- ബാറ്റിംഗിൽ പാണ്ഡ്യയും ദുബെയും, ബൗളിംഗിൽ ബിഷ്ണോയിയും റാണയും; ഇംഗ്ലണ്ടിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ
- ആൺസുഹൃത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റ പോക്സോ കേസ് അതിജീവിത മരിച്ചു
- തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ; ഏഴ് ആം ആദ്മി എംഎൽഎമാർ രാജിവച്ചു
- മെഡിക്കൽ കോളേജ് ഹോസ്റ്റലിന് സമീപം തലയോട്ടിയുമായി കളിക്കുന്ന നായ്ക്കൾ ; ദൃശ്യങ്ങൾ പുറത്ത്
- 92 വയസുള്ള അമ്മയെ കൈവണ്ടിയിൽ ഇരുത്തി മഹാകുംഭമേളയ്ക്കെത്തിച്ച് മകൻ : വീഡിയോ വൈറൽ
- വയറിളക്കം മൂലം ആശുപത്രിയില്‍ ചികിത്സ തേടി ; വീട്ടില്‍ മടങ്ങിയെത്തിയ 12 വയസുകാരന് മരിച്ചു
- 27 കിലോ സ്വര്‍ണാഭരണങ്ങള്‍, വജ്രങ്ങള്‍, 11344 സാരി, 250 ഷാള്‍, 750 ജോടി ചെരിപ്പ് ; ജയലളിതയുടെ എല്ലാ സ്വത്തുക്കളും തമിഴ്നാട് സര്‍ക്കാറിന്
- ‘ എനിക്ക് പറ്റില്ല , പക്ഷെ വേറെ എന്തെങ്കിലും പാകിസ്ഥാനിയെ കൊണ്ട് വിവാഹം കഴിപ്പിക്കാം ‘ ; രാഖിയെ വിവാഹം കഴിക്കാനാകില്ലെന്ന് ദോദിഖാൻ
Author: Anu Nair
കൊച്ചി : തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് അടച്ചുകെട്ടി സിപി എം ഏര്യാ സമ്മേളനം നടത്തിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പൊതുവഴികൾ തടസപ്പെടുത്തി പരിപാടികളും മറ്റും നടത്തരുതെന്ന കോടതിയുടെ മുൻ ഉത്തരവുകൾക്ക് വിരുദ്ധമാണെന്നും കോടതിയലക്ഷ്യ നടപടി സ്വീകരിക്കണ്ടേതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സർക്കാർ വിശദമായ സത്യവാങ്മൂലം നൽകണം. വിഷയത്തിൽ എന്ത് നടപടിയാണ് സർക്കാർ എടുത്തതെന്ന് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സിപിഎം നടപടിക്കെതിരെ നൽകിയ ഹർജിയിൽ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഹർജി പരിഗണിച്ച കോടതി, ആരൊക്കെയാണ് യോഗത്തിൽ പങ്കെടുത്തതെന്നും ആരാണ് ഇത്തരത്തിൽ അനുമതി നൽകിയതെന്നും ചോദിച്ചു. ഇത്തരം യോഗങ്ങൾക്ക് എവിടെ നിന്നുമാണ് വൈദ്യുതി കിട്ടുന്നത്. റോഡ് അടച്ച് യോഗം നടത്തിയതിൽ കേസ് എടുത്തോ എന്നും ജസ്റ്റിൻ അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചു ‘കാൽനടയാത്രക്കാർക്ക് റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. എവിടെ നിന്നാണ് ഇത്തരം യോഗങ്ങൾ നടത്താൻ അധികാരം കിട്ടുന്നത്.…
കോഴിക്കോട് : റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ടി കെ ആല്‍വിന്‍(20) ആണ് മരിച്ചത്. ഇന്ന് രാവിലെ ബീച്ച് റോഡില്‍ വെള്ളയിൽ ഭാഗത്താണ് സംഭവം. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂട്ടത്തിലെ ഒരു വാഹനം യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആല്‍വിന്‍ മൊബൈല്‍ ഉപയോഗിച്ച് റോഡില്‍ നിന്നും വീഡിയോ ചിത്രീകരിക്കവെ ഡിഫെന്‍ഡര്‍ കാര്‍ ആല്‍വിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഒപ്പം ഉണ്ടായിരുന്ന യുവാക്കള്‍ ഉടന്‍ തന്നെ ആല്‍വിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേരത്തേ വിദേശത്തായിരുന്ന ആല്‍വിന്‍ അസുഖബാധിതനായതിനെ തുടര്‍ന്ന് തിരിച്ച് നാട്ടിലെത്തി ചികിത്സ നടത്തി വരികയായിരുന്നു. അതിനിടെ ജോലി ചെയ്യുന്ന മോട്ടോര്‍ വാഹന കമ്പനിയുടെ പ്രമോഷണല്‍ വീഡിയോ ചിത്രീകണത്തിനിടെയാണ് അപകടം.ട്രിപ്പിള്‍ ലൈന്‍ ഓട്ടോമോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടിയാണ് റീല്‍സ് ചിത്രീകരിച്ചത്. മൃതദേഹം ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിട്ടു നല്‍കും.
തൃശൂർ: കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും കരുവന്നൂർ ബാങ്കിൽ പരിശോധന നടത്തി. ബാങ്ക് പരിധിയിലല്ലാത്തവർ എടുത്ത വായ്പകളുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങളാണ് ഇഡി ശേഖരിച്ചത്. അനധികൃത വായ്പ എടുത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് നീക്കം.ഇതിനു മുന്നോടിയായി മേൽ വിലാസങ്ങൾ ശേഖരിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് നടന്ന കാലയളവിൽ ബാങ്കിൻ്റെ അധികാര പരിധിക്ക് പുറത്തുള്ള നിരവധി പേർക്ക് വായ്പ അനുവദിച്ചിരുന്നു. ഇത്തരം വായ്പകൾക്കുള്ള മൂല്യം ഈട് വച്ച ഭൂമിക്കില്ലെന്നാണ് വിവിധ ഏജൻസികൾ കണ്ടെത്തിയത്. ഇക്കാര്യമാണ് ഇന്ന് ഇഡി പരിശോധിച്ചത്. കേസിലെ പ്രതികളായ സി പി എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനും സി കെ ജിൽസിനും ഹൈക്കോടതി കർശന ഉപാധികളോടെ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 14 മാസമായി ജയിലിലാണെന്നതും ക്രിമിനൽ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ നടപടി. എന്നാൽ പ്രതികൾക്ക് ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിലെ ചില ഭാഗങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനാണ്…
പിസ്സ, ബർഗറുകൾ, മോമോസ് തുടങ്ങിയവ ക്യാൻസറിന് കാരണമാകുമെന്ന് പഠനറിപ്പോർട്ട്. അടുത്തിടെ, ഓസ്‌ട്രേലിയയിലെ ഫ്‌ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിൽ, റെഡ് മീറ്റ്, സംസ്‌കരിച്ച മാംസം, ഫാസ്റ്റ് ഫുഡ്, മധുര പാനീയങ്ങൾ, മദ്യം തുടങ്ങിയ അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ പാർശ്വഫലങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നു . അതിലാണ് പുതിയ കണ്ടുപിടുത്തം. പിസ, ബർഗർ, മോമോസ് തുടങ്ങിയ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ദുർമേദസ് വർദ്ധിപ്പിക്കുമെന്നും ഇത് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും വിദഗ്ധർ പറയുന്നു. വൻകുടലിലെ ക്യാൻസർ 50 വയസോ അതിൽ താഴെയോ പ്രായമുള്ളവരിൽ കൂടുതലായി കാണപ്പെടുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ, മധുരമുള്ള പാനീയങ്ങൾ എന്നിവ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും, കാരണം ഈ ഭക്ഷണങ്ങളിൽ കൊഴുപ്പും മധുരവും അമിത്മായി അടങ്ങിയിട്ടുണ്ട്. ഈ ഫാസ്റ്റ് ഫുഡുകളിൽ രാസവസ്തുക്കളും കൃത്രിമ അഡിറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൻ്റെ മെറ്റബോളിസത്തെ അസന്തുലിതമാക്കുകയും ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കുകയും ക്യാൻസർ കോശങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. ആരോഗ്യകരമായ കൊഴുപ്പും പച്ചക്കറികളും അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെയും പഞ്ചസാരയും മദ്യവും കുറച്ച് കഴിക്കുന്നതിലൂടെയും ക്യാൻസർ…
ബോഡി മസാജിനിടെ കഴുത്തിന് ക്ഷതമേറ്റ് തായ് ഗായിക മരിച്ചു . വടക്ക് കിഴക്കൻ ഉഡോൻ താനി നഗരത്തിനു സമീപമാണ് സംഭവം. 20-കാരിയായ ചയാദ പ്രാവോ ഹോമയുടെ രക്തത്തിലെ അണുബാധയും തലച്ചോറിലെ വീക്കവുമാണ് മരണകാരണം. തോൾ വേദനയെ തുടർന്ന് ഒക്ടോബർ മാസത്തിലായിരുന്നു ഇവർ മസാജിനായി പാർലറിലെത്തിയത്. അന്ന് കഴുത്ത് പെട്ടെന്ന് വെട്ടിത്തിരിച്ചുള്ള മസാജ് ചെയ്തു . അതിനു പിന്നാലെ ചയാദയ്ക്ക് പിൻ കഴുത്തിൽ വേദന അനുഭവപ്പെട്ടിരുന്നു. . ഇതിനിടയിൽ രണ്ടാം സെഷനിലും പങ്കെടുത്തു. തുടർന്ന് ആരോഗ്യം കൂടുതൽ വഷളാവുകയായിരുന്നു. നവംബർ ആറിനായിരുന്നു അവസാന സെഷൻ . ഇതിൽ പങ്കെടുത്തതോടെ രണ്ടാം ദിവസം ശരീരത്തിലാകെ കഠിനമായ വേദനയും, വീക്കവും അനുഭവപ്പെട്ടു. വലതുകൈയുടെ സ്വാധീനം നഷ്ടപ്പെട്ടു. നവംബർ പകുതിയോടെ 50 ശതമാനത്തിലേറെ തളർന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രക്തത്തിൽ അണുബാധയുണ്ടായതായും മസ്തിഷ്കത്തിൽ വീക്കമുള്ളതായും കണ്ടെത്തിയത്. ചികിത്സയിലായിരുന്ന ചയാദ ഞായറാഴ്ച മരണത്തിനു കീഴടങ്ങി. സംഭവത്തിന് പിന്നാലെ പബ്ലിക് ഹെൽത്ത് ഓഫിസ് അധികൃതർ മസാജ് പാർലറിൽ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും ഉത്തരവാദികൾക്കെതിരെ നടപടിയില്ല. ഹൈക്കോടതിയും സുപ്രീംകോടതിയും നടപടി എടുക്കാത്ത സാഹചര്യത്തിലാണ് കത്തെഴുതുന്നതെന്നും അതിജീവിത ചൂണ്ടിക്കാട്ടുന്നു. നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് അതിജീവിതയുടെ നടപടി. തന്നെ തടഞ്ഞുനിർത്തി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് മെമ്മറികാർഡിലുള്ളത്. ചട്ട വിരുദ്ധമായി അത് തുറന്ന് പരിശോധിച്ചെന്ന് നേരത്തേ തന്നെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. മുന്ന് കോടതികളുടെ കസ്റ്റഡിയിലിരിക്കവേയാണ് മെമ്മറികാർഡ് തുറന്ന് പരിശോധിച്ചത്. ഇതിന് ഉത്തരവാദികളായവർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. മെമ്മറികാർഡ് തുറന്ന് പരിശോധിച്ചതിനെതിരെ ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ല. ഇക്കാര്യത്തിൽ ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടത്. അതുണ്ടാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നൽകുന്നതെന്നും അതിജീവിത പറഞ്ഞു. മെമ്മറികാർഡിലെ ദൃശ്യങ്ങൾ പുറത്തുപോയാൽ, അത് തൻ്റെ ജീവിതത്തെ കാര്യമായി ബാധിക്കും. അതിനാൽ രാഷ്ട്രപതി ഇടപെട്ട് ഇക്കാര്യത്തിൽ അന്വേഷണം ഉണ്ടാവണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും അതിജീവിത ആവശ്യപ്പെടുന്നു.
പട്‌ന : ഇൻഡി സഖ്യത്തെ നയിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയെ അനുവദിക്കണമെന്ന് ആർജെഡി മേധാവി ലാലു പ്രസാദ്. കോൺഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും , മമതയെ പിന്തുണയ്ക്കുമെന്നും ലാലു പറഞ്ഞു. സഖ്യത്തിൻ്റെ ചുമതല ഏറ്റെടുക്കാനുള്ള ആഗ്രഹം ബാനർജി പ്രകടിപ്പിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. 2025 ൽ ബിഹാറിൽ സർക്കാർ രൂപീകരിക്കുമെന്നും ലാലു പറഞ്ഞു. ഇൻഡി ബ്ലോക്കിൻ്റെ പ്രധാന സഖ്യകക്ഷിയായ കോൺഗ്രസിന് ബാനർജിയെ പ്രതിപക്ഷ മുന്നണിയുടെ നേതാവായി അംഗീകരിക്കുന്നതിനെക്കുറിച്ച് എന്തെങ്കിലും ധാരണ ഉണ്ടെങ്കിൽ അതിന് ഒരു മാറ്റവും വരുത്തരുതെന്നും ലാലു പറഞ്ഞു. ഇൻഡി ബ്ലോക്കിൻ്റെ തലപ്പത്ത് മമത ബാനർജിയെ അനുവദിക്കണമെന്ന് ആർജെഡി മേധാവി ഉറപ്പിച്ചു പറഞ്ഞു. നേരത്തെ ലാലുവിൻ്റെ മകനും മുതിർന്ന ആർജെഡി നേതാവുമായ തേജസ്വി യാദവ്, മമത ബാനർജി ഉൾപ്പെടെയുള്ള ഇൻഡി ബ്ലോക്കിലെ മുതിർന്ന നേതാക്കൾ സഖ്യത്തെ നയിക്കുന്നതിൽ എതിർപ്പില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ സമവായത്തിലൂടെ തീരുമാനത്തിലെത്തണമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മമത ബാനർജി…
ഹൈദരാബാദ് : ലോൺ ആപ്പിൽ കുടുങ്ങി നവവരൻ ജീവനൊടുക്കി. വിശാഖപട്ടണത്തെ മഹാറാണിപേട്ടിലാണ് ദാരുണമായ സംഭവം . സുരദ നരേന്ദ്രൻ എന്ന 21 കാരനാണ് ലോൺ ആപ്പ് കമ്പനിയുടെ പീഡനത്തിൽ മനം നൊന്ത് ജീവനൊടുക്കിയത് . 40 ദിവസം മുൻപാണ് സുരദ നരേന്ദ്രൻ താൻ പ്രണയിച്ചിരുന്ന യുവതിയെ വിവാഹം കഴിച്ചത് . ചെറിയ ജോലികൾ ചെയ്താണ് ഇരുവരും ഉപജീവനം നടത്തിയിരുന്നത്. ഇതിനിടെ സുരദ നരേന്ദ്രൻ ലോൺ ആപ്പ് വഴി എടുത്ത വായ്പ്പ കുറെശെയായി തിരിച്ചടക്കുന്നുണ്ടായിരുന്നു . എന്നാൽ അവസാന ഗഡുവായ രണ്ടായിരം രൂപ അടക്കാൻ പറ്റാതെ വന്നതോടെ ലോൺ ആപ്പ് കമ്പനി യുവാവിനെ പീഡിപ്പിക്കാൻ തുടങ്ങി. യുവാവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇയാളുടെ കുടുംബാംഗങ്ങൾക്കും ഭാര്യയ്ക്കും അയച്ചുകൊടുത്തു. ഉടൻ പണം നൽകണമെന്നും അല്ലാത്തപക്ഷം കൂടുതൽ ഫോട്ടോകൾ അയക്കുമെന്നും ഭീഷണിപ്പെടുത്തി. ഭീഷണിയ്ക്ക് പിന്നാലെ പലർക്കും മോർഫിംഗ് ഫോട്ടോകൾ അയച്ചു. ഇതിൽ മനം നൊന്ത് കഴിഞ്ഞ ദിവസം രാത്രി നരേന്ദ്രൻ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. പോലീസ്…
കൊച്ചി : ആലപ്പുഴ തുറവൂർ മഹാദേവ ക്ഷേത്രത്തിൽ ഫ്ലക്സ് ബോർഡ് വച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾക്കും, ദേവസ്വം ബോർഡിനും അഭിവാദ്യം അർപ്പിച്ചായിരുന്നു ഫ്ലക്സ് ബോർഡ് . എന്നാൽ ക്ഷേത്രം ഫ്ലക്സ് വയ്ക്കാനുള്ള സ്ഥലമല്ലെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ വ്യക്തമാക്കി. ഭക്തർ വരുന്നത് ഭഗവാനെ കാണാനാണ്, ഫ്ലക്സിലുള്ളവരുടെ മുഖം കാണാനോ ഫ്ലക്സിലുള്ളവർക്ക് അഭിവാദ്യം അർപ്പിക്കാനോ അല്ല.ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ്, അല്ലാതെ ഉടമസ്ഥനല്ല . ഉത്തരവാദിത്തപ്പെട്ടവർ ഫ്ലക്സ് എന്തുകൊണ്ട് അവിടെ നിന്ന് എടുത്തുമാറ്റിയില്ലെന്ന് ചോദിച്ച കോടതി മറ്റ് ക്ഷേത്രങ്ങളിൽ ഫ്ലക്സ് ബോർഡുകൾ വച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും നിർദേശിച്ചു. ഭക്തർ ക്ഷേത്രത്തിലേക്ക് നൽകുന്ന പണം ഉപയോഗിച്ചല്ല ഫ്ലക്‌സ് അടിക്കേണ്ടത്. ശബരിമല ഇടത്താവളമായ ക്ഷേത്രത്തിൽ ഇതുപോലെ ഫ്ലക്സ് അടിച്ചുവച്ചതിന് പകരം ആ പണം കൊണ്ട് അന്നദാനം നടത്തിയാൽ തീർത്ഥാടകർക്ക് പ്രയോജനപ്പെടുമെന്നും ഹൈക്കോടതി വ്യക്തമാക്കി .
ബെംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്എം കൃഷ്ണ (92) അന്തരിച്ചു. പുലർച്ചെ ബെംഗളുരുവിലെ വീട്ടിലായിരുന്നു അന്ത്യം . വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.2009 മുതൽ 2012 വരെ മൻമോഹൻ സിംഗിൻ്റെ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്നു എസ് എം കൃഷ്ണ.1989 ഡിസംബർ മുതൽ 1993 ജനുവരി വരെ കർണാടക നിയമസഭയുടെ സ്പീക്കറായും പ്രവർത്തിച്ചു. 1999-ൽ കെ.പി.സി.സി പ്രസിഡൻ്റായ അദ്ദേഹം അതേ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയെ വിജയത്തിലേക്ക് നയിച്ചു. 2017ൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു.2023ൽ കൃഷ്ണയെ പത്മ പുരസ്കാരം നൽകി രാജ്യം ആദരിച്ചു.ബെംഗളൂരുവിനെ രാജ്യത്തിന്റെ ഐടി തലസ്ഥാനമാക്കി മാറ്റുന്നതിൽ എസ്.എം.കൃഷ്ണ വഹിച്ച പങ്ക് വലുതാണ്.2023 ൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.