Author: Anu Nair

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അവതരണ ഗാനം ഒരുക്കാനാവശ്യപ്പെട്ടതിന് നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായി മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിലൂടെ പേരെടുത്തവർ കുറച്ച് സിനിമയും , കാശുമായപ്പോൾ കേരളത്തോട് വലിയ അഹങ്കാരമാണ് കാണിക്കുന്നതെന്നും ശിവൻ കുട്ടി വിമർശിച്ചു. നടിയുടെ പേര് എടുത്ത് പറയാതെയായിരുന്നു വിമർശനം . ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അവതരണം ഗാനത്തിന് നൃത്താവിഷ്‌കാരം ഒരുക്കാനാണ് നടിയെ സമീപിച്ചത് . അവർ സമ്മതിച്ചു, എന്നാൽ 10 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിനായി അഞ്ച് ലക്ഷം രൂപയാണ് അവർ പ്രതിഫലം ആവശ്യപ്പെട്ടത് . സ്‌കൂൾ കലോത്സവങ്ങളിലൂടെ പ്രശസ്തയായ നടിയാണ് ഇവർ. വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് തന്നെ ഇത് വേദനിപ്പിച്ചു . ഇത്രയും വലിയ തുക നൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചെന്നും. സാമ്പത്തിക മോഹികളല്ലാത്ത നൃത്ത അധ്യാപകർ ഉണ്ടെന്നും ശിവൻ കുട്ടി പറഞ്ഞു. സ്‌കൂൾ കലോത്സവം വഴിയാണ് അവർ സിനിമയിൽ എത്തിയത്. അങ്ങനെ ഉള്ളവർ വരുന്ന തലമുറയിലെ…

Read More

മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ലക്ഷ്യമിടുന്നതായി മുംബൈ പോലീസിന് ഭീഷണി സന്ദേശം. രാജസ്ഥാനിലെ അജ്മീറിൽ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്നാണ് സന്ദേശം എത്തിയത്. അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ ട്രാഫിക് പോലീസ് ഹെൽപ്പ് ലൈനിലേക്ക് അയച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തിലാണ് ഐഎസ്ഐ പ്രധാനമന്ത്രി മോദിയെ ലക്ഷ്യമിട്ട് ബോംബ് സ്‌ഫോടനം നടത്താൻ പദ്ധതി ഇടുന്നതായി പറയുന്നത് . രണ്ട് ഐഎസ്‌ഐ ഭീകരർ രാജ്യത്ത് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും സ്‌ഫോടനം നടത്താൻ ഇവർ പദ്ധതിയിടുന്നുണ്ടെന്നുമായിരുന്നു സന്ദേശം. മുംബൈ ട്രാഫിക് പോലീസ് ഹെൽപ്പ് ലൈനിൽ ഇത്തരത്തിൽ നിരവധി വ്യാജ ഭീഷണി സന്ദേശങ്ങൾ നേരത്തെ ലഭിച്ചിരുന്നു.കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും അയച്ചയാൾ മാനസിക അസ്വസ്ഥതയോ മദ്യലഹരിയിലോ ആയിരിക്കാം എന്നാണ് നിഗമനം.

Read More

നൂഡല്‍ഹി: ഇന്ത്യന്‍ പൗരന്‍മാര്‍ ഉടന്‍ സിറിയ വിടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം. സിറിയയിൽ ബഷാർ അൽ അസദ് സർക്കാരും വിമതരും തമ്മിൽ പോരാട്ടം ശക്തമായതിനു പിന്നാലെയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.നവംബർ 27 മുതൽ ഇതുവരെ 3.70 ലക്ഷത്തിലേറെപ്പേർ സിറിയയിൽ നിന്ന് പലായനം ചെയ്തു സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്മാര്‍ ഒഴിവാക്കണമെന്നും മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു.ലഭ്യമായ ഏറ്റവും നേരത്തെയുള്ള വിമാനങ്ങളില്‍ അവിടെനിന്നു മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ ശ്രമിക്കണം. ഇതിനു സാധിക്കാത്തവര്‍ പരമാവധി മുന്‍കരുതല്‍ എടുക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യണം. നിലവില്‍ സിറിയയിലുള്ള ഇന്ത്യക്കാര്‍ ഡമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി എമര്‍ജന്‍സി ഹെല്‍പ്പ്ലൈന്‍ നമ്പറായ +963 993385973 (വാട്സ്ആപ്പിലും), ഇ-മെയില്‍ ഐഡി hoc.damascus@mea.gov.in എന്നിവയില്‍ അപ്ഡേറ്റുകള്‍ക്കായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യര്‍ഥിച്ചു.

Read More

കൊച്ചി: വയനാട് പുനരധിവാസത്തിൽ ദുരന്ത നിവാരണ അതോറിറ്റിയെ വിമർശിച്ച് ഹൈക്കോടതി. കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണമെന്നും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. സ്വമേധയാ സ്വീകരിച്ച ഹർജി പരി​ഗണിക്കുകയായിരുന്നു ഹൈക്കോടതി. സംസ്ഥാന സർക്കാർ ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നത്. ഓഡിറ്റിം​ഗ് പോലും കൃത്യമല്ല. ഏകദേശ കണക്ക് പോലും നൽകാൻ കഴിയുന്നില്ലെങ്കിൽ പണം ലഭിക്കുന്നില്ലെന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് എത്ര രൂപ വിനിയോ​ഗിക്കാൻ സാധിക്കുമെന്ന് സംസ്ഥാന സർക്കാരിനോട് കോടതിയെ അറിയിക്കാൻ നിർദ്ദേശിച്ചിരുന്നു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ കേന്ദ്രം എത്ര പണം നൽകിയിട്ടുണ്ടെന്ന് അറിയിക്കാനും നിർദ്ദേശിച്ചിരുന്നു. ഡിവിഷൻ ബെഞ്ച് കേസ് പരി​ഗണിച്ചപ്പോഴാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വകുപ്പിൻ്റെ ഓ‍ഡിറ്റ് ഓഫീസർ നേരിട്ട് ഹാജരായത്. ഹർജി പരി​ഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. ഫണ്ടിൽ ബാക്കിയുള്ള 677 കോടി രൂപയിൽ അടിയന്തിരാവശ്യത്തിന് എത്ര ചെലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ല. നീക്കിയിരിപ്പുള്ള 677 കോടി രൂപ കൈവശമില്ലെന്നും…

Read More

ന്യൂഡൽഹി : ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെതിരെ പാകിസ്ഥാൻ ശക്തമായ നടപടി എടുക്കണമെന്ന് ഇന്ത്യ . മസൂദ് തങ്ങളുടെ രാജ്യത്തില്ലെന്ന പാകിസ്ഥാന്റെ നിലപാടിന് വിരുദ്ധമായൈ അടുത്തിടെ ബഹവൽപൂരിൽ ഒരു പൊതുസമ്മേളനത്തിൽ മസൂദ് പ്രസംഗിച്ചതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു . റിപ്പോർട്ട് ശരിയാണെങ്കിൽ തീവ്രവാദ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നതിൽ പാകിസ്ഥാൻ്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ തുറന്നുകാട്ടുന്നതെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ” അസ്ഹറിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. അയാൾ പാക്കിസ്ഥാനിലുണ്ടെന്ന കാര്യം നിഷേധിക്കപ്പെട്ടിട്ടുണ്ട്, എന്നാൽ ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അത് പാകിസ്ഥാൻ്റെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നത്. ഇന്ത്യയ്‌ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളിൽ മസൂദ് അസ്ഹറിന് പങ്കുണ്ട്, അയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” – ജയ്സ്വാൾ പറഞ്ഞു. പാർലമെന്റ് ആക്രമണം മുതൽ പുൽവാമ ആക്രമണം വരെ ഇന്ത്യയിൽ നടന്ന നിരവധി സ്ഫോടനങ്ങൾക്ക് പിന്നിൽ മസൂദാണെന്ന് കണ്ടെത്തിയിട്ടുണ്ട് . ഭീകരസംഘങ്ങളുടെ ഓൺലൈൻ കൂട്ടായ്മയിലാണ് മസൂദിന്റെ…

Read More

തിരുവനന്തപുരം : പാലോട് ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഇന്ദുജ ജീവനൊടുക്കിയതാണെന്ന് പോലീസ് . ഇന്ദുജയും ,ഭർത്താവ് അഭിജിത്തും തമ്മിൽ കുറച്ചു നാളുകൾ പ്രശ്നങ്ങൾ ഉണ്ടായിരുന്നു . ഇന്ദുജയെ അഭിജിത്ത് ശാരീരികമായും , മാനസികമായും പീഡിപ്പിച്ചിരുന്നു. ഇന്ദുജയുടെ കൈകളിൽ രണ്ട് ദിവസം പഴക്കമുള്ള പാടുകൾ ഉണ്ട്. അഭിജിത്തിനെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു. പാലോട് പെരിങ്ങമ്മല സ്വദേശി ഇന്ദുജയെ കഴിഞ്ഞ ദിവസമാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സ്വകാര്യ ലാബിലെ ജീവനക്കാരിയായ ഇന്ദുജയെ നാല് മാസം മുൻപ് അഭിജിത്ത് വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. പിന്നീട് അഭിജിത്തിന്റെ വീടിന് സമീപത്തുള്ള ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തി. തങ്ങൾ താഴ്ന്ന ജാതിക്കാരായതുകൊണ്ട് വീട്ടിൽ കയറാൻ പാടില്ലെന്ന് അഭിജിത്തിന്റെ വീട്ടുകാർ പറഞ്ഞുവെന്ന് ഇന്ദുജയുടെ അച്ഛൻ ആരോപിച്ചു. മകളുടെ മരണം കൊലപാതകമാണെന്നും അച്ഛൻ ശശിധരൻ കാണി പറഞ്ഞിരുന്നു. ‘ ഞങ്ങൾ ആദിവാസി കാണി സമുദായത്തിൽ പെട്ടവരാണ്. ഇവർ തമ്മിലുള്ള പ്രശ്നങ്ങളെ പറ്റി സംസാരിക്കാൻ മെമ്പർമാരെയും കൂട്ടി വീട്ടിൽ പോയിരുന്നു. ആദിവാസിയിലുള്ള…

Read More

ഇത് അവളുടെ കഥയാണ്. കൊലപാതകക്കുറ്റത്തിന് തൂക്കിലേറ്റപ്പെട്ട മേരി എന്ന ആനയുടെ കരളലിയിക്കുന്ന കഥ . ചരിത്രത്തിലാദ്യമായി തൂക്കിലേറ്റപ്പെട്ട ആനയാണ് മേരി. അമേരിക്കന്‍ ഐക്യനാടുകളിലെ സ്പാര്‍ക്സ് വേള്‍ഡ് ഫേമസ് ഷോ സര്‍ക്കസിലെ പ്രധാന ആകര്‍ഷണമായിരുന്നു മേരി എന്ന ആന. നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേയ്ക്ക് സഞ്ചരിച്ച് കാണികളെ രസിപ്പിച്ചു മേരി. സർക്കസ് കൂടാരത്തിലെ ഏറെ പ്രിയപ്പെട്ടവൾ. അങ്ങനെയിരിക്കെ ഒരു നാൾ എന്തെങ്കിലും ജോലി നൽകണമെന്ന് പറഞ്ഞ് റെഡ് റെഡ് എല്‍ഡ്രഡ്ജ് എന്ന യുവാവ് കൂടാരത്തിലെത്തി. മേരിയെ പരിശീലിപ്പിക്കാനും പരിചരിക്കാനുമുള്ള ചുമതല ഇയാള്‍ക്കു നല്‍കി. എന്നാൽ ഇയാൾക്ക് ആനയെ പരിചരിച്ചോ, പരിശീലിപ്പിച്ചോ പരിചയമുണ്ടായിരുന്നില്ല .1916 സെപ്റ്റംബർ 12 നെ റെഡ് എൽഡ്രഡ്ജ് മേരിയെയും കൊണ്ട് പുറത്തിറങ്ങി. കാഴ്ച്ചകൾ കണ്ട് നടക്കുന്നതിനിടെയാണ് മേരി തണ്ണിമത്തൻ കണ്ടത് . അവൾ അത് എടുക്കാൻ തുമ്പികൈ നീട്ടി . എന്നാൽ ആ പ്രവൃത്തി അയാൾക്ക് ഇഷ്ടപ്പെട്ടില്ല. തുടർന്ന് എൽഡ്രിഡ്ജ് ഉപദ്രവിക്കാൻ പാടില്ലെന്ന ഉത്തരവുകൾ ലംഘിച്ച് അവളെ തോട്ടി കൊണ്ട് അടിക്കാൻ…

Read More

കൊച്ചി: നടൻ ദിലീപിൻ്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതിയിൽ ഹാജരാക്കി. സന്നിധാനത്തെത്തിയ ദിലീപിൻ്റെ എല്ലാ സിസിടിവി ദൃശ്യങ്ങളും ഇന്നുതന്നെ പെന്‍ഡ്രൈവില്‍ ഹാജരാക്കാൻ കഴിഞ്ഞദിവസം കോടതി നിര്‍ദ്ദേശിച്ചിരുന്നു. കുട്ടികൾ അടക്കമുള്ള നിരവധി തീർഥാടകർ കാത്തു നിൽക്കുമ്പോൾ ദിലീപിന് എങ്ങനെ വിഐപി പരിഗണന ലഭിച്ചുവന്ന് കോടതി ചോദിച്ചിരുന്നു. ശബരിമലയിൽ ആർക്കും പ്രത്യേക നൽകാൻ പാടില്ലെന്നും ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. നിലയ്ക്കലെത്തിയാൽ എല്ലാവരും സാധാരണ ഭക്തരാണെന്നും കോടതി നേരത്തെ ഓർമിപ്പിച്ചിരുന്നു. ഇതിനിടയിലാണ് നിർദേശം ലംഘിച്ച് ദിലീപ് ദർശനത്തിനെത്തിയത്. കഴിഞ്ഞ ദിവസം സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വിഐപി ദർശനം നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി ഓർമിപ്പിച്ചു. വ്യാഴാഴ്‌ച നടയടക്കുന്നതിന് തൊട്ടുമുൻപാണ് ദിലീപ് ദർശനം നടത്തിയത്. ഹരിവരാസനം കീർത്തനം പൂർത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. ഈ സമയത്ത് ദര്‍ശനം തേടി കാത്തുനിന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള…

Read More

ഇടുക്കി: പ്രസംഗിക്കാൻ മാത്രം നടന്നാൽ പ്രസ്ഥാനം കാണില്ലെന്ന് എം.എം മണി . സിപിഎം ശാന്തൻ പാറ ഏര്യാ സമ്മേളനത്തിൽ സംസാരിക്കവേയായിരുന്നു വിവാദ പ്രസ്താവന . അടിച്ചാൽ തിരിച്ചടിക്കണം , തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണം . ഞാനടക്കം തിരിച്ചടിച്ചിട്ടുണ്ടെന്നും എംഎം മണി പ്രസംഗത്തിൽ പറയുന്നു. ആളുകളെ കൂടെ നിർത്താനാണ് പ്രതിഷേധിക്കുന്നതെന്നും പ്രസംഗിക്കാൻ മാത്രം നടന്നാൽ പ്രസ്ഥാനം കാണില്ല . നമ്മുടെ പല നേതാക്കന്മാരെയും വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയിട്ടുണ്ട്. അംഗീകരിക്കുന്ന മാർഗം സ്വീകരിക്കാം. തിരിച്ചടിച്ചാൽ ജനങ്ങൾ പറയണം അത് വേണ്ടതായിരുന്നുവെന്ന്. അത് ശരിയായില്ലെന്ന് പറഞ്ഞാൽ പോയി എന്ന് എംഎം മണി പറയുന്നു. ജനങ്ങൾ ശരിയല്ലെന്ന് പറയുന്ന മാർഗങ്ങൾ സ്വീകരിക്കരുത് . അങ്ങനെയായാൽ ജനങ്ങൾക്കിടയിൽ ഒറ്റപ്പെടുമെന്നും പ്രസ്ഥാനം ദുർബലപ്പെടുമെന്നും എംഎം മണി പറഞ്ഞു.

Read More

മാവേലിക്കര: മാന്നാർ ജയന്തി വധക്കേസിൽ ഭർത്താവ് കുട്ടികൃഷ്ണന് വധശിക്ഷ . മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി . ഒന്നരവയസുള്ള മകളുടെ മുന്നിൽ വച്ച് അതിക്രൂരമായി കൊന്ന കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 2004 ഏപ്രിൽ രണ്ടിനാണ് സംഭവം. വള്ളികുന്നം മൂന്നാം വാർഡിൽ രാമകൃഷ്ണ ഭവനത്തിൽ പരേതനായ രാമകൃഷ്ണകുറുപ്പിന്റെയും ശങ്കരിയമ്മയുടെയും മൂന്ന് പെൺമക്കളിൽ ഏറ്റവും ഇളയമകളായിരുന്നു ജയന്തി. ബിഎസ്‌സി പാസായി നിൽക്കുമ്പോഴായിരുന്നു ഗൾഫുകാരനായ കുട്ടികൃഷ്ണനുമായുള്ള വിവാഹം. ജയന്തിയെ സംശയത്തിന്റെ പേരിൽ കുട്ടികൃഷ്ണൻ കറിക്കത്തിയും ചുറ്റികയും ഉളിയും ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം അടുത്ത ദിവസം രാവിലെ കുഞ്ഞുമായി മാന്നാർ പോലീസ് സ്റ്റേഷനിലെത്തി ഇയാൾ കുറ്റസമ്മതം നടത്തിയപ്പോഴാണ് നാടിനെ നടുക്കിയ അരുംകൊല പുറംലോകം അറിഞ്ഞത്. തുടർന്ന് അറസ്റ്റിലായ കുട്ടി കൃഷ്ണൻ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ് കേസിന്‍റെ വിചാരണ നീണ്ടു പോകാൻ ഇടയാക്കിയത്.കേരളത്തിന് പുറത്ത് മറ്റൊരു പേരിൽ കഴിഞ്ഞിരുന്ന കുട്ടികൃഷ്ണനെ രണ്ടുവർഷം മുൻപാണ് പൊലീസ് കണ്ടെത്തിയത്.

Read More