ഡബ്ലിൻ ; ലിമെറിക്കിൽ മുപ്പതുകാരി കൊല്ലപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കുന്നു. ബ്രസീലിൽ നിന്നുള്ള ജാഡി ക്രിസ്റ്റീൻ പെരേര റോസയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ലോവർ സെസിൽ സ്ട്രീറ്റിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ലിമെറിക്കിലെ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്. പരിശോധനയുടെ ഫലങ്ങൾ പുറത്തുവിടുന്നില്ലെന്നും ഗാർഡൈ പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസ് സീൽ ചെയ്തു. പെരേര റോസ ലിമെറിക്കിലെ ക്ലീനിംഗ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. പെരേര റോസയുടെ കുടുംബത്തിന് നിയമസഹായം നൽകാൻ ഗാർഡ ഫാമിലി ലെയ്സൺ ഓഫീസറെ നിയോഗിച്ചിട്ടുണ്ട്.
Discussion about this post

