ലേഖകന്‍: Anu Nair

ന്യൂഡൽഹി : കേന്ദ്രമന്ത്രി എൽ മുരുകൻ രാജി വച്ചു . തമിഴ്‌നാട്ടിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനും 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുന്നതിനും പൂർണ്ണ സമയം നീക്കിവെക്കാൻ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയാണ് രാജി . രാജ്യസഭാ അംഗത്വവും അദ്ദേഹം രാജിവെച്ചു. വാർത്താവിതരണ-പ്രക്ഷേപണ, പാർലമെന്ററി കാര്യ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയാണ് എൽ മുരുകൻ . പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ, മന്ത്രിസഭയിലെ ചുമതലകളിൽ നിന്ന് ഒഴിവാക്കാനും രാജ്യസഭാ അംഗത്വം ഉപേക്ഷിക്കാൻ അനുവദിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്. “തമിഴ്‌നാട്ടിലേക്ക് പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഞാൻ പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിട്ടുണ്ട്. സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താനും 2029-ലെ തിരഞ്ഞെടുപ്പിനുള്ള സാഹചര്യം ഒരുക്കാനും ഞാൻ ആഗ്രഹിക്കുന്നു.” തന്റെ തീരുമാനത്തെക്കുറിച്ച് വിശദീകരിക്കവേ മുരുകൻ പറഞ്ഞു. “ഞാൻ ഒരു രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നല്ല വരുന്നത്. വളരെ ദരിദ്രമായ ഒരു കുടുംബത്തിൽ നിന്നാണ് . മകൻ കേന്ദ്ര സർക്കാരിൽ അംഗമാകുമെന്ന് മാതാപിതാക്കൾക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ലെന്നും “ മുരുകൻ പറയുന്നു.ദേശീയ പട്ടികജാതി കമ്മീഷൻ…

Read More

ന്യൂഡൽഹി ; ഇൻഡി സഖ്യത്തിലെ എംപിമാരെ ചായ സൽക്കാരത്തിനായി ക്ഷണിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി . വോട്ട് മോഷണത്തിനെതിരെ സംയുക്ത പ്രതിഷേധത്തിനുള്ള തന്ത്രവും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യവും സൽക്കാരത്തിനിടെ ചർച്ചയാകുമെന്ന് കോൺഗ്രസ് ചെയ്യുമെന്ന് വൃത്തങ്ങൾ പറയുന്നു. മാത്രമല്ല വിരുന്നിനു ശേഷം പ്രതിഷേധമോ സംയുക്ത പത്രസമ്മേളനമോ നടത്തുമെന്നും സൂചനയുണ്ട് . രാഹുൽ ഗാന്ധിയുടെ 5, സൺഹാരി ബാഗ് റോഡിലെ വസതിയിലാണ് ചായസത്ക്കാരം നടക്കുക. സുപ്രീം കോടതിയിലേയ്ക്കുള്ള മാർച്ചിന് പിന്നാലെയാണ് രാഹുലിന്റെ പുതിയ തന്ത്രങ്ങൾ . മുതിർന്ന പ്രതിപക്ഷ നേതാക്കളും, ആക്ടിവിസ്റ്റുകളും, സിവിൽ സൊസൈറ്റി അംഗങ്ങളും മാർച്ചിൽ പങ്കെടുത്തിരുന്നു. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കൾ, സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്, ടിഎംസി മേധാവി മമത ബാനർജി, ഡി. രാജ, സിപിഎം നേതാവ് എം.എ. ബേബി, ആർജെഡിയുടെ തേജസ്വി യാദവ്, എൻസിപി-എസ്‌സിപി നേതാവ് സുപ്രിയ സുലെ എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ…

Read More

നെടുമ്പാശേരി ; ആഢംബര കാറിടിച്ചു സ്കൂട്ടർ യാത്രക്കാരായ 3 പേർ മരിച്ച സംഭവത്തിൽ 2 പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവരെയാണു നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കാർ ഓടിച്ചിരുന്ന ആലപ്പുഴ ആലിശേരി സുഹൈൽ സജീവിനൊപ്പം ഇവരും കാറിലുണ്ടായിരുന്നു. ഞായറാഴ്ച പുലർച്ചെ വിമാനത്താവള റോ‍ഡിൽ അത്താണിയിലായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാർ, സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു അപകടത്തിൽ കർണാടക സുള്ള്യ സ്വദേശി ഇയാസ് ഇബ്രാഹിം (21), വയനാട് കൽപറ്റ സ്വദേശി കെ.വി.ദേവിക (21), പാലക്കാട് മണ്ണാർക്കാട് സ്വദേശി എം.പി.ഗോപിക (21) എന്നിവരാണു കൊല്ലപ്പെട്ടത്. സുഹൈലിനൊപ്പം പിടിയിലായ നിനവിനെ ചോദ്യം ചെയ്തപ്പോഴാണു മറ്റു 2 പേർ കൂടി വാഹനത്തിൽ ഉണ്ടായിരുന്നതായി വ്യക്തമായത്. ഇവർ അപകടശേഷം സംഭവസ്ഥലത്തു നിന്നു മറ്റൊരു വാഹനത്തിൽ സ്ഥലംവിട്ടിരുന്നു. തുടർന്ന് ജോയലിനെയും അമീനെയും ആലപ്പുഴയിൽ നിന്നാണു കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെയും പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇവരെ ഇന്നലെ രാത്രി കോടതിയിൽ ഹാജരാക്കി.അപകടത്തിനു കാരണം കാറിന്റെ അമിതവേഗം തന്നെയെന്നു…

Read More

കൊച്ചി : മാസപ്പടി കേസിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യാൻ ഇഡി . വിജിലൻസ് രണ്ട് എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണിത്. പിണറായി വിജയനെതിരെയും , മുഹമ്മദ് റിയാസിനെതിരെയും പ്രത്യേകം ഇസിഐആര്‍ ഇടും. അതേസമയം സിഎം ആർ എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസുകൾ അന്വേഷിക്കാൻ രണ്ട് സംഘങ്ങളെയാണ് നിയോഗിക്കുക. കൈക്കൂലി, കള്ളപ്പണ ഇടപാട് കേസുകൾ പ്രത്യേകം അന്വേഷിക്കും. സിഎംആര്‍എല്ലിലെ മുന്‍ ജീവനക്കാര്‍, പിഎ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്‍ എന്നിവരെ ആദ്യം ചോദ്യം ചെയ്യും. ഇഡിയോട് വിവരങ്ങൾ ആവശ്യപ്പെട്ട് കത്ത് നൽകും. മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് ഒന്നാം പ്രതി. ഹവാല കേസിൽ മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി . രണ്ട് കേസുകളിലും രണ്ട് പ്രതി വീണ വിജയനാണ്. അതേസമയം കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ പിണറായി വിജയൻ അടക്കമുള്ളവർ…

Read More

ന്യൂഡൽഹി : ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായിയുമായി ഫോണിൽ സംസാരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ . പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് റെസായിയുമായി ഡോവൽ ചർച്ച ചെയ്തതായാണ് റിപ്പോർട്ടുകൾ . പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ഇരു രാജ്യങ്ങൾക്കും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഇന്ത്യയിലെ ഇറാനിയൻ എംബസിയാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തതായി എംബസി അറിയിച്ചു. കേന്ദ്ര സർക്കാർ ഇതിനെ പറ്റി ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല. സൗദി അറേബ്യയ്‌ക്കെതിരായ സമീപകാല ആക്രമണങ്ങളും, പ്രത്യേകിച്ച് സൗദി വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണവും ചർച്ച ചെയ്യപ്പെട്ടതായി സൂചനയുണ്ട് . ഈ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിക്കുകയും സൗദി അറേബ്യയിലെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ആക്രമണത്തെ ഇന്ത്യ…

Read More

തിരുവനന്തപുരം : കേരളം, തമിഴ്‌നാട്, കർണാടക എന്നിവയുൾപ്പെടെ ആറ് സംസ്ഥാനങ്ങളിലേക്ക് പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി . ഒഡീഷ, ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലേക്കും പുതിയ ഗവർണർമാരെ നിയമിച്ചിട്ടുണ്ട്. ഓം പ്രകാശ് മാഥൂർ കേരളത്തിന്റെ ഗവർണറായും രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തമിഴ്‌നാടിന്റെ ഗവർണറായും നിയമിക്കപ്പെട്ടു. ബ്രജ് മോഹൻ റാമാണ് ഒഡീഷയുടെ ഗവർണറായി ചുമതലയേൽക്കുക. കർണാടകയിൽ ഡോ. സുധ യാദവും, ഉത്തരാഖണ്ഡിൽ ഡോ. ധാൽ സിംഗ് ബിസെനും, സിക്കിമിൽ ദുഷ്യന്ത് ഗൗതമും ഗവർണർമാരായി സ്ഥാനമേൽക്കും. കേരള ഗവർണറായി നിയമിതനായ ഓം പ്രകാശ് മാഥൂർ രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ബിജെപി, ആർ എസ് എസ് നേതാവാണ്. പാർട്ടി സംസ്ഥാന അധ്യക്ഷനായും രാജ്യസഭാ എംപിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 74-കാരനായ അദ്ദേഹം രാജസ്ഥാനിലെ പാലി ജില്ലയിലെ ബാലി സ്വദേശിയാണ്. മുൻ ഉപരാഷ്ട്രപതിയും ബിജെപി നേതാവുമായ ഭൈറോൺ സിംഗ് ഷെഖാവത്താണ് രാഷ്ട്രീയത്തിലേയ്ക്ക് മാഥൂറിനെ എത്തിച്ചത് . ഗുജറാത്ത് ബിജെപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Read More

ന്യൂഡൽഹി : എസ് ഐ ആർ പ്രക്രിയയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇൻഡി മുന്നണി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ 14 പിഴവുകൾ . കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും മറ്റ് 10 പ്രതിപക്ഷ നേതാക്കളും ചേർന്നാണ് ഹർജി സമർപ്പിച്ചത്. വാദം കേൾക്കുന്നതിനായി ഹർജി ലിസ്റ്റ് ചെയ്യുന്നതിന് ഇതുവരെ അനുമതി നേടിയിട്ടില്ല. ഒമ്പത് ഹർജിക്കാർ ഒപ്പിടേണ്ട അംഗീകാരപത്രങ്ങളുടെ അഭാവം, വ്യക്തതയില്ലാത്ത അനുബന്ധ രേഖകൾ, 220 രൂപയുടെ കോർട്ട് ഫീ കുറവ് എന്നിവയാണ് പ്രധാന പിഴവുകൾ. ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരമുള്ള റിട്ട് ഹർജിയിൽ വ്യക്തിഗത തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ എന്തിനാണ് സ്വകാര്യ എതിർകക്ഷികളായി ഉൾപ്പെടുത്തിയത് എന്നതിലും രജിസ്ട്രി വിശദീകരണം തേടിയിട്ടുണ്ട്. ഹർജി സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ പിഴവുകളാണ് ഇവ. ഹർജിയുടെ ഉള്ളടക്കത്തെയോ അതിലെ വാദങ്ങളുടെ സാധുതയെയോ ബാധിക്കുന്ന നിയമപരമായ കാര്യങ്ങളല്ല ഇത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തിരിച്ചറിയൽ രേഖയുടെ വ്യക്തവും വായിക്കാവുന്നതുമായ പകർപ്പ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സൗഗത റോയ്, അഖിലേഷ് യാദവ്, തേജസ്വി പ്രസാദ്…

Read More

ഡബ്ലിൻ : വാട്ടർഫോർഡ് സ്വദേശി ഗില്ലിയൻ കറനെ കൊലപ്പെടുത്തിയ കേസിലെ ശിക്ഷാ വിധി നീതിയിലേക്കുള്ള ചുവടുവയ്പ്പാണെന്ന് ഗില്ലിയൻ കറനെയുടെ കുടുംബം . ഗാർഹിക പീഡനത്തിനിരയായ എല്ലാവരുടെയും ശബ്ദം കേൾക്കപ്പെടുന്നുണ്ടെന്നും ആരും അവഗണിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. പങ്കാളിയായ 36-കാരൻ പ്രതി മാർക്കസ് ഓ നീലിന് നിർബന്ധിത ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത് . വിധി കേട്ട ശേഷം ഡബ്ലിനിലെ ക്രിമിനൽ കോടതിക്ക് പുറത്തുവെച്ചാണ് കറൻ കുടുംബം ഇക്കാര്യത്തിൽ പ്രതികരിച്ചത്. 47-കാരിയായ കറനെ, 2025 ജനുവരി 25-ന് രാവിലെ നീലിന്റെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു . ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തു. കറനുമായി ഓ നീൽ ഏറെ നാളായി പ്രണയബന്ധത്തിലായിരുന്നു. ഓബ്രിയൻ സ്ട്രീറ്റിലെ വീട്ടിൽ ഓ നീലിനൊപ്പം സ്ഥിരമായി കറൻ താമസിച്ചിരുന്നില്ലെങ്കിലും, ഇടയ്ക്കിടെ വരാറുണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സീനിയർ കൗൺസിൽ കോണർ ഓ ഡോഹെർട്ടി പറഞ്ഞു. 2025 ജനുവരി 24-ന് രാത്രിയും അത്തരത്തിൽ നീലിനെ കാണാനെത്തിയ കറൻ അടുത്ത ദിവസം കൊല്ലപ്പെടുകയായിരുന്നു.

Read More

ഡബ്ലിൻ ; ഏറ്റവും പുതിയ നിർമ്മാണ സുരക്ഷാ ക്യാമ്പെയ്‌ൻ ആരംഭിച്ച് കൺസ്ട്രക്ഷൻ ഇൻഡസ്ട്രി ഫെഡറേഷൻ . ഇന്ന് മുതൽ 23 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പെയ്‌ൻ “ബാക്ക് ടു ബേസിക്സ്” എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ്. നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ സംരക്ഷിക്കുന്നതിനായി സുരക്ഷിതമായ പെരുമാറ്റം, അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള സമീപനം, തുറന്ന ആശയവിനിമയം എന്നിവയിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടാനാണ് ക്യാമ്പെയ്ന്റെ ശ്രമം. ഹെൽത്ത് ആൻഡ് സേഫ്റ്റി അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷം ഇതുവരെ നിർമ്മാണവുമായി ബന്ധപ്പെട്ട് എട്ട് മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. “തൊഴിലാളിയുടെ പരിചയസമ്പത്തോ, വഹിക്കുന്ന സ്ഥാനമോ, സീനിയോറിറ്റിയോ എന്തുതന്നെയായാലും സുരക്ഷയ്ക്ക് നിരന്തരമായ ജാഗ്രതയും പഠനവും മെച്ചപ്പെടുത്തലും ആവശ്യമാണ് “ കൺസ്ട്രക്ഷൻ ഇൻഡസ്ട്രി ഫെഡറേഷനിലെ സേഫ്റ്റി, ഹെൽത്ത് ആൻഡ് സ്കിൽസ് വിഭാഗം എക്സിക്യൂട്ടീവായ ജോൺ ഈഗൻ പറഞ്ഞു.

Read More

ഡബ്ലിൻ : സമീകൃതാഹാരത്തിൽ റെഡ് മീറ്റിന്റെ പങ്കിനെക്കുറിച്ച് പരസ്പരവിരുദ്ധമായ വിവരങ്ങളാണ് ഭൂരിഭാഗം ഐറിഷ് മുതിർന്നവരും അറിഞ്ഞിരിക്കുന്നതെന്ന് പഠന റിപ്പോർട്ട് . ‘അവർ ഫുഡ് റൂട്ട്സ്’ സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ പഠനമനുസരിച്ച്, റെഡ് മീറ്റും പോഷകാഹാരവും സംബന്ധിച്ച് ഉപഭോക്താക്കൾക്ക് പലപ്പോഴും “വൈവിധ്യമാർന്നതും പരസ്പരവിരുദ്ധവുമായ വിവരങ്ങൾ” ലഭിക്കാറുണ്ട്. പഠനഫലങ്ങൾ പ്രകാരം, 84% പേരും കരുതുന്നത് റെഡ് മീറ്റ് ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമത്തിന്റെ ഭാഗമാകാമെന്നും, ഗുണമേന്മയുള്ള പ്രോട്ടീൻ ഉറവിടമാണെന്നും, ഇരുമ്പ് , വിറ്റാമിൻ ബി12 തുടങ്ങിയ പ്രധാന പോഷകങ്ങൾ നൽകുന്നുണ്ടെന്നുമാണ്. എന്നാൽ, മൂന്നിൽ രണ്ട് പേരും തങ്ങളുടെ ഭക്ഷണക്രമത്തിൽ റെഡ് മീറ്റിന്റെ പങ്കിനെക്കുറിച്ച് പരസ്പരവിരുദ്ധമായ വിവരങ്ങളാണ് അറിഞ്ഞിരിക്കുന്നത് . അതേസമയം മൂന്നിൽ ഒരാൾക്ക് അതിന്റെ പോഷകഗുണങ്ങളെക്കുറിച്ച് വലിയ അറിവില്ലെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.കാർഷിക-ഭക്ഷ്യ വ്യവസായ മേഖലയുടെ സാമ്പത്തിക സഹകരണത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ‘അവർ ഫുഡ് റൂട്ട്സ്’.

Read More