ഇത് അവളുടെ കഥയാണ്. കൊലപാതകക്കുറ്റത്തിന് തൂക്കിലേറ്റപ്പെട്ട മേരി എന്ന ആനയുടെ കരളലിയിക്കുന്ന കഥ . ചരിത്രത്തിലാദ്യമായി തൂക്കിലേറ്റപ്പെട്ട ആനയാണ് മേരി. അമേരിക്കന്‍ ഐക്യനാടുകളിലെ സ്പാര്‍ക്സ് വേള്‍ഡ് ഫേമസ് ഷോ സര്‍ക്കസിലെ പ്രധാന ആകര്‍ഷണമായിരുന്നു മേരി എന്ന ആന. നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേയ്ക്ക് സഞ്ചരിച്ച് കാണികളെ രസിപ്പിച്ചു മേരി. സർക്കസ് കൂടാരത്തിലെ ഏറെ പ്രിയപ്പെട്ടവൾ. അങ്ങനെയിരിക്കെ ഒരു നാൾ എന്തെങ്കിലും ജോലി നൽകണമെന്ന് പറഞ്ഞ് റെഡ് റെഡ് എല്‍ഡ്രഡ്ജ് എന്ന യുവാവ് കൂടാരത്തിലെത്തി. മേരിയെ പരിശീലിപ്പിക്കാനും പരിചരിക്കാനുമുള്ള ചുമതല ഇയാള്‍ക്കു നല്കി.
എന്നാൽ ഇയാൾക്ക് ആനയെ പരിചരിച്ചോ, പരിശീലിപ്പിച്ചോ പരിചയമുണ്ടായിരുന്നില്ല .1916 സെപ്റ്റംബർ 12 നെ റെഡ് എൽഡ്രഡ്ജ് മേരിയെയും കൊണ്ട് പുറത്തിറങ്ങി. കാഴ്ച്ചകൾ കണ്ട് നടക്കുന്നതിനിടെയാണ് മേരി തണ്ണിമത്തൻ കണ്ടത് . അവൾ അത് എടുക്കാൻ തുമ്പികൈ നീട്ടി . എന്നാൽ ആ പ്രവൃത്തി അയാൾക്ക് ഇഷ്ടപ്പെട്ടില്ല. തുടർന്ന് എൽഡ്രിഡ്ജ് ഉപദ്രവിക്കാൻ പാടില്ലെന്ന ഉത്തരവുകൾ ലംഘിച്ച് അവളെ തോട്ടി കൊണ്ട് അടിക്കാൻ തുടങ്ങി. അതിന്റെ അറ്റത്തുള്ള കൊളുത്തുകൾ അവളുടെ മാംസത്തിൽ ആഴത്തിൽ തുളച്ചു കയറി.
വേദന സഹിക്കാനാകാതെ മേരി റെഡിനെ തുമ്പിക്കൈയ്യാൽ പൊക്കിയെടുത്ത് നിലത്തടിച്ചു. തലയിൽ ചവിട്ടാൻ കാൽ പൊങ്ങും മുൻപ് റെഡ് മരണപ്പെട്ടു.ഇതുകണ്ടു നിന്ന ആളുകള്‍ പ്രകോപിതരായി എല്ലാവരും ആനയെ കൊല്ലണം എന്ന് പറഞ്ഞ് ബഹളമുണ്ടാക്കി. കയ്യിലുണ്ടായിരുന്ന കല്ലും കമ്പും ആളുകള്‍ അവള്‍ക്കു നേരെ പ്രയോഗിക്കാന്‍ തുടങ്ങി. അവളുടെ ശരീരത്തില്‍ നിന്ന് രക്തം പൊടിയാന്‍ തുടങ്ങി.
അവളെ കൊന്ന് കളയണം, അതിനു നിങ്ങള്‍ക്ക് സാധിക്കുകയില്ല എങ്കില്‍ ഇനി ഷോയും നടത്തേണ്ട. നാട്ടുകാരുടെ ആക്രോശത്തിനു മുന്നില്‍ സർക്കസ് കമ്പനി ഉടമകൾക്ക് വഴങ്ങേണ്ടി വന്നു. തൂക്കിലേറ്റാനായിരുന്നു തീരുമാനം.1916 സെപ്റ്റംബര്‍ 13ന് ടെന്നസിയിലെ യൂനികോയ് കൗണ്ടിയിലെ ഫീല്‍ഡ് റെയില്‍ വേ യാര്‍ഡില്‍ കാറില്‍ സ്ഥാപിച്ച ക്രെയിന്‍ ഉപയോഗിച്ച് മേരിയെ തൂക്കിലേറ്റി. ആദ്യ ശ്രമത്തില്‍ മേരി ചങ്ങല പൊട്ടി താഴേക്ക് വീ ണു. ആ സമയം നട്ടെല്ലിനു ക്ഷതമേറ്റ മേരി അനങ്ങാതെ കിടന്നു. ആൾക്കൂട്ടത്തിനു നടുവിൽ വീണ്ടും തൂക്കിലേറ്റി. അവിടെ നിരവധി ആളുകള്‍ കൂടിയിരുന്നു. അങ്ങിനെ ലോകത്തില്‍ ആദ്യമായി ഒരു ആനയെ തൂക്കിക്കൊന്നു. 30 മിനിട്ട് അവൾ അങ്ങനെ കിടന്നു. അതിനു ശേഷമാണ് മേരിയെ താഴെയിറക്കിയത്. അങ്ങനെ ജനരോഷത്തിന് മുന്നിൽ അവൾ , കൊലയാളി മേരി എന്നന്നേക്കുമായി വിട പറഞ്ഞു.