കൊല്ലം : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മാടൻ നടയിലെ കുടുംബവീട്ടിൽ മോഷണം . രണ്ട് പേർ പിടിയില്ലെന്ന് സൂചന .ചൊവ്വാഴ്ച്ച വൈകിട്ട് സഹോദരപുത്രനും, കുടുംബവും വീട്ടിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത് . രണ്ട് പേർ മതിൽ ചാടിക്കടന്ന് പോകുന്നതും ഇവർ കണ്ടു. പിന്നീട് നടത്തിയ പരിശോധനയിലാണ് വീടിനു സമീപത്തെ ഷെഡിൽ സൂക്ഷിച്ചിരുന്ന പഴയ പാത്രങ്ങളും ഇരുമ്പ് സാധനങ്ങളും മോഷണം പോയതായി കണ്ടെത്തിയത്.
തുടർന്ന് ഇരവിപുരം പൊലീസിൽ പരാതി നൽകി . വീട് കുറച്ച് ദിവസങ്ങളായി പൂട്ടി കിടക്കുകയായിരുന്നു. ഇരവിപുരം പൊലീസ് സ്ഥലത്തെത്തി . സമീപത്തെ സിസിടിവി ക്യാമറകളും പരിശോധിച്ചു . രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് സൂചന . ഇവർ സ്ഥിരം മോഷ്ടാക്കളാണെന്നും പറയുന്നു.
Discussion about this post