- പുതിയ ദേശീയ സമുദ്ര സുരക്ഷാ പദ്ധതിയ്ക്ക് സർക്കാരിന്റെ അനുമതി തേടും
- അറസ്റ്റ് ചെയ്ത ഗാർഡയെ ആറ് മീറ്ററോളം വലിച്ചിഴച്ചു ; യാത്രക്കാരന് അഞ്ച് വർഷത്തെ ശിക്ഷ
- വിന്റർ ഒളിമ്പിക്സിൽ മത്സരിച്ച് മടങ്ങിയെത്തിയ ഐറിഷ് താരങ്ങൾക്ക് ഡബ്ലിനിൽ ഗംഭീര സ്വീകരണം
- വാടക വീടുകളുടെ ലഭ്യത കുറയുന്നു ; നിരക്കുകൾ 4.4 ശതമാനം വർദ്ധിച്ചു
- സർക്കാരിൽ നിന്ന് ഒരു ഗുണഫലവും ലഭിക്കാത്തവർക്ക് വരെ സന്ദേശം ; മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
- പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മോട്ടിവേഷനൽ സ്പീക്കറായ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ
- ഭോജ്ശാലയിലെ കമൽ മൗല പള്ളി നിർമ്മിച്ചിരിക്കുന്നത് ക്ഷേത്ര അവശിഷ്ടങ്ങൾ ഉപയോഗിച്ച് : എ എസ് ഐ സർവ്വേ റിപ്പോർട്ട് പുറത്ത്
- വിജയ് യേശുദാസിന്റെ ഗാനമേള , ഇഷാൻ ദേവിന്റെ സംഗീത പരിപാടി ; ആകെ 36 ലക്ഷം ആ വഴിയ്ക്ക് ചിലവായി ; കണക്കുകൾ നിരത്തി വി എൻ വാസവൻ
Author: Anu Nair
നടൻ മേഘനാഥന് ആദരാഞ്ജലി അർപ്പിച്ച് നടൻ മോഹൻലാൽ . ചെയ്ത വേഷങ്ങളിൽ എല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ‘ പ്രിയപ്പെട്ട മേഘനാഥൻ നമ്മോടു വിടപറഞ്ഞു. ചെയ്ത വേഷങ്ങളിൽ എല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥൻ പഞ്ചാഗ്നി, ചെങ്കോൽ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ.‘ എന്നാണ് മോഹൻലാലിന്റെ കുറിപ്പ്. ചെങ്കോൽ എന്ന ചിത്രത്തിൽ കീരിക്കാടൻ ജോസിന്റെ സഹോദരനായാണ് മേഘനാഥൻ എത്തിയത് . സേതുമാധവനെ തേടി നടക്കുന്ന വില്ലന്റെ സഹോദരവേഷം ഏറെ ശ്രദ്ധേയമായി.
ചെന്നൈ : രാമേശ്വരം ഉള്‍പ്പെടുന്ന രാമനാഥപുരം ജില്ലയില്‍ മേഘവിസ്‌ഫോടനവും , കനത്ത മഴയും. ബുധനാഴ്ച (ഇന്നലെ ) ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. പാമ്പന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ ഏകദേശം 19 സെന്റിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്‌നാട്ടില്‍ കഴിഞ്ഞ ആറുദിവസമായി വ്യാപക മഴയാണ് . തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ 23ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് അടുത്ത രണ്ട് ദിവസങ്ങളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തിപ്പെടുകയും ചെയ്യും. നിലവിൽ തെക്കന്‍ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്. വെള്ളക്കെട്ടും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി മുന്‍കരുതലെന്ന നിലയില്‍ പല ജില്ലകളിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ക്രമേണ ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാൽ ആഴക്കടലിൽ പോയ മത്സ്യത്തൊഴിലാളികൾ തീരത്ത് തിരിച്ചെത്തണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുനൽ വേലിയിൽ എല്ലാ സ്കൂളുകൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.തെങ്കാശി, തൂത്തുക്കുടി…
അന്തരിച്ച നടൻ മേഘനാഥന് ആദരാഞ്ജലി അർപ്പിച്ച് നടി സീമ ജി നായർ . .കാൻസർ ആണെന്ന് അറിഞ്ഞിരുന്നുവെന്നും , എന്നാൽ അത് സ്ഥിരീകരിക്കാൻ അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നുവെന്നും സീമ ജി നായർ ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പിൽ പറയുന്നു .നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യനായിരുന്നു മേഘനാഥനെന്നും സീമ കുറിച്ചു . ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം…. ആദരാഞ്ജലികൾ ഏറ്റവും പ്രിയപ്പെട്ട മേഘനാഥൻ വിടപറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാർത്ത കേട്ടാണ് ഉറക്കമുണർന്നത് ..വിശ്വസിക്കാൻ പറ്റുന്നില്ല ..ഇന്നലെ ലൊക്കേഷനിൽ നിന്നും വരുമ്പോൾ വണ്ടി ഓടിച്ച ബീഫ്‌ളിനുമായി മേഘൻറെ കാര്യം സംസാരിച്ചിരുന്നു ..മേഘൻറെ കൂടെ വർക്ക് ചെയ്തകാര്യവും മറ്റും ..അത്രക്കും പാവം ആയിരുന്നു ..നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യൻ ..സംസാരിക്കുന്നതുപോലും അത്രക്കും സോഫ്റ്റാണ് ..എന്തുകൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറിവന്നതെന്നു എനിക്കറിയില്ല ..ഇന്നിപ്പോൾ രാവിലെ വിനു പറയുന്നു ചേച്ചി ഓങ്ങല്ലൂർ അല്ലെ ഷൂട്ട് ..അവിടെ അടുത്താണ് വീടെന്ന് ..എന്ത് പറയേണ്ടു…
കോഴിക്കോട് ; ചലച്ചിത്ര നടൻ മേഘനാഥൻ അന്തരിച്ചു . ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് മരണം . സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ഷൊർണൂർ വാടാനംകുറിശ്ശിയിലെ വീട്ടിൽ നടക്കും വില്ലൻ വേഷങ്ങളിലൂടെയും, സ്വാഭാവനടനായും മലയാളി പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ച നടനാണ് മേഘനാഥൻ . പ്രശസ്ത നടൻ ബാലൻ കെ നായരുടെ മകനാണ്. ഭാര്യ സുസ്മിത . മകൾ പാർവ്വതി. തിരുവനന്തപുരത്ത് ജനിച്ച മേഘനാഥന്റെ പ്രാഥമികവിദ്യാഭ്യാസം ചെന്നൈയിലായിരുന്നു . പി എൻ മേനോന്റെ അസ്ത്രം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത് .സിനിമയ്ക്കൊപ്പം കൃഷിയെയും ഇഷ്ടപ്പെട്ടിരുന്ന മേഘനാഥൻ നല്ലൊരു കർഷകൻ കൂടിയായിരുന്നു.പഞ്ചാഗ്നി, ചമയം , ഉദ്യാനപാലകൻ , ഈ പുഴയും കടന്ന് തുടങ്ങി നിരവധി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചു . 2022 ൽ റിലീസ് ചെയ്ത കൂമനാണ് അവസാന ചിത്രം.
ന്യൂഡൽഹി : പരമോന്നത ബഹുമതി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ച് ഡൊമിനിക്കയും, ഗയാനയും . കൊറോണ മഹാമാരി ഇന്ത്യ നൽകിയ സംഭാവനകൾ പരിഗണിച്ചും, കരീബിയൻ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങളെ പ്രശംസിച്ചുമാണ് അദ്ദേഹത്തിന് പരമോന്നത പുരസ്‌കാരം നൽകി ആദരിച്ചത്. ഗയാന പ്രസിഡന്റ് ഇർഫാൻ അലിയാണ് ‘ ദി ഓർഡർ ഓഫ് എക്സലൻസ് ‘ അവാർഡ് മോദിയ്ക്ക് സമ്മാനിച്ചത്. ‘ ഗയാനയുടെ പരമോന്നത ബഹുമതിയായ‘ ദി ഓർഡർ ഓഫ് എക്സലൻസ് ‘ എനിക്ക് സമ്മാനിച്ചതിന് ഇർഫാൻ അലിയ്ക്ക് നന്ദി പറയുന്നുവെന്നും , പുരസ്കാരം ഇന്ത്യൻ ജനതയ്ക്ക് സമർപ്പിക്കുന്നുവെന്നും മോദി എക്സിൽ കുറിച്ചു. ആരോഗ്യം , കണക്ടിവിറ്റി, പുനരുപയോഗ ഊർന്നം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യയും, ഗയാനയും ദീര്‍ഘകാല വികസന പങ്കാളിത്തം പങ്കിടുന്നു. ഇന്ത്യ-കാരികോം ഉച്ചകോടിയിൽ ഡൊമിനിക്ക പ്രസിഡന്റ് സിൽവാനി ബർട്ടനാണ് പുരസ്‌കാരം സമ്മാനിച്ചത്. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാന ഘട്ടത്തിലാണ് മോദി ഇവിടെ എത്തിയത്. പുരസ്‌കാരം സ്വീകരിച്ചതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളിലൂടെ…
ടെൽഅവീവ് : യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രായേൽ ബന്ദികളായവരെ ഒരിക്കലും വിട്ടുനൽകില്ലെന്ന് ഹമാസ്. ഭീകരരെ വേട്ടയാടി ഇല്ലാതാക്കുമെന്ന നെതന്യാഹുവിന്റെ മുന്നറിയിപ്പിനു പിന്നാലെയാണ് ഹമാസിന്റെ ഭീഷണി. ” യുദ്ധം അവസാനിക്കാതെ തടവുകാരുടെ കൈമാറ്റം സാദ്ധ്യമല്ല “ യുദ്ധം അവസാനിക്കാതെ, തടവുകാരുമായുള്ള കൈമാറ്റം സാധ്യമല്ല,” അൽ-അഖ്സ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ പറഞ്ഞു. തടവുകാർ ആക്കിയവരെ വിട്ടുനൽകിക്കൊണ്ട് യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ ഉണ്ടാക്കില്ലെന്നും ഖലീൽ അൽ ഹയ്യ പറയുന്നു. ‘ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ പിന്നെ എന്തിനാണ് ചെറുത്ത് നിൽപ്പ് . എന്തിനാണ് ഹമാസ് തടവുകാരെ വിട്ടയക്കുന്നത് . യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ബന്ദികളെ വിട്ടുനൽകുക എന്നത് അതിന് ശേഷമുള്ള കാര്യമാണ് ‘ ഖലീൽ അൽ ഹയ്യ പറഞ്ഞു. ചർച്ചകളിലെ പുരോഗതി തടസ്സപ്പെടുത്തുന്നത് നെതന്യാഹുവാണെന്നും” അൽ ഹയ്യ ആരോപിച്ചു.ഹമാസിന്റെ സൈനികശേഷി ഇസ്രായേൽ സേന പൂർണ്ണമായും ഇല്ലാതാക്കി കഴിഞ്ഞുവെന്നാണ് കഴിഞ്ഞ ദിവസം നെതന്യാഹു പറഞ്ഞത് . യുദ്ധം കഴിഞ്ഞാലും…
പാലക്കാട് ; ത്രികോണ മത്സരത്തിന് വേദിയായ പാലക്കാട് 70 ശതമാനം പോളിംഗ് . പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് . കണ്ണാടി ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് . കഴിഞ്ഞ തവണ 74 ആയിരുന്നു വോട്ടിംഗ് ശതമാനം . പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. കണ്ണാടി ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കുറവ്. കഴിഞ്ഞ തവണ 74 ശതമാനമായിരുന്നു വോട്ടിങ് ശതമാനം. 10 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്. ബിജെപിയുടെ സി. കൃഷ്ണകുമാറും കോൺഗ്രസിൻ്റെ രാഹുൽ മാങ്കൂട്ടത്തിലും സിപിഎം സ്വതന്ത്രനായി പി. സരിനും നിയമസഭ സീറ്റിലേക്ക് മത്സരിക്കുന്നു. ഫലമറിയാൻ ഇനി രണ്ടു ദിവസത്തെ കാത്തിരിപ്പാണുള്ളത് .184 ബൂത്തുകളിലായി 1,94,706 വോട്ടർമാരാണ് ഇന്ന് വിധിയെഴുതിയത് .രാവിലെ ഏഴ് മണി മുതൽ തന്നെ പോളിംഗ് ആരംഭിച്ചിരുന്നു. ആദ്യ രണ്ട് മണിക്കൂറിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത് . എന്നാൽ പത്ത് മണിയോടെ ബൂത്തുകളിലെത്തുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടു. വൈകിട്ടോടെ പോളിംഗ് ബൂത്തുകൾ…
ഗാസ : ഗാസയിൽ ഹമാസ് ഭീകരർ കൊലപ്പെടുത്തിയ ഓരോ ഇസ്രായേലിയ്ക്കും 5 മില്യൺ ഡോളർ (42.18 കോടി രൂപ ) വീതം നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു .ഗാസയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത് . ബുധനാഴ്ച്ചയാണ് അദ്ദേഹം ഗാസയിലെത്തിയത് . ഗാസയിൽ നിന്ന് ബന്ദികളാക്കിയവരെ ഇസ്രായേൽ സൈന്യം മോചിപ്പിക്കും . ബന്ദികളുടെ കുടുംബത്തിനും 5 മില്യൺ ഡോളഎ നൽകും .അവരെ സംരക്ഷിക്കുക എന്നത് നമ്മുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. ബന്ദികളെ ദ്രോഹിക്കുന്ന ഹമാസ് ഭീകരർ അതിന്റെ വില നൽകേണ്ടി വരും . ആരെയും വെറുതെ വിടില്ല . ഹമാസിന്റെ സൈനികശേഷി ഇസ്രായേൽ സേന പൂർണ്ണമായും ഇല്ലാതാക്കി കഴിഞ്ഞു . യുദ്ധം കഴിഞ്ഞാലും പലസ്തീൻ ഭരിക്കാൻ ഹമാസിനാകില്ല . ഗാസയിൽ കാണാതായ 101 ഇസ്രായേലുകാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരും. ബന്ദികളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവരെ വേട്ടയാടി പിടികൂടുമെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേൽ സൈന്യത്തിന്റെ പ്രവർത്തനം നേരിട്ടറിയാനാണ് നെതന്യാഹു ഗാസയിലെത്തിയത് . പ്രതിരോധമന്ത്രിയും ,…
മോഹൻലാൽ സംവിധായകനാകുന്ന ബറോസിന്റെ വിർച്വൽ ത്രി ഡി ട്രെയിലർ പുറത്തിറങ്ങി. ലോകസിനിമയിൽ തന്നെ അത്ഭുതമാകുമെന്ന് ഉറപ്പിക്കുന്ന തരമാണ് ട്രെയിലർ. ദൃശ്യവിസ്മയം പകർന്ന് പ്രേക്ഷകരെ മറ്റൊരു ലോകത്ത് എത്തിക്കുന്ന ട്രെയിലറാണിത് . മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്. സിനിമാസ്വാദകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതാണ് ട്രെയിലറിലെ ഓരോ സീനും. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. . ക്രിസ്തുമസ് സമ്മാനമായി ഡിസംബർ 25-നാണ് ബറോസ് തിയേറ്ററുകളിലെത്തുന്നത്.മോഹൻലാലിന്റെ ഹിറ്റ് ചിത്രങ്ങളായ മഞ്ഞിൽ വിരിഞ്ഞ പൂക്കളും മണിച്ചിത്രത്താഴും റിലീസ് ചെയ്ത അതേ ദിവസമാണ് ബറോസും എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.സന്തോഷ് ശിവനാണ് ഛായാഗ്രഹണം . മാർക്ക് കിലിയനാണ് പശ്ചാത്തല സംഗീതം. https://youtu.be/tQ_VDT2eNWk
വിവാഹവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ പല ഭാഗങ്ങളിലും വിചിത്രമായ ആചാരങ്ങൾ നിലനിൽക്കുന്നുണ്ട് . ചിലതൊക്കെ നമ്മളെ ഞെട്ടിപ്പിക്കാറുമുണ്ട്. കൈയിംഗ് വെഡ്ഡിംഗ് സിസ്റ്റം എന്ന് അറിയപ്പെടുന്ന ആചാരം നിലനിൽക്കുന്നത് ചൈനയിലെ തുജിയ വിഭാഗങ്ങക്കിടയിലാണ് . ഇവർക്കിടയിൽ വിവാഹത്തിന് 30 ദിവസം മുൻപ് എല്ലാ ദിവസവും 1 മണിക്കൂർ വീതം വധു കരയണം .ഇത് തുജിയ വിഭാഗത്തിന്റെ സംസ്ക്കാരത്തിന്റെ ഭാഗമാണ്. ചൈനയുടെ തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിലെ ഹുബെയ്, ഹുനാൻ , ഗുയിഷൗ എന്നീ പ്രവിശ്യകളിൽ തുജിയ സമൂഹമുണ്ട്. തനതായ വിവാഹരീതികളാണിവർക്ക്.വ്യത്യസ്തങ്ങളായ ആചാരങ്ങളും , പാരമ്പര്യങ്ങളുമാണ് ഇവർക്കുള്ളത് .തുജിയ വിഭാഗക്കാർ തങ്ങളുടെ സാംസ്ക്കാരിക പാരമ്പര്യത്തിൽ ഏറെ അഭിമാനം കൊള്ളുന്നവരാണ് .വധുവിന് വിവാഹത്തിനായി മാനസികമായും , വൈകാരികപരമായും തയ്യാറെടുക്കാനുള്ള മാർഗമായാണ് വിവാഹത്തിനു മുൻപുള്ള കരച്ചിലിനെ ഇവർ കാണുന്നത് . ഓരോ ദിവസവും വധുവിന്റെ കരച്ചിലുകൾ വ്യത്യസ്തമാണ് . അമ്മയും , മുത്തശിയും വധുവിനൊപ്പം കരയണമെന്നും നിർബന്ധമാണ് . സ്വന്തം വീടും , കുടുംബവും ഉപേക്ഷിച്ച് പോകുന്നതിന്റെ പേരിലാണ് ആദ്യ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
