തിരുവനന്തപുരം: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചു. മന്ത്രി ശുപാർശ ചെയ്ത സി.എസ്. ശരത് ചന്ദ്രന്റെ നിയമനത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ അനുമതി നൽകി. കഴിഞ്ഞ ദിവസം, മുഖ്യമന്ത്രി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സെക്രട്ടേറിയറ്റിലെ സ്പെഷ്യൽ സെക്രട്ടറിയാണ് ശരത് ചന്ദ്രൻ, കെ.സി. വേണുഗോപാലുമായി വളരെ അടുപ്പമുള്ളയാളുമാണ്
ശരത് ചന്ദ്രനെ പി.എസ്. ആയി നിയമിക്കാനുള്ള അപേക്ഷ ലഭിച്ച് മൂന്ന് മാസത്തിന് ശേഷമാണ് മുഖ്യമന്ത്രി അനുമതി നൽകിയത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രി അദ്ദേഹത്തിന്റെ പേര് നിർദ്ദേശിക്കുകയും തന്റെ ഓഫീസ് വഴി അപേക്ഷ സമർപ്പിക്കുകയും ചെയ്തു. എങ്കിലും, മുഖ്യമന്ത്രി അഭ്യർത്ഥന സ്വീകരിച്ചില്ല. മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ ഡൽഹി യാത്രയ്ക്ക് ശേഷമാണ് പി.എസ്. സംബന്ധിച്ച തീരുമാനം.
കെ.സി. വേണുഗോപാല്‍ എം.എല്‍.എ ആയിരുന്ന കാലത്ത് ശരത് ചന്ദ്രന് അദ്ദേഹത്തിന്റെ പി.എ ആയിരുന്നു. കെ.സി. വേണുഗോപാല്‍ ടൂറിസം മന്ത്രിയായപ്പോള്‍ അദ്ദേഹം പേഴ്സണല്‍ സ്റ്റാഫിലും ഉണ്ടായിരുന്നു. നിയമനത്തിലെ കാലതാമസത്തിന് കാരണമായത് സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ നേതാക്കളുടെ കത്താണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി.

