Author: Anu Nair

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിന്റെ കാര്യത്തിൽ ജനങ്ങളെയും , പാർലമെന്റിനെയും തെറ്റിദ്ധരിപ്പിക്കാനാണ് അമിത് ഷാ ശ്രമിക്കുന്നതെന്നാണ് പിണറായി മാദ്ധ്യമങ്ങളോട് പറഞ്ഞത് . കേരളം വിശദമായ റിപ്പോർട്ട് നൽകാത്തതു കൊണ്ടാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്തതെന്നാണ് അമിത് ഷാ പറഞ്ഞത് . ഇത് വസ്തുതാവിരുദ്ധമാണ്. ഇതിൽ നാടിന്റെ പ്രതിഷേധം അറിയിക്കുന്നുവെന്നും പിണറായി പറഞ്ഞു.വയനാട് വിഷയത്തിൽ ആദ്യമായല്ല ആഭ്യന്തരമന്ത്രി ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് . മുൻപ് ഇല്ലാത്ത കാലാവസ്ഥാ റിപ്പോർട്ട് ഉണ്ടാക്കിയും പാർലമെന്റിന്റെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടും കേരളം ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഓഗസ്റ്റ് 10 നാണ് ദുരന്തമേഖലയിൽ എത്തിയത്.ഓഗസ്റ്റ് 17-ന് കേരളം കേന്ദ്രത്തിനു നിവേദനം നല്‍കി. 1202 കോടി രൂപയുടെ പ്രാഥമിക സഹായം ആണ് ആവശ്യപ്പെട്ടത്. ദുരന്തം നടന്ന് ഇത്രയും കഴിഞ്ഞിട്ടും ഒരു സഹായം പോലും ലഭിച്ചിട്ടില്ല.ത്രിപുര, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ അത്ര തീവ്രത ഇല്ലാത്ത ദുരന്തം ഉണ്ടായപ്പോൾ വളരെ വേഗത്തിലാണ്…

Read More

ശബരിമല: ദര്‍ശനത്തിന് എത്തിയ ദിവ്യാംഗനായ തിരുവനന്തപുരം സ്വദേശി സജീവന് ഡോളി നിഷേധിച്ച സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി . ശബരിമല ചീഫ് പൊലീസ് കോർഡിനേറ്ററോടാണ് അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് റിപ്പോർട്ട് തേടിയത്. പമ്പയില്‍ വാഹനം ഇറങ്ങിയ സ്ഥലത്തേയ്ക്ക് ഡോളി കടത്തിവിടാന്‍ പോലീസ് വിസമ്മതിക്കുകയായിരുന്നു. കസേരയില്‍ ഇരിക്കാന്‍ പോലും സഹായം ആവശ്യമുള്ള ആളോടായിരുന്നു പോലീസിന്റെ ക്രൂരത. സാധാരണ പമ്പയില്‍ വാഹനം ഇറങ്ങുന്നിടത്തുതന്നെ ഡോളി വരാറുണ്ട്. ഡോളി സൗകര്യം വേണമെന്ന് നിരവധി തവണ പോലീസുകാരോട് പറഞ്ഞെങ്കിലും ആരും കേട്ടഭാവം നടിച്ചില്ല. ‘ ഡോളി ബുക്ക് ചെയ്ത് തരാമെന്ന് പറഞ്ഞ ഒരു സാര്‍ പിന്നെ അവിടേക്ക് വന്നില്ല. ദേവസ്വം അധികൃതരെ അറിയിച്ചപ്പോഴും നടപടി ഉണ്ടായില്ല. ഒടുവില്‍ തോര്‍ത്ത് വിരിച്ച് റോഡില്‍ കിടക്കുമെന്ന് പറഞ്ഞപ്പോഴാണ് ഡോളി പമ്പയിലേക്ക് കടത്തിവിടാന്‍ പോലീസ് തയാറായത്, ‘ സജീവ് പറഞ്ഞു. അനിയനും കുട്ടിക്കും ഒപ്പമാണ് സജീവ് ദര്‍ശനത്തിനെത്തിയത്. എല്ലാവര്‍ഷവും വാഹനം ഇറങ്ങുന്ന സ്ഥലത്ത് തന്നെ ഡോളി സൗകര്യം…

Read More

തിരുവനന്തപുരം : സ്‌കൂൾ കലോത്സവത്തിൽ അവതരണ ഗാനം ഒരുക്കാനാവശ്യപ്പെട്ടതിന് പ്രതിഫലം ചോദിച്ച നടിയെ കുറ്റപ്പെടുത്തിയ പരാമർശം പിൻവലിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് പരാമർശം പിൻവലിച്ചത്. കലോത്സവ സമയത്ത് അനാവശ്യ വിവാദങ്ങൾ വേണ്ടെന്നും ,വിവാദങ്ങള്‍ അവസാനിപ്പിക്കുന്നുവെന്നും വെഞ്ഞാറമൂടിൽ നടത്തിയ പ്രസ്താവന പിന്‍വലിക്കുകയാണെന്നും മന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും കലോത്സവത്തിലൂടെ പേരെടുത്തവർ കുറച്ച് സിനിമയും , കാശുമായപ്പോൾ കേരളത്തോട് വലിയ അഹങ്കാരമാണ് കാണിക്കുന്നതെന്നും ശിവൻ കുട്ടി വിമർശിച്ചിരുന്നു. നടിയുടെ പേര് എടുത്ത് പറയാതെയായിരുന്നു വിമർശനം . ഓണം വാരാ​ഘോഷ ഉദ്ഘാടത്തിൽ പ്രതിഫലം വാങ്ങാതെയാണ് ഫഹദും ദുൽഖർ സൽമാനും പങ്കെടുത്തിട്ടുള്ളത്. കൊല്ലത്ത് മമ്മൂട്ടി രണ്ട് മണിക്കൂർ ചെലവഴിച്ചു. കുട്ടികളുടെ പരിപാടിയെന്ന പരി​ഗണന എല്ലാവരും നൽകാറുണ്ട്.കലോത്സവത്തിലൂടെ പ്രശസ്തി നേടിയ നടിയോട് അഭ്യർത്ഥിച്ചപ്പോൾ അവർ 5 ലക്ഷം എന്റെ പ്രസ് സെക്രട്ടറിയോട് ചോദിച്ചു. താൻ മറുപടിയൊന്നും പറഞ്ഞില്ല. ഇപ്പോൾ ഇത് വലിയ ചർച്ചാ വിഷയം…

Read More

ഹൈദരാബാദ് : ‘പുഷ്പ 2: ദ റൂൾ’ എന്ന സിനിമയുടെ ഷോയ്ക്കിടെ തിയേറ്ററിൽ തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടി സ്ത്രീ മരിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.തിയേറ്ററിൻ്റെ ഉടമകളിൽ ഒരാൾ, സീനിയർ മാനേജർ, ലോവർ ബാൽക്കണി ഇൻചാർജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലായിരുന്നു അപകടം. ദിൽഷുഖ്ന​ഗർ സ്വദേശിനി 39-കാരി രേവതിയാണ് മരിച്ചത്. മരിച്ച യുവതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അല്ലു അർജുനും അദ്ദേഹത്തിൻ്റെ സുരക്ഷാ ടീമിനും തിയേറ്റർ മാനേജ്‌മെൻ്റിനുമെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 105, 118 (1) എന്നിവ പ്രകാരം ചിക്കാടപ്പള്ളി പോലീസ് സ്റ്റേഷനിൽ സിറ്റി പോലീസ് കേസെടുത്തിരുന്നു. സിനിമ കാണാനും സിനിമയിലെ പ്രധാന താരങ്ങൾ തിയേറ്ററിലേക്ക് വരുന്നത് കാണാനും വൻ ജനക്കൂട്ടം തിയേറ്ററിൽ തടിച്ചുകൂടിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. തടിച്ചുകൂടിയ ജനക്കൂട്ടത്തിനുനേരെ പോലീസ് ലാത്തിവീശി. ബുധനാഴ്ച രാത്രി 11 മണിക്കാണ് ഹൈദരാബാദ് സന്ധ്യാ തീയേറ്ററില്‍ പുഷ്പ 2 സിനിമയുടെ പ്രീമിയര്‍…

Read More

തിരുവനന്തപുരം : സി പി എം വിട്ട് ബിജെപിയിൽ ചേർന്ന മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ പൊലീസില്‍ പരാതി നല്‍കി സിപിഎം. സിപിഎം മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ച പണം നല്‍കിയില്ലെന്നതാണ് പരാതി. ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കാണ് പുതിയ മംഗലപുരം ഏരിയാ കമ്മിറ്റി പരാതി നല്‍കിയത്. മൂന്നര ലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് പരാതി. എന്നാല്‍ സിപിഎം തനിക്കാണ് പണം നല്‍കാനുള്ളതെന്ന് മധു മുല്ലശേരി വെളിപ്പെടുത്തി. സി പി എമ്മുമായി അകന്ന മധു മുല്ലശേരി മകന്‍ മിഥുന്‍ മുല്ലശ്ശേരിക്കൊപ്പമാണ് ബിജെപിയില്‍ അംഗമായത്. 42 വര്‍ഷം സി പി എമ്മില്‍ പ്രവര്‍ത്തിച്ച് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, മംഗലപുരം ഏരിയ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ച മധു മുല്ലശേരി ബി ജെ പിയില്‍ ചേര്‍ന്നത് സി പി എമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു. .സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെ സാമ്പത്തികവും , സംഘടനവിരുദ്ധവുമായ പരാതികൾ ഉന്നയിച്ചതിനെ തുടർന്നാണ് മധുവിനെതിരെ നടപടി എടുത്തത് .പാർട്ടിയിലേക്ക് മടങ്ങില്ലെന്ന് മധു നിലപാടറിയിച്ചതിന് പിന്നാലെയാണ്…

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഡ്രൈവിം​ഗ് – ലേണേഴ്സ് ടെസ്റ്റുകളിൽ അടിമുടി മാറ്റം വരുത്താനൊരുങ്ങി മോട്ടോർ വാഹ​ന വകുപ്പ്. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച് നാ​ഗരാജു പറഞ്ഞു. മൂന്ന് മാസം കൊണ്ട് പരിഷ്‌കരിച്ച നടപടികൾ പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത് വർധിച്ചു വരുന്ന വാഹനാപകടങ്ങൾ കണക്കിലെടുത്താണ് പുതിയ നീക്കം. എട്ടും എച്ചും മാത്രം കൊണ്ട് കാര്യമില്ല . തിയറി പരീക്ഷ വിപുലപ്പെടുത്തും . അതിൽ തന്നെ നെ​ഗറ്റീവ് മാർക്കും പരി​ഗണിക്കും. ഏത് ജില്ലകളിലും വാഹനം രജിസ്റ്റർ ചെയ്യുന്നതിനെ സംബന്ധിച്ച് പഠിക്കാൻ സാങ്കേതിക കമ്മിറ്റി രൂപീകരിച്ചു. ആദ്യം സോഫ്റ്റ് വെയർ അപ്ഡേഷനാണ് വേണ്ടത് . അതിനുശേഷം ടെസ്റ്റ് എന്ന നിലയിൽ പരീക്ഷിച്ച ശേഷമേ നടപ്പിലാക്കൂ. ലേണേഴ്സ് കഴിഞ്ഞ് ഒരുവർഷം വരെ പ്രൊബേഷൻ പിരീഡായി കണക്കാക്കും . ഈ കാലഘട്ടത്തിൽ അപകടങ്ങളൊന്നുമുണ്ടായില്ലെങ്കിൽ യഥാർത്ഥ ലൈസൻസ് നൽകും . ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികൾ സ്വീകരിക്കില്ലെന്നും നാ​ഗരാജു വ്യക്തമാക്കി. ഒരാളുടെ സ്വകാര്യ വാഹനം മറ്റൊരാൾക്ക് നൽകുന്നത്…

Read More

മൂന്ന് വർഷം മുൻപാണ് കടൽത്തീരത്ത് കളിക്കുകയായിരുന്ന ആറ് വയസുകാരൻ ബെന്നിന് ഇംഗ്ലണ്ടിലെ സസെക്സിലെ കടൽത്തീരത്ത് നിന്ന് വിചിത്രമായ കല്ല് ലഭിക്കുന്നത് . കൗതുകത്തിന് ബെൻ അത് വീട്ടിലേയ്ക്ക് കൊണ്ടു പോകുകയും ചെയ്തു . എന്നാൽ അന്ന് ബെൻ കണ്ടെത്തിയത് 50,000 വർഷം പഴക്കമുള്ള , നിയാണ്ടർത്തൽ മനുഷ്യർ ആയുധമായി ഉപയോഗിച്ചിരുന്ന കല്ലാണെന്നാണ് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് . വർത്തിംഗ് തിയറ്റേഴ്‌സ് ആൻഡ് മ്യൂസിയത്തിലെ പുരാവസ്തു, ക്യൂറേറ്ററായ ജെയിംസ് സെയിൻസ്‌ബറിയോട് ബെന്നിന്റെ അമ്മ തന്നെയാണ് മകന് കിട്ടിയ കല്ലിനെ പറ്റി പറഞ്ഞത് . എങ്കിലും ഈ കല്ലിൽ ഇത്രയേറെ രഹസ്യം ഒളിഞ്ഞ് കിടക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. ‘ എനിക്ക് പലപ്പോഴും ഇതുപോലുള്ള ഇമെയിലുകൾ ലഭിക്കുന്നു, പ്രത്യേകിച്ച് ബീച്ചിൽ നിന്നുള്ള കണ്ടെത്തലുകളെ കുറിച്ച്, അവ പലപ്പോഴും സാധാരണ വെറും കല്ലുകൾ മാത്രമാണ്, എന്നാൽ ഈ ഫോട്ടോ കണ്ടപ്പോൾ തന്നെ ഞാൻ വിചാരിച്ചു അതൊരു അപ്പർ പാലിയോലിത്തിക്ക് നിയാണ്ടർത്തൽ ആയുധമാണെന്ന് .ഇത് തികച്ചും അവിശ്വസനീയമായ കണ്ടെത്തലാണ്.…

Read More

ശ്രീന​ഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ ഉണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ ജവാന് വീരമൃത്യു. ഹ​വിൽദാർ വി. സുബ്ബയ്യ ആണ് മരിച്ചത്. നിയന്ത്രണ രേഖയ്ക്ക് സമീപമായിരുന്നു സ്ഫോടനമുണ്ടായത്. . മാണ്ഡിയിലെ സൗജിയാണ സെക്ടറിൽ ജോലി ചെയ്തിരുന്ന സുബ്ബയ്യ അബദ്ധത്തിൽ കുഴിബോംബിൽ ചവിട്ടുകയായിരുന്നു. പിന്നാലെ സ്ഫോടനമുണ്ടായി . ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സ്ഫോടനത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

Read More

വയനാട്: ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചു. രാവിലെ പത്ത് മണിയോടെ കളക്ടറേറ്റിലെത്തിയ ശ്രുതി എഡിഎം കെ.ദേവകിയുടെ മുമ്പാകെ റവന്യൂ വകുപ്പിൽ ക്ലർക്കായാണ് ജോലി തുടങ്ങിയത് . അപകടത്തില്‍ രണ്ട് കാലും ഒടിഞ്ഞ ശ്രുതി ഇപ്പോള്‍ കല്‍പ്പറ്റയില്‍ ബന്ധുക്കളോടൊപ്പമാണ് കഴിയുന്നത്. ഊന്നുവടിയുടെ സഹായത്തോടെയാണ് കലക്ടറേറ്റിലെത്തിയത്. ജോലിയിൽ പ്രവേശിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ശ്രുതി പ്രതികരിച്ചു. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്താണ് വയനാട് കളക്ടറേറ്റിൽ നിയമനം നൽകിയത്. നിലവിൽ ചെയ്തിരുന്ന ജോലി തുടരാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ ജോലി ശ്രുതി ആഗ്രഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രുതിക്ക് ജോലി നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. ഓരോരുത്തരേയും എടുത്തുപറയേണ്ട കാര്യമില്ല. എല്ലാവരും ഒരുപോലെ സഹായിച്ചിട്ടുണ്ട്. ശരീരത്തിന് വിശ്രമം പറഞ്ഞിട്ടുണ്ട്. അധിക ദൂരം നടക്കാൻ പാടില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ജോലിയ്ക്ക് വരുമെന്നും ശ്രുതി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് റവന്യൂ വകുപ്പിൽ നിയമനം നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ഇന്ന് രാവിലെ എഡിഎമ്മിൻ്റെ മുന്നിലെത്തിയ ശ്രുതി…

Read More

ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ 40 ഓളം സ്കൂളുകൾക്ക് ബോംബ് ഭീഷണി . ഇ മെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. ഡിപിഎസ്, ആർ കെ പുരം, ഡിപിഎസ് വസന്ത് കുഞ്ച്, ജി ഡി ഗോയങ്ക, പശ്ചിമ വിഹാർ, ദി ബ്രിട്ടീഷ് സ്കൂൾ, സൽവാൻ പബ്ലിക് സ്കൂൾ, മോഡേൺ സ്കൂൾ, കേംബ്രിഡ്ജ് സ്കൂൾ എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് ഞായറാഴ്ച വൈകിട്ടാണ് ഇമെയിലുകൾ ലഭിച്ചത്. രാവിലെ 6.15ന് ജിഡി ഗോയങ്ക പശ്ചിമ വിഹാറിൽ ഉള്ള സ്കൂളിനാണ് ആദ്യം ഭീഷണി ലഭിച്ചത് . തുടർന്ന് ഡിപിഎസ് ആർ കെ പുരത്തെ സ്കൂളിൽ രാവിലെ 7 മണിക്ക് സമാനമായ ഭീഷണി സന്ദേശം എത്തി. സ്കൂളുകളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു സന്ദേശം. തുടർന്ന് ഡൽഹി പോലീസ്, ബോംബ് ഡിസ്പോസൽ സ്ക്വാഡുകൾ, അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ വിവിധ സ്കൂളുകളിലെത്തി പരിശോധന തുടങ്ങി.എന്നാൽ സംശയകരമായ ഒന്നും ഇതുവരെ കണ്ടെത്താനായില്ല . സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെയും , ജീവനക്കാരെയും അധികൃതർ ഒഴിപ്പിച്ചു.ഇ മെയിൽ അയച്ച ആളിനായി…

Read More