- ആശ്വാസം; ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറച്ചു
- കേരളത്തിൽ ബിജെപി ഭരിക്കുന്ന സമയം അടുത്തുവരുന്നു ; ഇത്തവണ 30 സീറ്റ് ലഭിക്കുമെന്ന് അനിൽ ആന്റണി
- രാഹുൽ മാങ്കൂട്ടത്തിലിന് താത്കാലിക ആശ്വാസം; മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി
- ഏഴര ലക്ഷം യൂണിറ്റ് നിയമവിരുദ്ധമായ മരുന്നുകൾ പിടിച്ചെടുത്തു
- തിരിച്ച് വിളിച്ചത് 1 ലക്ഷത്തോളം ഇ-വാഹനങ്ങൾ; ഞെട്ടിച്ച് ഫോക്സ്വാഗൻ
- ‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വയ്ക്കുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘
- ഒഫാലിയിലെ തീപിടിത്തം; മരിച്ചയാളെ തിരിച്ചറിഞ്ഞു
- ക്ലോണ്ടാൽക്കിനിൽ ഉണ്ടായ അക്രമസംഭവം; മൂന്ന് പേർ അറസ്റ്റിൽ
Author: Anu Nair
ഹൈദരാബാദ് : ലോൺ ആപ്പിൽ കുടുങ്ങി നവവരൻ ജീവനൊടുക്കി. വിശാഖപട്ടണത്തെ മഹാറാണിപേട്ടിലാണ് ദാരുണമായ സംഭവം . സുരദ നരേന്ദ്രൻ എന്ന 21 കാരനാണ് ലോൺ ആപ്പ് കമ്പനിയുടെ പീഡനത്തിൽ മനം നൊന്ത് ജീവനൊടുക്കിയത് . 40 ദിവസം മുൻപാണ് സുരദ നരേന്ദ്രൻ താൻ പ്രണയിച്ചിരുന്ന യുവതിയെ വിവാഹം കഴിച്ചത് . ചെറിയ ജോലികൾ ചെയ്താണ് ഇരുവരും ഉപജീവനം നടത്തിയിരുന്നത്. ഇതിനിടെ സുരദ നരേന്ദ്രൻ ലോൺ ആപ്പ് വഴി എടുത്ത വായ്പ്പ കുറെശെയായി തിരിച്ചടക്കുന്നുണ്ടായിരുന്നു . എന്നാൽ അവസാന ഗഡുവായ രണ്ടായിരം രൂപ അടക്കാൻ പറ്റാതെ വന്നതോടെ ലോൺ ആപ്പ് കമ്പനി യുവാവിനെ പീഡിപ്പിക്കാൻ തുടങ്ങി. യുവാവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇയാളുടെ കുടുംബാംഗങ്ങൾക്കും ഭാര്യയ്ക്കും അയച്ചുകൊടുത്തു. ഉടൻ പണം നൽകണമെന്നും അല്ലാത്തപക്ഷം കൂടുതൽ ഫോട്ടോകൾ അയക്കുമെന്നും ഭീഷണിപ്പെടുത്തി. ഭീഷണിയ്ക്ക് പിന്നാലെ പലർക്കും മോർഫിംഗ് ഫോട്ടോകൾ അയച്ചു. ഇതിൽ മനം നൊന്ത് കഴിഞ്ഞ ദിവസം രാത്രി നരേന്ദ്രൻ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. പോലീസ്…
കൊച്ചി : ആലപ്പുഴ തുറവൂർ മഹാദേവ ക്ഷേത്രത്തിൽ ഫ്ലക്സ് ബോർഡ് വച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾക്കും, ദേവസ്വം ബോർഡിനും അഭിവാദ്യം അർപ്പിച്ചായിരുന്നു ഫ്ലക്സ് ബോർഡ് . എന്നാൽ ക്ഷേത്രം ഫ്ലക്സ് വയ്ക്കാനുള്ള സ്ഥലമല്ലെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ വ്യക്തമാക്കി. ഭക്തർ വരുന്നത് ഭഗവാനെ കാണാനാണ്, ഫ്ലക്സിലുള്ളവരുടെ മുഖം കാണാനോ ഫ്ലക്സിലുള്ളവർക്ക് അഭിവാദ്യം അർപ്പിക്കാനോ അല്ല.ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ്, അല്ലാതെ ഉടമസ്ഥനല്ല . ഉത്തരവാദിത്തപ്പെട്ടവർ ഫ്ലക്സ് എന്തുകൊണ്ട് അവിടെ നിന്ന് എടുത്തുമാറ്റിയില്ലെന്ന് ചോദിച്ച കോടതി മറ്റ് ക്ഷേത്രങ്ങളിൽ ഫ്ലക്സ് ബോർഡുകൾ വച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും നിർദേശിച്ചു. ഭക്തർ ക്ഷേത്രത്തിലേക്ക് നൽകുന്ന പണം ഉപയോഗിച്ചല്ല ഫ്ലക്‌സ് അടിക്കേണ്ടത്. ശബരിമല ഇടത്താവളമായ ക്ഷേത്രത്തിൽ ഇതുപോലെ ഫ്ലക്സ് അടിച്ചുവച്ചതിന് പകരം ആ പണം കൊണ്ട് അന്നദാനം നടത്തിയാൽ തീർത്ഥാടകർക്ക് പ്രയോജനപ്പെടുമെന്നും ഹൈക്കോടതി വ്യക്തമാക്കി .
ബെംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്എം കൃഷ്ണ (92) അന്തരിച്ചു. പുലർച്ചെ ബെംഗളുരുവിലെ വീട്ടിലായിരുന്നു അന്ത്യം . വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.2009 മുതൽ 2012 വരെ മൻമോഹൻ സിംഗിൻ്റെ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്നു എസ് എം കൃഷ്ണ.1989 ഡിസംബർ മുതൽ 1993 ജനുവരി വരെ കർണാടക നിയമസഭയുടെ സ്പീക്കറായും പ്രവർത്തിച്ചു. 1999-ൽ കെ.പി.സി.സി പ്രസിഡൻ്റായ അദ്ദേഹം അതേ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയെ വിജയത്തിലേക്ക് നയിച്ചു. 2017ൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു.2023ൽ കൃഷ്ണയെ പത്മ പുരസ്കാരം നൽകി രാജ്യം ആദരിച്ചു.ബെംഗളൂരുവിനെ രാജ്യത്തിന്റെ ഐടി തലസ്ഥാനമാക്കി മാറ്റുന്നതിൽ എസ്.എം.കൃഷ്ണ വഹിച്ച പങ്ക് വലുതാണ്.2023 ൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിന്റെ കാര്യത്തിൽ ജനങ്ങളെയും , പാർലമെന്റിനെയും തെറ്റിദ്ധരിപ്പിക്കാനാണ് അമിത് ഷാ ശ്രമിക്കുന്നതെന്നാണ് പിണറായി മാദ്ധ്യമങ്ങളോട് പറഞ്ഞത് . കേരളം വിശദമായ റിപ്പോർട്ട് നൽകാത്തതു കൊണ്ടാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്തതെന്നാണ് അമിത് ഷാ പറഞ്ഞത് . ഇത് വസ്തുതാവിരുദ്ധമാണ്. ഇതിൽ നാടിന്റെ പ്രതിഷേധം അറിയിക്കുന്നുവെന്നും പിണറായി പറഞ്ഞു.വയനാട് വിഷയത്തിൽ ആദ്യമായല്ല ആഭ്യന്തരമന്ത്രി ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് . മുൻപ് ഇല്ലാത്ത കാലാവസ്ഥാ റിപ്പോർട്ട് ഉണ്ടാക്കിയും പാർലമെന്റിന്റെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടും കേരളം ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഓഗസ്റ്റ് 10 നാണ് ദുരന്തമേഖലയിൽ എത്തിയത്.ഓഗസ്റ്റ് 17-ന് കേരളം കേന്ദ്രത്തിനു നിവേദനം നല്‍കി. 1202 കോടി രൂപയുടെ പ്രാഥമിക സഹായം ആണ് ആവശ്യപ്പെട്ടത്. ദുരന്തം നടന്ന് ഇത്രയും കഴിഞ്ഞിട്ടും ഒരു സഹായം പോലും ലഭിച്ചിട്ടില്ല.ത്രിപുര, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ അത്ര തീവ്രത ഇല്ലാത്ത ദുരന്തം ഉണ്ടായപ്പോൾ വളരെ വേഗത്തിലാണ്…
ശബരിമല: ദര്‍ശനത്തിന് എത്തിയ ദിവ്യാംഗനായ തിരുവനന്തപുരം സ്വദേശി സജീവന് ഡോളി നിഷേധിച്ച സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി . ശബരിമല ചീഫ് പൊലീസ് കോർഡിനേറ്ററോടാണ് അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് റിപ്പോർട്ട് തേടിയത്. പമ്പയില്‍ വാഹനം ഇറങ്ങിയ സ്ഥലത്തേയ്ക്ക് ഡോളി കടത്തിവിടാന്‍ പോലീസ് വിസമ്മതിക്കുകയായിരുന്നു. കസേരയില്‍ ഇരിക്കാന്‍ പോലും സഹായം ആവശ്യമുള്ള ആളോടായിരുന്നു പോലീസിന്റെ ക്രൂരത. സാധാരണ പമ്പയില്‍ വാഹനം ഇറങ്ങുന്നിടത്തുതന്നെ ഡോളി വരാറുണ്ട്. ഡോളി സൗകര്യം വേണമെന്ന് നിരവധി തവണ പോലീസുകാരോട് പറഞ്ഞെങ്കിലും ആരും കേട്ടഭാവം നടിച്ചില്ല. ‘ ഡോളി ബുക്ക് ചെയ്ത് തരാമെന്ന് പറഞ്ഞ ഒരു സാര്‍ പിന്നെ അവിടേക്ക് വന്നില്ല. ദേവസ്വം അധികൃതരെ അറിയിച്ചപ്പോഴും നടപടി ഉണ്ടായില്ല. ഒടുവില്‍ തോര്‍ത്ത് വിരിച്ച് റോഡില്‍ കിടക്കുമെന്ന് പറഞ്ഞപ്പോഴാണ് ഡോളി പമ്പയിലേക്ക് കടത്തിവിടാന്‍ പോലീസ് തയാറായത്, ‘ സജീവ് പറഞ്ഞു. അനിയനും കുട്ടിക്കും ഒപ്പമാണ് സജീവ് ദര്‍ശനത്തിനെത്തിയത്. എല്ലാവര്‍ഷവും വാഹനം ഇറങ്ങുന്ന സ്ഥലത്ത് തന്നെ ഡോളി സൗകര്യം…
തിരുവനന്തപുരം : സ്‌കൂൾ കലോത്സവത്തിൽ അവതരണ ഗാനം ഒരുക്കാനാവശ്യപ്പെട്ടതിന് പ്രതിഫലം ചോദിച്ച നടിയെ കുറ്റപ്പെടുത്തിയ പരാമർശം പിൻവലിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് പരാമർശം പിൻവലിച്ചത്. കലോത്സവ സമയത്ത് അനാവശ്യ വിവാദങ്ങൾ വേണ്ടെന്നും ,വിവാദങ്ങള്‍ അവസാനിപ്പിക്കുന്നുവെന്നും വെഞ്ഞാറമൂടിൽ നടത്തിയ പ്രസ്താവന പിന്‍വലിക്കുകയാണെന്നും മന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും കലോത്സവത്തിലൂടെ പേരെടുത്തവർ കുറച്ച് സിനിമയും , കാശുമായപ്പോൾ കേരളത്തോട് വലിയ അഹങ്കാരമാണ് കാണിക്കുന്നതെന്നും ശിവൻ കുട്ടി വിമർശിച്ചിരുന്നു. നടിയുടെ പേര് എടുത്ത് പറയാതെയായിരുന്നു വിമർശനം . ഓണം വാരാഘോഷ ഉദ്ഘാടത്തിൽ പ്രതിഫലം വാങ്ങാതെയാണ് ഫഹദും ദുൽഖർ സൽമാനും പങ്കെടുത്തിട്ടുള്ളത്. കൊല്ലത്ത് മമ്മൂട്ടി രണ്ട് മണിക്കൂർ ചെലവഴിച്ചു. കുട്ടികളുടെ പരിപാടിയെന്ന പരിഗണന എല്ലാവരും നൽകാറുണ്ട്.കലോത്സവത്തിലൂടെ പ്രശസ്തി നേടിയ നടിയോട് അഭ്യർത്ഥിച്ചപ്പോൾ അവർ 5 ലക്ഷം എന്റെ പ്രസ് സെക്രട്ടറിയോട് ചോദിച്ചു. താൻ മറുപടിയൊന്നും പറഞ്ഞില്ല. ഇപ്പോൾ ഇത് വലിയ ചർച്ചാ വിഷയം…
ഹൈദരാബാദ് : ‘പുഷ്പ 2: ദ റൂൾ’ എന്ന സിനിമയുടെ ഷോയ്ക്കിടെ തിയേറ്ററിൽ തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടി സ്ത്രീ മരിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.തിയേറ്ററിൻ്റെ ഉടമകളിൽ ഒരാൾ, സീനിയർ മാനേജർ, ലോവർ ബാൽക്കണി ഇൻചാർജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലായിരുന്നു അപകടം. ദിൽഷുഖ്നഗർ സ്വദേശിനി 39-കാരി രേവതിയാണ് മരിച്ചത്. മരിച്ച യുവതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അല്ലു അർജുനും അദ്ദേഹത്തിൻ്റെ സുരക്ഷാ ടീമിനും തിയേറ്റർ മാനേജ്‌മെൻ്റിനുമെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 105, 118 (1) എന്നിവ പ്രകാരം ചിക്കാടപ്പള്ളി പോലീസ് സ്റ്റേഷനിൽ സിറ്റി പോലീസ് കേസെടുത്തിരുന്നു. സിനിമ കാണാനും സിനിമയിലെ പ്രധാന താരങ്ങൾ തിയേറ്ററിലേക്ക് വരുന്നത് കാണാനും വൻ ജനക്കൂട്ടം തിയേറ്ററിൽ തടിച്ചുകൂടിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. തടിച്ചുകൂടിയ ജനക്കൂട്ടത്തിനുനേരെ പോലീസ് ലാത്തിവീശി. ബുധനാഴ്ച രാത്രി 11 മണിക്കാണ് ഹൈദരാബാദ് സന്ധ്യാ തീയേറ്ററില്‍ പുഷ്പ 2 സിനിമയുടെ പ്രീമിയര്‍…
തിരുവനന്തപുരം : സി പി എം വിട്ട് ബിജെപിയിൽ ചേർന്ന മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ പൊലീസില്‍ പരാതി നല്‍കി സിപിഎം. സിപിഎം മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ച പണം നല്‍കിയില്ലെന്നതാണ് പരാതി. ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കാണ് പുതിയ മംഗലപുരം ഏരിയാ കമ്മിറ്റി പരാതി നല്‍കിയത്. മൂന്നര ലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് പരാതി. എന്നാല്‍ സിപിഎം തനിക്കാണ് പണം നല്‍കാനുള്ളതെന്ന് മധു മുല്ലശേരി വെളിപ്പെടുത്തി. സി പി എമ്മുമായി അകന്ന മധു മുല്ലശേരി മകന്‍ മിഥുന്‍ മുല്ലശ്ശേരിക്കൊപ്പമാണ് ബിജെപിയില്‍ അംഗമായത്. 42 വര്‍ഷം സി പി എമ്മില്‍ പ്രവര്‍ത്തിച്ച് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, മംഗലപുരം ഏരിയ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ച മധു മുല്ലശേരി ബി ജെ പിയില്‍ ചേര്‍ന്നത് സി പി എമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു. .സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെ സാമ്പത്തികവും , സംഘടനവിരുദ്ധവുമായ പരാതികൾ ഉന്നയിച്ചതിനെ തുടർന്നാണ് മധുവിനെതിരെ നടപടി എടുത്തത് .പാർട്ടിയിലേക്ക് മടങ്ങില്ലെന്ന് മധു നിലപാടറിയിച്ചതിന് പിന്നാലെയാണ്…
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഡ്രൈവിംഗ് – ലേണേഴ്സ് ടെസ്റ്റുകളിൽ അടിമുടി മാറ്റം വരുത്താനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച് നാഗരാജു പറഞ്ഞു. മൂന്ന് മാസം കൊണ്ട് പരിഷ്‌കരിച്ച നടപടികൾ പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത് വർധിച്ചു വരുന്ന വാഹനാപകടങ്ങൾ കണക്കിലെടുത്താണ് പുതിയ നീക്കം. എട്ടും എച്ചും മാത്രം കൊണ്ട് കാര്യമില്ല . തിയറി പരീക്ഷ വിപുലപ്പെടുത്തും . അതിൽ തന്നെ നെഗറ്റീവ് മാർക്കും പരിഗണിക്കും. ഏത് ജില്ലകളിലും വാഹനം രജിസ്റ്റർ ചെയ്യുന്നതിനെ സംബന്ധിച്ച് പഠിക്കാൻ സാങ്കേതിക കമ്മിറ്റി രൂപീകരിച്ചു. ആദ്യം സോഫ്റ്റ് വെയർ അപ്ഡേഷനാണ് വേണ്ടത് . അതിനുശേഷം ടെസ്റ്റ് എന്ന നിലയിൽ പരീക്ഷിച്ച ശേഷമേ നടപ്പിലാക്കൂ. ലേണേഴ്സ് കഴിഞ്ഞ് ഒരുവർഷം വരെ പ്രൊബേഷൻ പിരീഡായി കണക്കാക്കും . ഈ കാലഘട്ടത്തിൽ അപകടങ്ങളൊന്നുമുണ്ടായില്ലെങ്കിൽ യഥാർത്ഥ ലൈസൻസ് നൽകും . ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികൾ സ്വീകരിക്കില്ലെന്നും നാഗരാജു വ്യക്തമാക്കി. ഒരാളുടെ സ്വകാര്യ വാഹനം മറ്റൊരാൾക്ക് നൽകുന്നത്…
മൂന്ന് വർഷം മുൻപാണ് കടൽത്തീരത്ത് കളിക്കുകയായിരുന്ന ആറ് വയസുകാരൻ ബെന്നിന് ഇംഗ്ലണ്ടിലെ സസെക്സിലെ കടൽത്തീരത്ത് നിന്ന് വിചിത്രമായ കല്ല് ലഭിക്കുന്നത് . കൗതുകത്തിന് ബെൻ അത് വീട്ടിലേയ്ക്ക് കൊണ്ടു പോകുകയും ചെയ്തു . എന്നാൽ അന്ന് ബെൻ കണ്ടെത്തിയത് 50,000 വർഷം പഴക്കമുള്ള , നിയാണ്ടർത്തൽ മനുഷ്യർ ആയുധമായി ഉപയോഗിച്ചിരുന്ന കല്ലാണെന്നാണ് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് . വർത്തിംഗ് തിയറ്റേഴ്‌സ് ആൻഡ് മ്യൂസിയത്തിലെ പുരാവസ്തു, ക്യൂറേറ്ററായ ജെയിംസ് സെയിൻസ്‌ബറിയോട് ബെന്നിന്റെ അമ്മ തന്നെയാണ് മകന് കിട്ടിയ കല്ലിനെ പറ്റി പറഞ്ഞത് . എങ്കിലും ഈ കല്ലിൽ ഇത്രയേറെ രഹസ്യം ഒളിഞ്ഞ് കിടക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. ‘ എനിക്ക് പലപ്പോഴും ഇതുപോലുള്ള ഇമെയിലുകൾ ലഭിക്കുന്നു, പ്രത്യേകിച്ച് ബീച്ചിൽ നിന്നുള്ള കണ്ടെത്തലുകളെ കുറിച്ച്, അവ പലപ്പോഴും സാധാരണ വെറും കല്ലുകൾ മാത്രമാണ്, എന്നാൽ ഈ ഫോട്ടോ കണ്ടപ്പോൾ തന്നെ ഞാൻ വിചാരിച്ചു അതൊരു അപ്പർ പാലിയോലിത്തിക്ക് നിയാണ്ടർത്തൽ ആയുധമാണെന്ന് .ഇത് തികച്ചും അവിശ്വസനീയമായ കണ്ടെത്തലാണ്.…
Subscribe to Updates
Get the latest creative news from FooBar about art, design and business.
