ലേഖകന്‍: Anu Nair

കൊച്ചി ; എറണാകുളം കടവുഭാഗം ജൂതപ്പള്ളിയ്ക്ക് സമീപമുണ്ടായ തീവയ്പ്പ് കേസിലെ ‘ബോസ്’ ആരാണെന്നു കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ് . തീവയ്പുണ്ടായി മണിക്കൂറുകൾക്കുള്ളിൽ വടയമ്പാടി സ്വദേശിയായ എബിൻ ബി. പോളിനെ (32) പൊലീസ് അറസ്റ്റ് െചയ്തിരുന്നു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് രാജ്യാന്തര തീവ്രവാദ ബന്ധങ്ങളിലേക്കു വിരൽ ചൂണ്ടുന്ന നിർണായക ഡിജിറ്റൽ തെളിവുകളാണ് അന്വേഷക സംഘത്തിനു ലഭിച്ചത്. തുടർന്ന് ഐബി, എൻഐഎ തുടങ്ങിയ കേന്ദ്ര എജൻസികളടക്കം ഇയാളെ ചോദ്യം ചെയ്തു. പാക്കിസ്ഥാനുമായി ബന്ധമുള്ള ടെലഗ്രാം അക്കൗണ്ടുകളും ഹിന്ദിയിലുള്ള ചാറ്റുകളും ഫോണിൽനിന്നു കണ്ടെത്തിയെന്നാണ് സൂചന. പ്രതിയുടെ ഫോണിൽനിന്നു കുറ്റകൃത്യവുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് സിറ്റി ഡിസിപി അരുൺ കെ.പവിത്രൻ പറഞ്ഞു. പ്രതി ഒരാളുമായി ബന്ധപ്പെട്ടിരുന്നു എന്ന വിവരം വ്യക്തമായിട്ടുണ്ട്. ഇത് ആരാണ് എന്നത് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. പ്രതിയായ ആൾ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ഗ്രൂപ്പുകളിൽ അംഗമാണ്. തീവയ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതിലൊരു ഗ്രൂപ്പിൽ പങ്കുവച്ചിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു. നിർദേശിക്കപ്പെടുന്ന ലക്ഷ്യങ്ങളിൽ ആക്രമണം നടത്തി അതിന്റെ…

Read More

തിരുവനന്തപുരം : നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടം അതീവ ദൗർഭാഗ്യകരമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. നെടുമ്പാശ്ശേരി അപകടവുമായി ബന്ധപ്പെട്ട് നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റക്കാർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത കർശന നടപടിയുണ്ടാകും . പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കുന്നതിന് വേണ്ട എല്ലാ നിയമനടപടികളും സർക്കാർ ഉറപ്പാക്കും. ഈ വിഷയത്തിൽ ആവശ്യമില്ലാത്ത അഭ്യൂഹങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കണം. അപകടത്തെ വർഗീയമായി ചിത്രീകരിക്കുന്ന തെറ്റായ പ്രവണതകൾ ഉണ്ടാകരുത്. സംഭവത്തെ വർഗീയവൽക്കരിക്കാനുള്ള ഇത്തരം നീക്കങ്ങളെ നിയമസഭാ സ്പീക്കറും ശക്തമായി അപലപിച്ചിട്ടുണ്ട്. കൃത്യമായ അന്വേഷണം നടത്തി കേസിൽ കർശന നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Read More

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെട്ട കൈക്കൂലി കേസിലും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരായ ഹവാല കേസിലും അന്വേഷണം നടത്താൻ വിജിലൻസ് രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചു. ഡി.ഐ.ജി. തോംസൺ ജോസ് അന്വേഷണത്തിന് നേതൃത്വം നൽകും. ഇതുസംബന്ധിച്ച ഔദ്യോഗിക സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് മുൻ മന്ത്രി മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കി മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഈ രണ്ട് കേസുകളിലും പിണറായിയുടെ മകൾ വീണയാണ് രണ്ടാം പ്രതി. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തേണ്ടതിനാലാണ് രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചത്. പിണറായിക്കെതിരായ കേസിൽ എസ്.പി. ഇ.എൻ. സുരേഷും, റിയാസിനെതിരായ കേസിൽ കോഴിക്കോട് സ്പെഷ്യൽ സെൽ എസ്.പി. ബാലകൃഷ്ണനും അന്വേഷണത്തിന് നേതൃത്വം നൽകും. അതേസമയം, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ കേസ്…

Read More

ബെംഗളൂരു ; ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി. വിമാനം ഹൈജാക്ക് ചെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്നാണിത്. വിമാനം ജയ്പൂരിൽ ലാൻഡ് ചെയ്ത ശേഷം, പ്രത്യേക സ്ഥലത്തേക്ക് മാറ്റി. . സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് , ലോക്കൽ പോലീസ്, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് അടുക്കുന്നതായി സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ എയർ ട്രാഫിക് കൺട്രോളിനെയും (എടിസി) സുരക്ഷാ ഏജൻസികളെയും അറിയിക്കുകയും വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിടുകയുമായിരുന്നു. എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി യാത്രക്കാരുടെ ലഗേജുകളും പരിശോധനയ്ക്ക് വിധേയമാക്കി .

Read More

ന്യൂഡൽഹി ; ജന്തർ മന്തറിൽ അനധികൃതമായി പ്രതിഷേധ പ്രകടനം നടത്തിയതിന് അറസ്റ്റിലായ പാറ്റാ പാർട്ടി നേതാക്കൾ സൗരഭ് ദാസ്, അശുതോഷ് രങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരെ എസ്ഇഎം കോടതിയിൽ ഹാജരാക്കി. സൗരഭ് ദാസിനെയും അശുതോഷ് രങ്കയെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലേക്ക് മാറ്റി. .അതിക്രമിച്ചു കടക്കൽ, നിരോധനാജ്ഞ ലംഘിക്കൽ, സമാധാന ഉടമ്പടി ലംഘിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട് ആദ്യമായി കസ്റ്റഡിയിലായതിനാൽ അജിങ്ക്യ ഷിൻഡെക്ക് ജാമ്യം ലഭിച്ചെന്നാണ് വിവരം . തിഹാർ ജയിലിലെ സൗരവ് ദാസിനെ രണ്ടാം നമ്പർ ജയിലിലും അശുതോഷ് രങ്കയെ നാലാം നമ്പർ ജയിലിലുമാണ് പാർപ്പിച്ചിരിക്കുന്നത് . അതേസമയം ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധത്തിനിടെ ത്രിവർണ്ണ പതാക ഉയർത്തുന്നത് ഒരു കുറ്റമല്ലെന്ന് അവകാശപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി . യുവാക്കളെ ജയിലിലടയ്ക്കുന്നത് ഭീരുത്വമാണ്. വിദ്യാർത്ഥികൾ, യുവാക്കൾ, പത്രപ്രവർത്തകർ വ്യത്യസ്ത ബാനറുകൾ ആണെങ്കിലും പക്ഷേ ഉദ്ദേശ്യം ഒന്നുതന്നെയാണ്. എല്ലാ പ്രതിഷേധങ്ങളും…

Read More

ആദിപരാശക്തിയുടെ ഒൻപത് ഭാവങ്ങളെ ഒൻപതു ദിവസങ്ങളായി ആരാധിക്കുവാനുള്ള വേളയാണ് നവരാത്രിക്കാലം. ദേവീ ഉപാസനയ്ക്കും ദേവീ പ്രീതിക്കുമുള്ള ഉത്തമ മാർഗ്ഗമാണ് നവരാത്രി വ്രതം. പൊതുവെ നവരാത്രി കാലത്ത് ആദ്യ മൂന്നു ദിനം പാർവതീ ദേവിക്കും അടുത്ത മൂന്നു ദിനം ലക്ഷ്മീദേവിക്കും അവസാന മൂന്നു ദിനം സരസ്വതീദേവിക്കും പ്രാധാന്യം നൽകിവരുന്നു. ദുർഗ്ഗാഷ്ടമി നാളിൽ ദുർഗ്ഗ ആയും മഹാനവമി ദിനത്തിൽ ലക്ഷ്മി ആയും വിജയദശമിയിൽ സരസ്വതിയായും ആരാധിക്കാറുണ്ട്. ഒക്ടോബർ 14 നവരാത്രിയുടെ നാലാം ദിവസമാണ് . ഈ ദിവസം കൂശ്മാണ്ഡ ദേവിയെയാണ് ആരാധിക്കുന്നത് . കൂഷ്മാണ്ഡ ദേവിയുടെ രൂപം ശക്തിയെ പ്രതീകപ്പെടുത്തുന്നു. നവരാത്രിയുടെ നാലാം ദിവസം ദേവിയെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കപ്പെടുകയും ജീവിതത്തിൽ നിന്ന് നെഗറ്റീവ് എനർജി നീക്കം ചെയ്യപ്പെടുകയും ചെയ്യും. കൂഷ്മാണ്ഡ ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും വിജയവും ലഭിക്കും. നാലാം ദിവസം കൂഷ്മാണ്ഡ ദേവിയുടെ പ്രിയപ്പെട്ട നിറത്തിലുള്ള വസ്ത്രം ധരിച്ച് ആരാധിക്കുന്നത് വളരെ ശുഭകരമാണെന്ന് പറയപ്പെടുന്നു. കൂഷ്മാണ്ഡ ദേവിയെ…

Read More

തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് കാര്യസ്ഥൻ രവീന്ദ്രൻ നായർഅറസ്റ്റിൽ. 15 വർഷത്തിനിടെ കൂടത്തിൽ കുടുംബത്തിലെ ഏഴ് അംഗങ്ങളാണ് മരിച്ചത്. ജയമാധവൻ നായരുടെ മരണത്തിൽ മുഖ്യപ്രതി രവീന്ദ്രനാണെന്ന് കണ്ടെത്തിയിരുന്നു. വർഷങ്ങളായി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുന്ന കേസിലാണ് അറസ്റ്റ്. കോഴിക്കോട് കൂടത്തായി കൊലപാതക കേസ് വലിയ ശ്രദ്ധ നേടിയതിന് ശേഷമാണ് തിരുവനന്തപുരം കരമനയിലെ കൂടത്തിൽ കുടുംബത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്. 500 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഈ കുടുംബത്തിനുണ്ടായിരുന്നു. ജയമാധവൻ നായരുടെ മരണം കൊലപാതകമാണെന്ന് ഫോറൻസിക് റിപ്പോർട്ടുകളിൽ സൂചനയുണ്ടായിരുന്നു. 2017-ലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. കോടിക്കണക്കിന് രൂപയുടെ സ്വത്തിന്റെ അവകാശിയായിരുന്ന ജയമാധവൻ നായരെ, ആ സ്വത്തുക്കൾ കൈക്കലാക്കുന്നതിനായി കൊലപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിനായി ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് രവീന്ദ്രനെ അറസ്റ്റ് ചെയ്തത്. ഗോപിനാഥ പിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണൻ, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണിക്കൃഷ്ണൻ നായർ, ഗോപിനാഥ പിള്ളയുടെ മറ്റൊരു സഹോദരൻ നാരായണ പിള്ളയുടെ…

Read More

പൂനെ: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും പീഡനം നേരിട്ട ഐടി ജീവനക്കാരി ജീവനൊടുക്കി. പൂനെയിലാണ് സംഭവം . സെപ്റ്റംബർ 29-നാണ് തൃഷ്ണ രാഹുൽ സക്പാൽ എന്ന 33 കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് രാഹുൽ സക്പാൽ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. 2018-ലായിരുന്നു തൃഷ്ണയും രാഹുലും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം, തന്റെ മുഴുവൻ ശമ്പളവും ഭർതൃവീട്ടുകാർക്ക് നൽകണമെന്നും, തൃഷ്ണയുടെ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റ് ഭർതൃമാതാവിന്റെ പേരിലേക്ക് മാറ്റണമെന്നും, ഭർതൃപിതാവിന് ഒരു കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റ് വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നതായി തൃഷ്ണയുടെ പിതാവ് ബാലകൃഷ്ണ നിഗം ​​നൽകിയ പരാതിയിൽ പറയുന്നു. ശാരീരിക പീഡനം സഹിക്കാനാവാതെ 2021-ൽ തൃഷ്ണ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടെ, പുനർവിവാഹത്തിനായി ഭർത്താവ് വിവാഹമോചന ഹർജി നൽകിയിരുന്നെങ്കിലും ആ കേസ് കോടതിയിൽ തീർപ്പാകാതെ കിടക്കുകയാണ്. പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ, തന്റെ മരണത്തിന് ഭർത്താവ്, ഭർതൃ…

Read More

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെ ‘കുരുക്ക് മുറുകുകയാണെന്ന്’ രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരായ തങ്ങളുടെ പ്രക്ഷോഭം ഡൽഹിക്ക് പുറത്തേക്കും വ്യാപിപ്പിക്കുമെന്നും ഇൻഡി മുന്നണി പ്രഖ്യാപിച്ചു. ഇന്ന് രാഹുലിന്റെ വസതിയിൽ വിളിച്ച് ചേർത്ത ചായ സത്ക്കാരത്തിന് പിന്നാലെയാണ് ഈ പ്രസ്താവന . തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എംപി പ്രിയങ്ക ഗാന്ധി വദ്ര, പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയ മുതിർന്ന പ്രതിപക്ഷ നേതാക്കൾ ഇന്ന് രാഹുലിന്റെ വസതിയിൽ എത്തിയിരുന്നു. ചായ സത്ക്കാരത്തിനും, പ്രതിപക്ഷ നേതാക്കളുടെ ചർച്ചയ്ക്കും ശേഷം തങ്ങൾക്കൊപ്പം നിന്ന ഡൽഹിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞാണ് രാഹുൽ രംഗത്തെത്തിയത് . ഈ രാഷ്ട്രീയ പോരാട്ടത്തെ രാജ്യത്തിന്റെ ഭാവിക്കുവേണ്ടിയുള്ള പോരാട്ടമായാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. “ഇത് രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള വിഷയമാണ് . തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി,…

Read More

ന്യൂയോർക്ക് : ബംഗ്ലാദേശ് ഇടക്കാല സർക്കാർ മേധാവിയും നോബൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസിനെതിരെ ന്യൂയോർക്ക് വിമാനത്താവളത്തിൽ വൻ പ്രതിഷേധം. ബംഗ്ലാദേശി പ്രവാസികൾ തന്നെയാണ് യൂനുസിനെ തീവ്രവാദി എന്ന് വിളിച്ച് പ്രതിഷേധിച്ചതെന്നാണ് സൂചന. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ, മുഹമ്മദ് യൂനുസിനെ വീൽചെയറിൽ കൊണ്ടുവരുന്നത് കാണാം . അതിനിടയിൽ, ചിലർ യൂനുസിനടുത്തേക്ക് വന്ന് ‘ നിങ്ങൾ ഒരു തീവ്രവാദിയാണ്. എന്തിനാണ് ഇവിടെ വന്നത്? തിരിച്ചു പോകൂ. ‘ എന്ന് വിളിച്ചു പറയുകയായിരുന്നു. ബംഗ്ലാദേശിൽ ആയിരക്കണക്കിന് ആളുകളുടെ കൊലപാതകത്തിന് യൂനുസ് ഉത്തരവാദിയായിരുന്നു, ഏകദേശം 200,000 ആളുകളെ അറസ്റ്റ് ചെയ്തു, ജനാധിപത്യം നശിപ്പിച്ചു എന്നും വിളിച്ചു പറയുന്നത് വീഡിയോയിൽ കേൾക്കാം . ഇവരെ ഉടൻ തന്നെ വിമാനത്താവളത്തിൽ നിന്ന് പുറത്താക്കി. ഈ സംഭവത്തിൽ യൂനുസിൽ നിന്നോ അദ്ദേഹത്തിന്റെ പ്രതിനിധികളിൽ നിന്നോ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ഇടക്കാല സർക്കാർ ഒഴിഞ്ഞ ശേഷം യൂനുസ് നടത്തിയ ആദ്യ വിദേശ യാത്രയായിരുന്നു ഇത്. ബംഗ്ലാദേശിൽ നിരോധിച്ചിരിക്കുന്ന അവാമി ലീഗുമായി…

Read More