മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ലക്ഷ്യമിടുന്നതായി മുംബൈ പോലീസിന് ഭീഷണി സന്ദേശം. രാജസ്ഥാനിലെ അജ്മീറിൽ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്നാണ് സന്ദേശം എത്തിയത്. അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ ട്രാഫിക് പോലീസ് ഹെൽപ്പ് ലൈനിലേക്ക് അയച്ച വാട്ട്സ്ആപ്പ് സന്ദേശത്തിലാണ് ഐഎസ്ഐ പ്രധാനമന്ത്രി മോദിയെ ലക്ഷ്യമിട്ട് ബോംബ് സ്ഫോടനം നടത്താൻ പദ്ധതി ഇടുന്നതായി പറയുന്നത് . രണ്ട് ഐഎസ്ഐ ഭീകരർ രാജ്യത്ത് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും സ്ഫോടനം നടത്താൻ ഇവർ പദ്ധതിയിടുന്നുണ്ടെന്നുമായിരുന്നു സന്ദേശം.
മുംബൈ ട്രാഫിക് പോലീസ് ഹെൽപ്പ് ലൈനിൽ ഇത്തരത്തിൽ നിരവധി വ്യാജ ഭീഷണി സന്ദേശങ്ങൾ നേരത്തെ ലഭിച്ചിരുന്നു.കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും അയച്ചയാൾ മാനസിക അസ്വസ്ഥതയോ മദ്യലഹരിയിലോ ആയിരിക്കാം എന്നാണ് നിഗമനം.