പിക്കറ്റ് ലൈനുകളിൽ പങ്കെടുക്കും.
ഡബ്ലിൻ ; റോസ്കോമൺ കൗണ്ടിയിൽ കഴിഞ്ഞ ദിവസം കാൽനടയാത്രക്കാരിയായ സ്ത്രീ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദൃക്സാക്ഷികളെ തേടി ഗാർഡ. കാസ്ൽറിയയിലെ സെന്റ് പാട്രിക്സ് സ്ട്രീറ്റിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് 70 കാരിയായ സ്ത്രീയെ കാർ തട്ടിയത്. സംഭവസ്ഥലത്തുവെച്ചുതന്നെ സ്ത്രീ മരണപ്പെട്ടിരുന്നു . മൃതദേഹം റോസ്കോമൺ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മറ്റാർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അപകടം കണ്ട ദൃക്സാക്ഷികൾ തങ്ങളുമായി ബന്ധപ്പെടണമെന്നാണ് ഗാർഡയുടെ അറിയിപ്പ്. ഞായറാഴ്ച വൈകുന്നേരം 6.45-നും 7.45-നും ഇടയിൽ റോസ്കോമൺ കൗണ്ടിയിലെ കാസ്ൽറിയ, സെന്റ് പാട്രിക്സ് സ്ട്രീറ്റ് മേഖലയിലൂടെ യാത്ര ചെയ്യുകയും, സംഭവത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയിട്ടുണ്ടാകാൻ സാധ്യതയുള്ളവരുമായ യാത്രക്കാർ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും ഗാർഡ ആവശ്യപ്പെട്ടു.
ഡബ്ലിൻ : ഒയിൻ മക്കാർത്തിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 41 കാരൻ കോടതിയിൽ ഹാജരാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഡബ്ലിൻ 22-ലെ ക്ലോണ്ടാൽകിൻ, ആഷ്വുഡ് പാർക്ക് സ്വദേശിയായ മക്കാർത്തിയുടെ (27) മൃതദേഹം 2005 നവംബറിൽ വിക്ലോ കൗണ്ടിയിലെ ഹോളിവുഡ്, ബാലീനാജിയിലുള്ള വനപ്രദേശത്താണ് കണ്ടെത്തിയത്. തലയുടെ പിൻഭാഗത്ത് വെടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു . മക്കാർത്തിയുടെ മരണത്തിന് ഏകദേശം 21 വർഷത്തിന് ശേഷം, കഴിഞ്ഞ മാർച്ചിൽ, 40-കാരനെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗാർഡ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ പിന്നീട് കുറ്റാരോപണമൊന്നും കൂടാതെ വിട്ടയച്ചിരുന്നു.
ന്യൂഡൽഹി : ഡൽഹിയിലെ ജന്തർ മന്തറിൽ ഇനി പ്രതിഷേധങ്ങൾ അനുവദിക്കില്ല. പ്രതിഷേധങ്ങൾക്കും പ്രകടനങ്ങൾക്കുമുള്ള നിശ്ചിത വേദികളായി മൂന്ന് പുതിയ സ്ഥലങ്ങൾ ഡൽഹി പൊലീസ് പ്രഖ്യാപിച്ചു. രാംലീല മൈതാനം, ബുരാരി മൈതാനം, കിഴക്കൻ ഡൽഹിയിലെ സിബിഡി ഗ്രൗണ്ട് എന്നിവ പ്രകടനങ്ങൾക്കും റാലികൾക്കുമായി വിട്ടു നൽകാനാണ് തീരുമാനം. പാറ്റാ പാർട്ടിയും, ഇൻഡി മുന്നണിയും നടത്താൻ നിശ്ചയിച്ചിരിക്കുന്ന മാർച്ചിന് മുന്നോടിയായാണ് ഈ നടപടി. ജന്തർ മന്തറിൽ നിന്ന് യഥാക്രമം 3 കിലോമീറ്റർ, 13.5 കിലോമീറ്റർ, 44 കിലോമീറ്റർ എന്നിങ്ങനെയാണ് ഈ മൂന്ന് സ്ഥലങ്ങളിലേക്കുള്ള ദൂരം. ജന്തർ മന്തറിനെ പ്രതിഷേധ വേദിയായി നിശ്ചയിച്ചിരുന്ന 2022 ഏപ്രിൽ 28-ലെ മുൻ ഉത്തരവിൽ ഭാഗികമായ മാറ്റം വരുത്തിക്കൊണ്ടാണ് ഡൽഹി പോലീസ് കമ്മീഷണർ അനുരാഗ് കുമാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. തലസ്ഥാനത്ത് പ്രതിഷേധ പ്രകടനങ്ങളെയും പ്രതിഷേധത്തിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളുടെ ലഭ്യതയെയും ചൊല്ലി സംഘർഷം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. അതേസമയം സമാധാനപരമായ പ്രതിഷേധങ്ങൾക്കായി ജന്തർ മന്തർ അടച്ചിട്ട നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള…
ന്യൂഡൽഹി : കേന്ദ്ര സർക്കാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി. ഇൻഡി മുന്നണി സുപ്രീം കോടതി മാർച്ചിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രസ്താവന. ദശലക്ഷക്കണക്കിന് ആളുകൾ ഗ്യാനേഷ് കുമാറിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നു. ഗ്യാനേഷ് കുമാർ എന്തുകൊണ്ട് രാജിവയ്ക്കുന്നില്ല എന്ന് ആളുകൾ ചോദിക്കുന്നു. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നതിലൂടെ സർക്കാർ ഗുരുതരമായ തെറ്റ് ചെയ്യുകയാണ്. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ സത്യമാണെന്ന് തെളിഞ്ഞു. ഇപ്പോൾ ജനങ്ങൾ ഒരുവശത്തും മോദിയും അമിത്ഷായും ഗ്യാനേഷ് കുമാറും മറുവശത്തുമാണ്. ഡൽഹിയെ കേന്ദ്ര സർക്കാർ ജയിലാക്കി മാറ്റി ഗ്യാനേഷിനെ സഹായിക്കുകയാണ്.ഡൽഹിയിലേക്ക് പോകുന്നത് തടയുന്നു. ട്രെയിനുകളും ബസുകളും തടയുന്നു. ഡൽഹിയെ ഒരു കോട്ടയാക്കി മാറ്റിയിരിക്കുന്നു.നിങ്ങളുടെ സർക്കാരിലെ 200 ഉദ്യോഗസ്ഥർ ഞങ്ങളുമായി ബന്ധപ്പെടുകയും ഞങ്ങൾക്ക് വിവരങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ഗ്യാനേഷ് കുമാറിന് രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ലെന്നും ഞങ്ങൾക്കറിയാം തെരുവുകളിൽ 20,000 മുതൽ 30,000 വരെ പോലീസുകാരെ വിന്യസിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. മോദി ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നുണ്ടെന്ന്…
തിരുവനന്തപുരം ; കേരള സർവകലാശാലാ ഹോസ്റ്റലിലുണ്ടായ സംഘർഷത്തെച്ചൊല്ലി നിയമസഭയിൽ രൂക്ഷമായ വാഗ്വാദങ്ങൾ . എസ്എഫ്ഐയും , യൂത്ത് കോൺഗ്രസും തമ്മിലായിരുന്നു സംഘർഷം. സംഭവം ചർച്ച ചെയ്യുന്നതിനായി സഭയുടെ നടപടിക്രമങ്ങൾ നിർത്തിവെക്കണമെന്ന ആവശ്യം സ്പീക്കർ തള്ളിയതിനെത്തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ടുള്ള നോട്ടീസ് അവതരിപ്പിക്കവേ, എൽഡിഎഫ് എംഎൽഎ വി. ജോയ് സഭയ്ക്കുള്ളിൽ തകർന്ന പോലീസ് ലാത്തിയുടെ ഒരു ഭാഗം പ്രദർശിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചപ്പോൾ തകർന്നതാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഈ അക്രമത്തെ “സർക്കാർ പ്രേരിത ഭരണകൂട ഭീകരത” എന്ന് വിശേഷിപ്പിച്ച ജോയ്, വെറും 34 സെക്കൻഡിനുള്ളിൽ കന്റോൺമെന്റ് സബ് ഇൻസ്പെക്ടർ ഗോകുൽ വിദ്യാർത്ഥികളെ 26 തവണ മർദ്ദിച്ചുവെന്നും ആരോപിച്ചു. ചർച്ചയ്ക്കുള്ള അനുമതി നിഷേധിക്കുന്നതിന് മുൻപായി, ഔദ്യോഗിക പരിശോധനയ്ക്കായി ലാത്തിയുടെ ഭാഗം കസ്റ്റഡിയിലെടുക്കാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയുടെ ‘വാച്ച് ആൻഡ് വാർഡ്’ വിഭാഗത്തോട് നിർദ്ദേശിച്ചു. ചർച്ച അനുവദിക്കാതിരുന്ന തീരുമാനത്തെ പ്രതിപക്ഷ നേതാവ് പിണറായി…
റിയാദ് : റിയാദിലെ പ്രധാന വിമാനത്താവളത്തിന് നേരെ തുടർച്ചയായ മാരകമായ ആക്രമണങ്ങളുമായി യെമനിലെ ഹൂതികൾ . സൗദി അറേബ്യയുടെ ശക്തികേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അമേരിക്കയെക്കൂടി ഉൾപ്പെടുത്തിയേക്കാവുന്ന അപകടകരമായ സംഘർഷാവസ്ഥയിലേക്ക് നീങ്ങുകയാണ്. ശനിയാഴ്ചയുണ്ടായ ഹൂതി ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തു . ഞായറാഴ്ച നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യെമൻ തലസ്ഥാനമായ സനയിലെ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെ സൗദി ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്നാണ് ഹൂതികളുടെ അവകാശവാദം. ബാബ്-എൽ-മൻഡേബിന് സമീപമുള്ള പ്രദേശങ്ങൾ ഹൂതികൾ പിടിച്ചെടുത്തതിനെത്തുടർന്ന്, യെമൻ സർക്കാർ സേന നടത്തുന്ന പ്രത്യാക്രമണത്തിന് സൗദി യുദ്ധവിമാനങ്ങൾ പിന്തുണയും നൽകുന്നുണ്ട്. ഫെബ്രുവരിയിൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഹൂതികൾ വലിയൊരളവോളം മാറിനിൽക്കുകയായിരുന്നു. എന്നാൽ, ഇറാൻ്റെ ‘പ്രതിരോധ അച്ചുതണ്ട്’ എന്ന് വിളിക്കപ്പെടുന്ന സഖ്യത്തിലെ അംഗമായ ഹൂതികൾ ഇന്ന് സ്വന്തമായി അത്യാധുനിക ആയുധശേഖരണ സംവിധാനവും, ആവശ്യമെങ്കിൽ സ്വതന്ത്രമായി പ്രവർത്തിക്കാനും സംഘർഷം വർദ്ധിപ്പിക്കാനും ശേഷിയുമുള്ള വിഭാഗമായി…
ന്യൂഡൽഹി : ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇൻഡി മുന്നണി സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തും. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്തുമായി കൂടിക്കാഴ്ച നടത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടെങ്കിലും അതിന് ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു . ഇന്നത്തെ പ്രതിഷേധത്തിന് മുമ്പ്, ചീഫ് ജസ്റ്റിസ് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് പ്രസ്താവന പുറത്തിറക്കി. “ഇന്നലെ ഒരു കൂടിക്കാഴ്ച ആവശ്യപ്പെട്ട് എനിക്ക് ഒരു കത്ത് ലഭിച്ചു. എനിക്ക് കാണാൻ കഴിയാത്തതിന്റെ കാരണങ്ങൾ വ്യക്തമാക്കി ഞാൻ ഇന്നലെ രാത്രി മറുപടി നൽകി.”ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി. ‘ സുപ്രീം കോടതിയുടെ വാതിലുകൾ എല്ലാവർക്കും തുറന്നിട്ടിരിക്കുന്നു. ഏതൊരു സാധാരണ പൗരനിൽ നിന്നോ തിരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥാപനത്തിലെ അംഗത്തിൽ നിന്നോ ഉള്ള ഏതൊരു ഹർജിയും സ്വാഗതം ചെയ്യുന്നു. ഓരോ ഇന്ത്യൻ പൗരനും കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. അവരുടെ ആശങ്കകൾ ഞങ്ങൾ ശ്രദ്ധിക്കുകയും നിയമപ്രകാരം ഉചിതമായത് ചെയ്യുകയും ചെയ്യും‘ എന്നും പ്രസ്താവനയിൽ പറയുന്നു. ഇന്ന് നടക്കുന്ന പ്രതിഷേധത്തെ ‘ചലോ…
കേരള രാഷ്ട്രീയ ചരിത്രത്തിലെ ചാണക്യൻ , അതായിരുന്നു കെ കരുണാകരൻ . കോൺഗ്രസുകാർ എന്നും ലീഡർ എന്ന ഓമനപ്പേരിൽ വിളിച്ച കരുണാകരനാണ് സംസ്ഥാനത്ത് ആദ്യമായി അഴിമതിക്കേസിൽ അകപ്പെട്ട മുഖ്യമന്ത്രി . ഇപ്പോഴിതാ ചരിത്രം ആവർത്തിക്കുന്നു . വീണ്ടുമൊരു അഴിമതിക്കേസിൽ മറ്റൊരു മുഖ്യമന്ത്രി കൂടി പ്രതിസ്ഥാനത്ത് . അതും സിപിഎം വാനോളം പുകഴ്ത്തിയ ക്യാപ്റ്റൻ പിണറായി വിജയനും. 1991- 96 ലെ കെ.കരുണാകരൻ മന്ത്രിസഭാ കാലത്താണ് പാമോലിൻ കേസിന്റെ ഉത്ഭവം. കേരളത്തിലെ ഭക്ഷ്യ എണ്ണയുടെ കടുത്ത ക്ഷാമം പരിഹരിക്കാൻ മലേഷ്യയിൽനിന്നു പാമൊലിൻ ഇറക്കുമതി ചെയ്തതിൽ വലിയ അഴിമതി നടന്നുവെന്ന് നിയമസഭയിൽ ഉന്നയിച്ചത് അച്യുതാനന്ദൻ ആയിരുന്നു. ടെൻഡർ വിളിക്കാതെ മലേഷ്യൻ കമ്പനിക്ക് ഉയർന്ന നിരക്കിൽ കരാർ നൽകിയെന്നും സർവീസ് ചാർജിനത്തിൽ അവർക്ക് ഉയർന്ന നിരക്ക് നൽകുക വഴി സംസ്ഥാന സർക്കാരിന് 2.32 കോടിയുടെ നഷ്ടം വരുത്തിയെന്നതായിരുന്നു ആരോപണം. ഭക്ഷ്യ എണ്ണയ്ക്ക് ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങൾക്ക് നേരിട്ട് ഇറക്കുമതി ചെയ്യാൻ അനുവദിച്ചുള്ള കേന്ദ്ര സർക്കാരിന്റെ സർക്കുലറിന്റെ…
കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ , മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് വിജിലൻസ് നിലവിൽ സി എം ആർ എല്ലിൽ നിന്ന് പണം കൈക്കൂലി വാങ്ങിയ കേസിൽ പിണറായി വിജയനാണ് ഒന്നാം പ്രതി . രണ്ടാമത്തെ ഹവാല കേസിൽ, പി.എ. മുഹമ്മദ് റിയാസിനെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലീസിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നൽകിയ നിർദ്ദേശവും നിയമോപദേശവും കണക്കിലെടുത്താണ് വിജിലൻസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്. സിഎംആർഎൽ വീണയുടെ കമ്പനിയായ ‘എക്സാലോജിക് സൊല്യൂഷൻസി’ന് പണം നൽകിയെന്ന ആരോപണവും, റിയാസുമായി ബന്ധപ്പെട്ട പണമിടപാടുകളിൽ ഹവാല മാർഗങ്ങളിലൂടെ വിദേശത്തേക്ക് പണം കൈമാറ്റം ചെയ്തെന്ന ആരോപണവും എഫ് ഐ ആറിൽ പറയുന്നു. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം,മാസപ്പടിക്കേസിൽ വിജിലൻസ്…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
