ന്യൂഡൽഹി ; സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യ . ഇവരെ ലെബനനിലേക്കാണ് മാറ്റിയത്. അവരെ ഉടൻ തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് സൂചന . സിറിയയിൽ നിന്ന് ഒഴിപ്പിച്ചവരിൽ ജമ്മു കശ്മീരിൽ നിന്നുള്ള 44 തീർഥാടകരും ഉൾപ്പെടുന്നു.
എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതമായി ലെബനനിലെത്തിയെന്നും ലഭ്യമാകുന്ന വിമാനങ്ങളിൽ അവർ ഇന്ത്യയിലേക്ക് മടങ്ങുമെന്നുമാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് ഇന്ത്യാ ഗവൺമെൻ്റ് പ്രഥമ പരിഗണന നൽകുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സിറിയയിലെ ഇന്ത്യൻ പൗരന്മാരുടെ അഭ്യർത്ഥനയുടെയും സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിൻ്റെയും അടിസ്ഥാനത്തിൽ ഡമാസ്കസിലെയും ബെയ്റൂട്ടിലെയും ഇന്ത്യൻ എംബസികൾ ചേർന്നാണ് ഇന്ത്യക്കാരെ ഒഴിപ്പിച്ചത്. ഇന്ത്യൻ പതാകകളും കൈയ്യിലേന്തിയാണ് ഇവർ ലെബനിനിലേയ്ക്ക് പോയത്
സിറിയയിൽ ശേഷിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഡമാസ്കസിലെ ഇന്ത്യൻ എംബസിയുമായി അടിയന്തര ഹെൽപ്പ്ലൈൻ നമ്പറായ +963 993385973 (വാട്ട്സ്ആപ്പിലും) ബന്ധപ്പെടാമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു .