Author: Anu Nair

ധാക്ക : മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രസംഗങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കി ബംഗ്ലാദേശ് കോടതി . മുഹമ്മദ് യൂനസിനും, ഇടക്കാല സര്‍ക്കാരിനുമെതിരെ ശക്തമായ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ഷെയ്ഖ് ഹസീന ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് ഈ ഉത്തരവ്. ഹസീന നടത്തിയത് വിദ്വേഷ പ്രസംഗമാണെന്ന് ബംഗ്ലാദേശ് കണ്ടെത്തല്‍. പ്രസംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കണമെന്നും അതിന്റെ വ്യാപനം തടയണമെന്നും അധികൃതര്‍ക്ക് ജസ്റ്റിസ് ഗുലാം മുര്‍തസ മസുംദാറാണ് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന സമ്മേളനത്തെ വെര്‍ച്വലായി ഹസീന അഭിസംബോധന ചെയ്തിരുന്നു. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന വംശഹത്യയുടെ ഉത്തരവാദിത്വം ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനസിനാണെന്ന് ഹസീന പറഞ്ഞിരുന്നു. ഷെയ്ഖ് ഹസീനയുടെ പ്രസംഗം ഇവര്‍ക്കെക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ സ്വാധീനിക്കുമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകനായ ഗോലം മുനവര്‍ ഹുസൈന്‍ തമീമിന്റെ വാദം. പ്രസംഗത്തിന് നിയമനടപടികളെ സ്വാധീനിക്കാന്‍ കഴിയുമെന്നും ഗോലം മുനവര്‍ പറയുന്നു. ഈ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ഷെയ്ഖ് ഹസീന അടുത്തിടെ നടത്തിയതും, മുന്‍പ്…

Read More

ചെന്നൈ : സഖ്യത്തിന്റെ ബലത്തിൽ വീണ്ടും തമിഴ്‌നാട്ടിൽ അധികാരത്തിലെത്താൻ ഡിഎംകെയ്ക്ക് സാധിക്കില്ലെന്ന് തമിഴക വെട്രികഴകം പ്രസിഡന്റും നടനുമായ വിജയ് . പാർട്ടി ജനറൽ സെക്രട്ടറി ആദവ് അർജുന ഡോ.ബി.ആർ അംബേദ്കറെ കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു വിജയ്. ചിലർ സഖ്യത്തിന്റെ കണക്കുകൂട്ടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ് . എന്നാൽ 2026 നിയമസഭ തെരഞ്ഞെടുപ്പോടെ ഈ സഖ്യം പൂജ്യമായി മാറും . തമിഴ്‌നാടിന്റെ നന്മയ്ക്കായി ജനങ്ങളെ സ്നേഹിക്കുന്ന സർക്കാർ വരണമെന്നും വിജയ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തുള്ള ജനങ്ങൾക്ക് അടിസ്ഥാന സൗകര്യമോ സംരക്ഷണമോ നൽകാത്ത സർക്കാരിന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തിരിച്ചടിയാകും. അന്നത്തോടെ അവരുടെ സഖ്യത്തിന്റെ കണക്ക് പൂജ്യമായി മാറും. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന സർക്കാരാണ് അധികാരത്തിൽ വരേണ്ടത്. തമിഴ്‌നാട്ടിൽ പലയിടങ്ങളിലും നടക്കുന്ന സംഭവവികാസങ്ങൾ സാമൂഹികനീതിക്കും സമത്വത്തിനും എതിരാണ്. ഇതിന് മാറ്റം വരണം. ഇക്കാലത്ത് അംബേദ്കർ ജീവിച്ചിരുന്നുവെങ്കിൽ തല കുനിക്കുമായിരുന്നു. ഇതിന് മാറ്റമുണ്ടാകണം. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്ന സർക്കാർ വരണം. -…

Read More

പാലക്കാട് : സന്ദീപ് വാര്യർക്ക് കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനം നൽകുന്നതിനെതിനെ എതിർത്ത് മുതിർന്ന കോൺഗ്രസ് നേതാവ് വിജയൻ പൂക്കാടൻ. മുൻ എഐസിസി അംഗവും കെ.കരുണാകരന്‍റെ സന്തത സഹചാരിയുമായിരുന്നു വിജയൻ പൂക്കാടൻ . ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വിമ൪ശനം. ‘ സന്ദീപ് വാരിയർ കൊള്ളാം , ഇരിക്കട്ടേ ! പക്ഷെ വാര്യരെ താങ്കളുടെ വല്ലാണ്ട് ഉള്ള ഉപദേശം ഒന്നും വേണ്ട . അനവധി നേതാക്കൾ ഉണ്ട് ഈ പാർട്ടിയിൽ . അവർ വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ് . കാര്യങ്ങൾ മുൻകൂട്ടി കാണാനും , അതിനനുസരിച്ച് നീങ്ങാനും കഴിവും , ശേഷിയും ഉള്ളവരാണ് ‘ – – എന്നാണ് പൂക്കാടൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് . ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കോൺഗ്രസിന് മറ്റു പാർട്ടിയിൽ നിന്നുമുള്ള നേതാക്കളുടെ ആവശ്യം ഇല്ല . എല്ലാ രംഗത്തും ശക്തമായ നേതൃത്വനിരയുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസ് , പ്രത്യേകിച്ചും കേരളത്തിൽ . സന്ദീപ്…

Read More

ഹൈദരാബാദ്: പുഷ്പ 2 പ്രദർശനത്തിനിടെ മരിച്ച യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം നൽകി അല്ലു അര്‍ജുന്‍. താനും പുഷ്പയുടെ മുഴുവൻ ടീമും ആ കുടുംബത്തിന് ഐക്യദാർഢ്യവുമായി നിൽക്കുമെന്നും എക്സില്‍ പങ്കുവെച്ച വിഡിയോയില്‍ അല്ലു അർജുൻ പറഞ്ഞു. ദിൽ‌സുഖ്നഗറിലെ രേവതി എന്ന യുവതിയാണ് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞത്. ഇവരുടെ ഒന്‍പത് വയസുള്ള മകന് പരുക്കേറ്റിരുന്നു. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. “സന്ധ്യ തിയേറ്ററിലെ ദാരുണമായ സംഭവത്തിൽ ഹൃദയം തകർന്നു. സങ്കൽപ്പിക്കാനാവാത്ത ഈ ദുഷ്‌കരമായ സമയത്ത് ദുഃഖിതരായ കുടുംബത്തിന് എൻ്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഈ വേദനയിൽ അവർ ഒറ്റയ്ക്കല്ലെന്നും അവരെ കാണുമെന്നും അവർക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. “അവരെ സഹായിക്കാൻ സാധ്യമായ എല്ലാ സഹായവും നൽകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. പുഷ്പ ടീമിൻ്റെ പേരിൽ, ഞങ്ങളുടെ കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. നിങ്ങൾ വഹിക്കുന്ന നഷ്ടം ഒരിക്കലും നികത്താൻ…

Read More

കൊച്ചി : കുവൈറ്റിലെ ബാങ്കില്‍ നിന്ന് 700 കോടി രൂപയോളം വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ക്കായി അന്വേഷണം. 1425 മലയാളികൾക്കെതിരെയാണ് അന്വേഷണം. ഇതില്‍ 700 ഓളം പേര്‍ നഴ്‌സുമാരാണ്. 50 ലക്ഷം മുതല്‍ രണ്ട് കോടി വരെയാണ് പലരും വായ്പ എടുത്തത്. ഗൾഫ് ബാങ്ക് ഓഫ് കുവൈറ്റിൽ നിന്ന് വൻ തുക ലോൺ എടുത്ത ശേഷം ഇവർ അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും കടക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരളത്തിൽ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദക്ഷിണ മേഖലാ ഐജിയാണ് അന്വേഷണം നടത്തുക . തട്ടിപ്പ് നടത്തിയവരില്‍ കുറെ പേര്‍ കേരളത്തിലെത്തിയെന്ന് കണ്ടെത്തിയതോടെയാണ് ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി ഡിജിപിയെയും എഡിജിപിയെയും കണ്ടത്. കുവൈറ്റിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മലയാളികളും മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്ന എഴൂനൂറോളം പേരുമാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയത്. ആദ്യം തട്ടിപ്പ് നടത്തിയവര്‍ വഴി പഴുത് മനസിലാക്കി കൂടുതല്‍ മലയാളികള്‍ ബാങ്കിനെ പറ്റിച്ചുവെന്നാണ് നിഗമനം ആദ്യം ബാങ്കില്‍ നിന്ന് ചെറിയ…

Read More

തിരുവനന്തപുരം ; മെഡിക്കൽ കോളേജിലെ നേഴ്സെന്ന വ്യാജേന യുവതി തന്നിൽ നിന്ന് 40000 രൂപ തട്ടിയെടുത്തതായി നടൻ നിർമ്മൽ പാലാഴി . ഒരാൾക്കൊപ്പം ചികിത്സയ്ക്കായി താൻ മെഡിക്കൽ കോളേജിൽ എത്തിയതാണെന്നും , ആ പരിചയം മുതലെടുത്ത് യുവതി പണം ആവശ്യപ്പെടുകയായിരുന്നുവെന്നും നിർമ്മൽ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. എന്നാൽ പണം മടക്കി തരാൻ പറയാൻ വിളിച്ചപ്പോൾ തന്റെ നമ്പർ ബ്ലോക്ക് ചെയ്തുവെന്നും നിർമ്മൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…. കുറച്ചു ദിവസം മുന്നേ എനിക്ക് ഉണ്ടായൊരു അനുഭവം ഒന്ന് ഇവിടെ എന്റെ പ്രിയപെട്ടവരുമായി പങ്ക് വെക്കുന്നു 🙏😍😍😍 ഈ നവംബർ 15 ന് വീട്ടിലെ കിണറ്റിൽ ഒരു നയകുട്ടി വീഴുന്നു അതിനെ എടുക്കാനായി ഇറങ്ങിയ രാജേട്ടന്റെ കൈക്ക് നായകുട്ടി കടിക്കുന്നു, രാജേട്ടൻ വേണ്ട എന്ന് പറഞ്ഞെങ്കിലും ഞാൻ മൂപ്പരുമായി എന്റെ സ്‌കൂട്ടറിൽ മെഡിക്കൽ കോളേജിൽ പോയി ഇഞ്ചക്ഷൻ എടുക്കുന്നു ശേഷം ഒരു മണിക്കൂർ ഒബ്സർവേഷനിൽ ഇരിക്കുവാൻ പറയുന്നു, എനിക്ക് ആണെങ്കിൽ അന്ന് വൈകുന്നേരം…

Read More

കളിചിരികളില്ലാതെ , ചുറ്റും നടക്കുന്നത് ഒന്നും അറിയാതെ ദൃഷാന കിടക്കാൻ തുടങ്ങിയിട്ട് 10 മാസം പിന്നിടുന്നു . ചലനം അറിയാത്ത ആ കൈകളിൽ പിടിച്ച് ആർത്തലച്ച് കരയുന്ന മനസുമായി നിസഹായരായ ഒരച്ഛനും, അമ്മയും . ഫെബ്രുവരി 17 നാണ് ദേശീയ പാത കോവിൽ കണ്ണൂർ മേലേ ചൊവ്വ സ്വദേശി സുധീറിന്റെയും സ്മിതയുടെയും മകൾ ദൃഷാനയുടെ ജീവിതം തന്നെ തകർത്തെറിഞ്ഞ അപകടം നടക്കുന്നത്. അമ്മൂമ്മയുമൊത്ത് വടകര ചോറോടിൽ രാത്രി റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അമ്മൂമ്മ പുത്തലത്ത് ബേബി (62) സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.ഗുരുതരമായി പരിക്കേറ്റ് കോമയിലായ കുട്ടിയുടെ ചികിത്സയ്ക്കായി മെഡിക്കൽ കോളജിൽ സ്ഥിര താമസമാണ് കുടുംബം. ദൃഷാനയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ ഒമ്പതര മാസത്തിന് ശേഷമാണ് ഇപ്പോൾ പൊലീസ് പിടികൂടിയത് . പുറമേരി സ്വദേശി ഷജീൽ എന്നയാൾ ഓടിച്ച കെ.എൽ. 18 ആർ 1846 വെള്ള സ്വിഫ്റ്റ് കാർ ആണ് അപകടം വരുത്തിയത്. കാർ…

Read More

തിരുവനന്തപുരം : ക്രിസ്തുമസും, പുതുവത്സരവും അടുത്തിരിക്കെ സാധനങ്ങളുടെ വില കൂട്ടി സപ്ലെകോ. വെളിച്ചെണ്ണയ്ക്ക് 20 രൂപ കൂട്ടിയതുൾപ്പെടെ നാലിനങ്ങളുടെ വിലയാണ് കൂട്ടിയത് . ജയ അരി, വൻപയർ, പച്ചരി, വെളിച്ചെണ്ണ എന്നിവയുടെ വിലയാണ് കൂട്ടിയത്. 75 രൂപയായിരുന്ന വൻപയറിന് 79 രൂപയായി . പച്ചരിയ്ക്ക് വില 26-ൽ നിന്ന് 29 രൂപയായി. ജയ അരി 29-ൽ നിന്ന് 33 രൂപയായി . വെളിച്ചെണ്ണയ്ക്ക് വില 130 രൂപയിലുമെത്തി. ഓണത്തിനു മുൻപ് വില കൂട്ടിയതിനു പിന്നാലെയാണിത് .വിപണി വിലയ്ക്കനുസരിച്ചാണ് വില കൂട്ടുന്നതെന്നാണ് സപ്ലെകോയുടെ പക്ഷം . പലയിടത്തും സബ്സിഡി ഇനങ്ങൾ കിട്ടാനുമില്ല. അതേസമയം വില കൂട്ടിയത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണെന്നാണ് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നൽകുന്ന വിശദീകരണം .600 കോടി രൂപ കരാറുകാർക്ക് നൽകാനുണ്ട്. മാർക്കറ്റ് വിലയേക്കാൾ 30 ശതമാനം വില കുറച്ചാണ് സപ്ലൈകോ വഴി സാധനങ്ങൾ നൽകുന്നത്. വില വർദ്ധിപ്പിച്ചത് മാത്രമാണ് എല്ലാവരും പറയുന്നത്. കരാറുകാരുടെ നിസഹകരണം കാരണം ടെൻഡറുകൾ…

Read More

ന്യൂഡല്‍ഹി: ഇന്ത്യൻ അതിർത്തിയ്ക്ക് സമീപം ബംഗ്ലാദേശ് തുർക്കി നിർമിത ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് . ഇതിനു പിന്നാലെ അതിർത്തിയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കി . ഇന്ത്യയുമായുള്ള അതിർത്തിയോട് ചേർന്ന് ബയ്‌രക്തർ ടിബി2 ആളില്ലാ വിമാനങ്ങൾ വിന്യസിച്ചതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സൈന്യം പരിശോധിച്ചുവരികയാണ്. . രഹസ്യാന്വേഷണം, നിരീക്ഷണം, രഹസ്യാന്വേഷണ ദൗത്യങ്ങൾ എന്നിവയ്ക്കായാണ് ഈ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാരിൻ്റെ പതനത്തിന് ശേഷം അതിർത്തി പ്രദേശങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ചിരുന്നു. ഹസീനയുടെ ഭരണകാലത്ത് അടിച്ചമർത്തപ്പെട്ട തീവ്രവാദ ഘടകങ്ങൾ ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ വീണ്ടും കാലുറപ്പിക്കുകയാണെന്ന് ഇൻ്റലിജൻസും സൂചിപ്പിക്കുന്നു. ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരത മുതലെടുത്ത് തീവ്രവാദ ഗ്രൂപ്പുകളും കള്ളക്കടത്ത് ശൃംഖലകളും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുകയാണെന്നും റിപ്പോർട്ടുകളിൽ പരാമർശമുണ്ട്. ബംഗ്ലാദേശിലെ അസ്വസ്ഥതകൾക്കിടയിൽ ഇന്ത്യന്‍ സായുധ സേന ഇതിനകം തന്നെ ജാഗ്രതയിലാണ്. പുതിയ ഡ്രോൺ വിന്യാസങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ഹെറോൺ ടിപി പോലെയുള്ള ഡ്രോണുകൾ വിന്യസിക്കാനും സെൻസിറ്റീവ് മേഖലകളിൽ കൗണ്ടർ ഡ്രോൺ പ്രവർത്തനങ്ങൾ ശക്തമാക്കാനും സായുധ…

Read More

ധാക്ക: ബംഗ്ലാദേശ് വിമോചനപ്പോരാത്തിന്റെ മുന്നണിപ്പോരാളിയായ ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ ചിത്രം കറൻസി നോട്ടുകളിൽ നിന്ന് മായ്ക്കുന്നു . മുജീബുർ റഹ്‌മാന്റെ മകൾ ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് നീക്കി ഒരു മാസത്തിനുള്ളിലാണ് പുതിയ തീരുമാനം. ഹസീനയുടെ പുറത്താക്കലിലേയ്ക്ക് നയിച്ച ജൂലായ് വിപ്ലവത്തിന്റെ ചിത്രം ഉൾപ്പെടെ നോട്ടിൽ ഇടം പിടിക്കും. ഇതനുസരിച്ച് 20, 100, 500, 1000 എന്നിവയുടെ ബാങ്ക് നോട്ടുകൾ അച്ചടിക്കുകയാണെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. അച്ചടി ഏറെക്കുറെ പൂർത്തിയായിട്ടുണ്ടെന്നും അടുത്ത ആറ് മാസത്തിനുള്ളിൽ തന്നെ ഇവ ജനങ്ങളിലേക്ക് എത്തിക്കുമെന്നും ബംഗ്ലാദേശ് സെൻട്രൽ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടറായ ഹുസ്‌നേര ശിഖ അറിയിച്ചു. ആദ്യ ഘട്ടത്തിൽ നാല് നോട്ടുകളുടെ രൂപരേഖയ്ക്ക് മാത്രമാണ് മാറ്റം വരുത്തുന്നത്. ഘട്ടംഘട്ടമായി ബാക്കിയുള്ള എല്ലാ നോട്ടുകളിലും മാറ്റം കൊണ്ടുവരും . മുഹമ്മദ് യൂനുസിന്റെ ഓഫീസിൽ നിന്നും ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ ചിത്രം എടുത്തുകളഞ്ഞതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പിന്നാലെയാണ് പുതിയ നോട്ടുകളിൽ നിന്നും മുജീബുർ റഹ്‌മാന്റെ ചിത്രം…

Read More