- ബാറ്റിംഗിൽ പാണ്ഡ്യയും ദുബെയും, ബൗളിംഗിൽ ബിഷ്ണോയിയും റാണയും; ഇംഗ്ലണ്ടിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ
- ആൺസുഹൃത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റ പോക്സോ കേസ് അതിജീവിത മരിച്ചു
- തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ; ഏഴ് ആം ആദ്മി എംഎൽഎമാർ രാജിവച്ചു
- മെഡിക്കൽ കോളേജ് ഹോസ്റ്റലിന് സമീപം തലയോട്ടിയുമായി കളിക്കുന്ന നായ്ക്കൾ ; ദൃശ്യങ്ങൾ പുറത്ത്
- 92 വയസുള്ള അമ്മയെ കൈവണ്ടിയിൽ ഇരുത്തി മഹാകുംഭമേളയ്ക്കെത്തിച്ച് മകൻ : വീഡിയോ വൈറൽ
- വയറിളക്കം മൂലം ആശുപത്രിയില്‍ ചികിത്സ തേടി ; വീട്ടില്‍ മടങ്ങിയെത്തിയ 12 വയസുകാരന് മരിച്ചു
- 27 കിലോ സ്വര്‍ണാഭരണങ്ങള്‍, വജ്രങ്ങള്‍, 11344 സാരി, 250 ഷാള്‍, 750 ജോടി ചെരിപ്പ് ; ജയലളിതയുടെ എല്ലാ സ്വത്തുക്കളും തമിഴ്നാട് സര്‍ക്കാറിന്
- ‘ എനിക്ക് പറ്റില്ല , പക്ഷെ വേറെ എന്തെങ്കിലും പാകിസ്ഥാനിയെ കൊണ്ട് വിവാഹം കഴിപ്പിക്കാം ‘ ; രാഖിയെ വിവാഹം കഴിക്കാനാകില്ലെന്ന് ദോദിഖാൻ
Author: Anu Nair
കൊച്ചി: ശബരിമലയിലെ നടൻ ദിലീപിന്റെ വിഐപി ദർശനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് ഹൈക്കോടതി. സംഭവത്തിൽ ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടി.മറ്റുള്ളവരുടെ ദർശനം തടസ്സപ്പെടുത്തി താരത്തിന് എങ്ങനെയാണ് വിഐപി പരിഗണന ലഭിച്ചത് എന്നും കോടതി ചോദിച്ചു. ശബരിമലയിൽ ആർക്കും പ്രത്യേക നൽകാൻ പാടില്ലെന്നും ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. നിലയ്ക്കലെത്തിയാൽ എല്ലാവരും സാധാരണ ഭക്തരാണെന്നും കോടതി നേരത്തെ ഓർമിപ്പിച്ചിരുന്നു. ഇതിനിടയിലാണ് നിർദേശം ലംഘിച്ച് ദിലീപ് ദർശനത്തിനെത്തിയത്. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും നിർദേശിച്ചു. ഉച്ചയോടെ മറുപടി അറിയിക്കണമെന്നാണ് ദേവസ്വം ബോർഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെയാണ് നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്. വ്യാഴാഴ്‌ച നടയടക്കുന്നതിന് തൊട്ടുമുൻപാണ് ദിലീപ് ദർശനം നടത്തിയത്. ഹരിവരാസനം കീർത്തനം പൂർത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. കഴിഞ്ഞ വര്‍ഷങ്ങളിലും നടൻ ശബരിമല ദര്‍ശനം നടത്തിയിരുന്നു.
കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിലാണ് ഹാജരായത്. മകൻ ഷഹീൻ സിദ്ദിഖിനൊപ്പമാണ് താരം സ്റ്റേഷനിലെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി സിദ്ദിഖിനെ കോടതിയിൽ ഹാജരാക്കും. സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥയുടെ ഭാഗമായിട്ടാണ് സിദ്ദിഖ് കോടതിയിൽ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതില്‍ ഹാജരാക്കി അവിടെനിന്ന് ജാമ്യം നല്‍കണം എന്നാണു വ്യവസ്ഥ. നടി പരാതി നൽകാൻ എട്ടു കൊല്ലമെടുത്തു എന്നത് കണക്കിലെടുത്താണ് സുപ്രീംകോടതി കഴിഞ്ഞ മാസം ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണമെന്നും സിദ്ദിഖിന് നിർദ്ദേശം നല്കിയിരുന്നു. ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര മിശ്ര എന്നിവരുടെ ബഞ്ച് ഹ്രസ്വവാദം കേട്ട ശേഷമാണ് നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇന്ന് ഉണ്ടാകും . വർധനയ്ക്ക് മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ആഭ്യന്തര ഉത്പാദനം കുറഞ്ഞതിനാൽ നിരക്ക് വർദ്ധന അനിവാര്യമായി വന്നിരിക്കുകയാണ് എന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞിരുന്നു. യൂണിറ്റിന് പത്തു പൈസ മുതല്‍ ഇരുപതു പൈസവരെയുള്ള വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കും . അടുത്തവര്‍ഷം 20 പൈസയും 2026–27 സാമ്പത്തികവര്‍ഷം രണ്ടുപൈസയും കൂട്ടണം എന്നും കെ എസ് ഈ ബി ആവശ്യപ്പെട്ടിട്ടുണ്ട്. നിരക്ക് വര്‍ധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്. അതോടൊപ്പം നിലവിൽ നൽകുന്ന സൗജന്യ വൈദുതിയുടെ ഗുണഭോക്താക്കളുടെ പട്ടികയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താനും ആലോചനയുണ്ട്.
തിരുവനന്തപുരം : കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ . പോലീസ് അന്വേഷണത്തിൽ വീഴ്ച്ചയിലെന്നും സർക്കാർ ഹൈക്കോടതിയിൽ നടന്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. നവീന്‍ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന സംശയമുണ്ടെന്നും സംഭവത്തില്‍ പി.പി. ദിവ്യയുടെ പങ്കിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ എത്തിക്കുമെന്ന് സർക്കാർ ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് യാതൊരു നീക്കുപോക്കും ഇല്ലാത്ത സാഹചര്യമാണ്.നവീൻ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന് പൊലീസ് ആദ്യമേ തീരുമാനിക്കുകയും ആ നിഗമനത്തിലേക്ക് എത്തിക്കുന്ന രീതിയിൽ അന്വേഷണം നടത്തുകയുമാണ് ചെയ്തത്- എന്നും കുടുംബം പറയുന്നു.…
ശ്രീഹരിക്കോട്ട : പ്രോബ-3 വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ള തിളച്ചുമറിയുന്ന പ്രഭാവലയമായ കൊറോണയെ കുറിച്ച് പഠിക്കാനുള്ള ദൗത്യ പേടകമാണിത്.ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം.. 200 കിലോഗ്രാം ഭാരമുള്ള ഓക്യുല്‍റ്റര്‍, 340 കിലോഗ്രാം ഭാരമുള്ള കൊറോണഗ്രാഫ് എന്നീ ഉപഗ്രഹങ്ങളുമായാണ് പിഎസ്‌എൽവി സി59 റോക്കറ്റില് വിക്ഷേപിച്ചത്. പ്രോബ-3യിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ വിക്ഷേപിക്കാനിരുന്ന ദൗത്യം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. യൂറോപ്യൻ ബഹിരാകാശ ഏജൻസിയും, ഐഎസ്ആർഒയുടെ കൊമേഷ്യൽ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യാ ലിമിറ്റഡ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഏകദേശം 150 മീറ്റർ വ്യത്യാസത്തിൽ രണ്ട് പേടകങ്ങളേയും വേർപെടുത്തുകയെന്ന സങ്കീർണതയും ഈ ദൗത്യത്തിനുണ്ട്.ബഹിരാകാശത്ത് കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യനെ ആഴത്തിൽ പഠിക്കാനാണ് ഉദ്ദേശ്യം ഒറ്റത്തവണ തുടർച്ചയായി ആറ് മണിക്കൂർ വരെ കൊറോണയെ നിരീക്ഷിക്കാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ യാത്രാപഥം നിശ്ചയിച്ചിരിക്കുന്നത്. 2001 ൽ വിക്ഷേപിച്ച പ്രോബ -1, പ്രോബ-2 എന്നിവയുടെ തുടർച്ചയാണ് പ്രോബ -3.…
ബെംഗളൂരു: അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 റിലീസിനിടെ സ്ക്രീനിന് സമീപം തീപ്പന്തം കത്തിച്ച് ആഘോഷിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. ബെംഗളൂരുവിലെ ഉർവശി തിയേറ്ററിൽ ഇന്നലെ രാത്രി ഷോയ്ക്കിടെയാണ് സംഭവം. അതേസമയം ബംഗലൂരുവില്‍ പുഷ്പ-2 വിന്റെ അര്‍ധരാത്രിക്കു ശേഷമുള്ള സിനിമാപ്രദര്‍ശനം വിലക്കി. രാവിലെ 6.30 ന് മുമ്പായി നഗരത്തിലെ ഒരു തിയേറ്ററിലും സിനിമ പ്രദര്‍ശിപ്പിക്കരുതെന്നാണ് ബംഗലൂരു ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ മജിസ്‌ട്രേറ്റും പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. സിനിമാപ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ചിത്രം ഇന്നാണ് ലോകമെമ്പാടും റിലീസ് ചെയ്തത് . ഹൈദരാബാദിൽ ചിത്രം റിലീസായ തിയേറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 39-കാരി മരണപ്പെട്ടിരുന്നു. ദിൽഷുഖ്നഗർ സ്വദേശിനി 39-കാരി രേവതിയാണ് മരിച്ചത്. 12-കാരന് മകൻ പരിക്കുകളോടെ ചികിത്സയിലാണ്. റിലീസിന് മുന്നോടിയായി തീയേറ്ററിന് മുന്നിൽ പോലീസും ആരാധകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തടിച്ചുകൂടിയ ജനക്കൂട്ടത്തിനുനേരെ പോലീസ് ലാത്തിവീശി. തിക്കിലും തിരക്കിലും പെട്ട് ബോധം കെട്ട് വീണ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് അധികാരമേൽക്കും. ആസാദ് മൈതാനിയിൽ ഇന്ന് വൈകുന്നേരം അഞ്ചരയ്ക്കാണ് ചടങ്ങ്. മഹായുതി നേതാക്കൾ മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണനെ കണ്ടിരുന്നു. പിന്നാലെയാണു ഫഡ്നാവിസിനെ സർക്കാർ രൂപീകരിക്കാനായി ഗവർണർ ക്ഷണിച്ചത്. പ്രധാനമന്ത്രി അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.ഇന്ന് രാവിലെ ദേവേന്ദ്ര ഫഡ്‌നാവിസ് മുംബൈയിലെ ശ്രീ സിദ്ധിവിനായക് ക്ഷേത്രത്തിലും ശ്രീ മുംബാദേവി ക്ഷേത്രത്തിലും പ്രാർത്ഥന നടത്തി ശിവസേനാ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഏക്നാഥ് ഷിൻഡെ, എൻസിപി നേതാവ് അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരായി ചുമതലയേൽക്കും. ഫഡ്‌നാവിസിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മുംബൈയിലെത്തി. ഫഡ്‌നാവിസിൻ്റെ മഹാരാഷ്ട്ര ഇരട്ടി വേഗത്തിൽ മുന്നേറുമെന്ന് അദ്ദേഹം പറഞ്ഞു. “ദേവേന്ദ്ര ഫഡ്‌നാവിസിന് ഞാൻ എൻ്റെ ആശംസകൾ നേരുന്നു. മഹാരാഷ്ട്രയിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലേറിയതിൽ ഞാൻ അഭിമാനിക്കുന്നു. മൂന്നാം തവണയാണ് അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന് ആശംസകൾ നേരുന്നു. മഹാരാഷ്ട്ര അതിൻ്റെ ഇരട്ടി വേഗത്തിൽ മുന്നേറും, ”- സാവന്ത്…
നടി കീർത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12-ന് ഗോവയിൽ നടക്കും. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് അതിഥികൾ. ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീർത്തി സുരേഷിന്റെ വരൻ . രണ്ട് ചടങ്ങുകളിലായാണ് വിവാഹം നടക്കുന്നത്. 12-ാം തീയതി രാവിലെയാണ് ആദ്യത്തെ ചടങ്ങ്. അതിഥികള്‍ക്കും പ്രത്യേക ഡ്രസ് കോഡുണ്ട്. കീർത്തിയുടെ വിവാഹം അറിയിച്ചുള്ള ക്ഷണക്കത്ത് പുറത്തുവന്നിട്ടുണ്ട്. വിവാഹം സ്വകാര്യ ചടങ്ങ് ആയാകും നടത്തുകയെന്നും ഏവരുടെയും പ്രാർത്ഥനകളും അനുഗ്രഹങ്ങളും വേണമെന്നും കത്തിൽ പറയുന്നു. എൻജിനീയറായ ആന്റണി ദുബായിൽ ബിസിനസുകാരനാണ് . ആസ്പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസിന്റെ ഉടമ കൂടിയാണ് ആന്റണി. പ്രിയദർശൻ ചിത്രമായ ’ഗീതാഞ്ജലി’യിലൂടെ ആയിരുന്നു നായികയായി എത്തിയത്. മലയാളത്തിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ തമിഴിലേയ്ക്കും , തെലുങ്കിലേയ്ക്കും ചുവട് വച്ചു . തെലുങ്കിൽ പുറത്തിറങ്ങിയ ‘മഹാനടി’യിലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം സ്വന്തമാക്കി. ‘കൽക്കി’ എന്ന ചിത്രത്തിൽ ‘ബുജി’യുടെ ശബ്ദമായും കീർത്തി എത്തി. ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം നടത്താനൊരുങ്ങുകയാണ്…
ഹൈദരാബാദ് ; പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം. ദിൽഷുഖ്നഗർ സ്വദേശിനി 39-കാരി രേവതിയാണ് മരിച്ചത്. 12-കാരന് മകൻ പരിക്കുകളോടെ ചികിത്സയിലാണ്. റിലീസിന് മുന്നോടിയായി തീയേറ്ററിന് മുന്നിൽ പോലീസും ആരാധകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തടിച്ചുകൂടിയ ജനക്കൂട്ടത്തിനുനേരെ പോലീസ് ലാത്തിവീശി. തിക്കിലും തിരക്കിലും പെട്ട് ബോധം കെട്ട് വീണ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ബുധനാഴ്ച രാത്രി 11 മണിക്കാണ് ഹൈദരാബാദ് സന്ധ്യാ തീയേറ്ററില്‍ പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോ വെച്ചിരുന്നത്. ഭർത്താവിനും മക്കൾക്കുമൊപ്പമാണ് രേവതി സിനിമ കാണാനെത്തിയത്. സിനിമ കണ്ട് ഇറങ്ങുന്നതിനിടെയായിരുന്നു അപകടം. ഷോ കാണാൻ അല്ലു അർജുൻ ഉൾപ്പടെയുള്ള തിയേറ്ററിൽ താരങ്ങൾ എത്തിയിരുന്നു.ഇവരെ പുറത്തിറക്കാനായി ശ്രമിക്കുന്നതിനിടെ ആരാധകർ ഇരച്ചെത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ആരാധകരുടെ ആവേശം അതിരുകടന്നതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ബുദ്ധിമുട്ടി. പിന്നാലെ ലാത്തിവീശുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് രേവതി കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ…
ആലപ്പുഴ: ആറാട്ടുപുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കായംകുളം പെരുമ്പള്ളി പുത്തൻ പറമ്പിൽ വിഷ്ണുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ ആതിര, ബന്ധുക്കളായ ബാബുരാജ്, പത്മൻ, പൊടിമോൻ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി .തലയ്ക്കുണ്ടായ ആന്തരിക ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. കേസിൽ നാല് പ്രതികളും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. വിഷ്ണുവും ഭാര്യ ആതിരയും കഴിഞ്ഞ ഒന്നര വർഷമായി പിണങ്ങിക്കഴിയുകയായിരുന്നു. ഇവർക്ക് നാല് വയസുള്ള കുട്ടിയുണ്ട്. ദാമ്പത്യ തർക്കത്തിൽ പോലീസ് സ്റ്റേഷനിൽ ഉണ്ടാക്കിയ ധാരണ പ്രകാരം മകൻ അവധി ദിവസങ്ങളിൽ വിഷ്ണുവിനോടൊപ്പമാണ് കഴിഞ്ഞത് . മകനെ തിരികെ ഏൽപ്പിക്കാൻ ഇന്നലെ ആറാട്ട്പുഴയിലെ ഭാര്യ വീട്ടിലെത്തി. ഇവിടെ വച്ച് ഭാര്യയുടെ ബന്ധുക്കളുമായി തർക്കമുണ്ടാവുകയും ഇത് അടിപിടിയിൽ കലാശിക്കുകയുമായിരുന്നു എന്ന് പൊലിസ് പറയുന്നു. ഭാര്യയുടെ ബന്ധുക്കൾ മർദ്ദിക്കുകയായിരുന്നുവെന്ന് വിഷ്ണുവിന്റെ കുടുംബം പറയുന്നു . തുടർന്ന് കുഴഞ്ഞു വീണ വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വിഷ്ണു ഹൃദ്രോഗിയാണെന്നായിരുന്നു ഭാര്യയുടെ ബന്ധുക്കൾ പറഞ്ഞിരുന്നത്…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.