- ഒമാഗിൽ വാഹനാപകടം; യുവാവ് മരിച്ചു
- കിടക്ക ക്ഷാമം രൂക്ഷം തന്നെ; ട്രോളികളിൽ 608 പേർ
- ആരോഗ്യത്തെ കുറിച്ച് അവബോധമില്ല : കുട്ടികൾ ഓരോ നാല് മിനിറ്റിലും കാണുന്നത് ജങ്ക് ഫുഡ് പോസ്റ്റുകൾ
- മഴയും, മഞ്ഞും ; അയർലൻഡിൽ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് മെറ്റ് ഐറാൻ
- വാട്ടർഫോർഡ് മുതൽ ഡബ്ലിൻ വരെയുള്ള റെയിൽ യാത്രകളുടെ എണ്ണം റെക്കോർഡിലേയ്ക്ക് ; 1.92 ദശലക്ഷം കടന്നു
- പുതിയ ദേശീയ സമുദ്ര സുരക്ഷാ പദ്ധതിയ്ക്ക് സർക്കാരിന്റെ അനുമതി തേടും
- അറസ്റ്റ് ചെയ്ത ഗാർഡയെ ആറ് മീറ്ററോളം വലിച്ചിഴച്ചു ; യാത്രക്കാരന് അഞ്ച് വർഷത്തെ ശിക്ഷ
- വിന്റർ ഒളിമ്പിക്സിൽ മത്സരിച്ച് മടങ്ങിയെത്തിയ ഐറിഷ് താരങ്ങൾക്ക് ഡബ്ലിനിൽ ഗംഭീര സ്വീകരണം
Author: Anu Nair
പാലക്കാട് ; പാലക്കാട് ഒരു നായരും , വാര്യരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സി കൃഷ്ണകുമാർ . തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം . ‘ പാലക്കാട് ബിജെപിയ്ക്ക് തിരിച്ചു വരവ് സാധിക്കാത്ത മണ്ഡലമൊന്നുമല്ല . ഈ ഫലം ആത്മപരിശോധനയ്ക്കുള്ള അവസരമായി മാറും .അടുത്ത മുൻസിപ്പൽ, അസംബ്ലി തെരഞ്ഞെടുപ്പിനുള്ള ആത്മപരിശോധനയുടെ വേദിയായി ഈ തെരഞ്ഞെടുപ്പ് ഫലത്തെ ഞങ്ങൾ മാറ്റും .തെറ്റുകൾ വന്നെങ്കിൽ തിരുത്തും. നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതും തിരുത്താനുള്ള അവസരമായി ഇതിനെ കാണുന്നു .കൗണ്‍സിലര്‍മാരുടെ ഭാഗത്ത് അപാകത ഉണ്ടെങ്കില്‍ അതും പരിശോധിക്കും . ജനകീയ അടിത്തറ വിപുലീകരിക്കും. 2026 ൽ പാലക്കാട് മണ്ഡലം പിടിക്കും .പാലക്കാട്ടെ ഫലത്തിൽ ഒരു നായരും , വാര്യരും എഫക്ട് ഉണ്ടാക്കിയിട്ടില്ല . സന്ദീപ് പറഞ്ഞ ഇടങ്ങളിൽ വോട്ട് കുറയുകയല്ല , കൂടുകയാണ് ചെയ്തത് ഇ . ശ്രീധരന് കിട്ടിയ വോട്ടുകൾ വ്യക്തിപരമാണ് . തന്നെ അദ്ദേഹവുമായി താരതമ്യം…
മുംബൈ: എൻസിപി നേതാവ് ബാബ സിദ്ദിഖി വധക്കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയ യുവാവ് അറസ്റ്റിൽ . സുമിത് ദിനകർ വാഗ് (26) നെയാണ് നാഗ്പൂരിൽ നിന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ എണ്ണം 26 ആയി. മഹാരാഷ്ട്രയിലെ അകോല സ്വദേശിയാണ് ഇയാൾ. അറസ്റ്റിലായ മറ്റൊരു പ്രതി സൽമാൻ വോറയുടെ പേരിൽ എടുത്ത പുതിയ സിം കാർഡ് വഴിയാണ് ഇയാൾ ഇന്റർനെറ്റ് ബാങ്കിംഗ് നടത്തിയത്. കേസിൽ അറസ്റ്റിലായിട്ടുള്ള പ്രധാന പ്രതി ഗുർനൈൽ സിങ്ങിന്റെ സഹോദരൻ നരേഷ്‌കുമാർ സിങ്, രൂപേഷ് മെഹോൾ, ഹരീഷ് കുമാർ തുടങ്ങിയവർക്ക് സുമിത് ദിനകർ സാമ്പത്തിക സഹായം നൽകിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ മാസം ആദ്യം അറസ്റ്റിലായ ഷൂട്ടർ ശിവകുമാർ ഗൗതമിന്റെ അറസ്റ്റിന് പിന്നാലെയാണ് കേസിൽ പങ്കാളികളായ കൂടുതൽ ആളുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. എൻ സിപി നേതാവ് ബാബ സിദ്ദിഖി ഒക്ടോബർ 12നാണ് വെടിയേറ്റ് മരിച്ചത് . മകന്റെ…
തിരുവനന്തപുരം : വയനാട്ടിൽ ലീഡ് നില ഉയർത്തി പ്രിയങ്ക . ചേലക്കരയിൽ യു ആർ പ്രദീപും , പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലുമാണ് നിലവിൽ ലീഡ് ചെയ്യുന്നത് . രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പാലക്കാട് , വയനാട് , ചേലക്കറ്റ ഉപതെരഞ്ഞെടുപ്പുകളിൽ ഫലം പുറത്ത് വരുമ്പോൾ പാലക്കാട് മാത്രമാണ് നിലവിൽ ലീഡ് നില മാറി മറിഞ്ഞ സാഹചര്യമുണ്ടായത്. വയനാട്ടിൽ 11 മണ്യ്ക്കുള്ളീൽ പ്രിയങ്കയുടെ ലീഡ് ഒന്നര ലക്ഷം കഴിഞ്ഞു . ചേലക്കരയിൽ 8000 വോട്ടുകൾക്ക് മുന്നിലാണ് പ്രദീപ് . പാലക്കാട് രാഹുലിന് 1000 വോട്ടിന്റെ ലീഡാണ് ഉള്ളത് . പാലക്കാട് പോസ്റ്റൽ വോട്ടുകളിലും , ആദ്യ റൗണ്ട് വോട്ടെണ്ണലിലും സി കൃഷ്ണകുമാറായിന്നു മുൻപിൽ . ബിജെപിയ്ക്ക് മുൻ തൂക്കമുള്ള നഗരസഭയിലെ വോട്ടുകളാണ് ആദ്യമെണ്ണിയത് . എന്നാണ് രണ്ടാം റൗണ്ടിൽ യു ഡി എഫ് ലീഡ് നില തിരിച്ചു പിടിച്ചു. പിന്നീട് മുന്നേറ്റം തുടർന്നെങ്കിലും അഞ്ചാം റൗണ്ടിൽ തിരിച്ചടി ഉണ്ടായി . മൂത്താന്തറ ഉൾപ്പെടുന്ന…
കൊച്ചി : മുനമ്പത്ത് സമരം ചെയ്യുന്നവരുമായി നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഓണലൈനായി ചർച്ച നടത്തും . നാളെ വൈകിട്ട് നാലു മണിക്കാണ് ചർച്ച .സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും . ആരെയും ഇറക്കി വിടില്ലെന്നും , ജുഡീഷ്യൽ കമ്മീഷൻ പരിരക്ഷയ്ക്കാണെന്നും വ്യക്തമാക്കും.എറണാകുളം കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. അതേസമയം മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിൽ ജുഡീഷ്യൽ കമ്മീഷനെ വയ്ക്കാനുള്ള നീക്കത്തിലാണ് സർക്കാർ.മൂന്ന് മാസത്തിനുള്ളിൽ രേഖകളുടെ പരിശോധന പൂർത്തിയാകും . ഭൂമിയിൽ താമസിക്കുന്നവർക്ക് കരം അടയ്ക്കാനുള്ള സ്റ്റേ പിൻവലിക്കാനും സർക്കാർ ഇടപെടും.കൈവശാവകാശമുള്ള ആരെയും കുടിയൊഴിപ്പിക്കില്ലെന്നും സർക്കാർ ഉറപ്പ് നൽകും. ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് ജുഡീഷ്യൽ കമ്മീഷൻ നിയമിക്കുന്ന കാര്യം തീരുമാനിച്ചത് .ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന സി എൻ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് കമ്മീഷന്‍. മൂന്നു മാസത്തിനുള്ളില്‍ കമ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കും
ലണ്ടനിലെ യുഎസ് എംബസിക്ക് പുറത്ത് വൻ സ്ഫോടനം. മിഡിലെ ഈസ്റ്റിലെ സംഘർഷങ്ങളും , റഷ്യ – യുക്രെയ്ൻ യുദ്ധവും രൂക്ഷമായ സാഹചര്യത്തിലാണ് സ്ഫോടനം. എംബസിയിലെ ജീവനക്കാരെയും മറ്റ് പൗരന്മാരെയും ഒഴിപ്പിച്ചതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. സെൻട്രൽ ലണ്ടന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന യുഎസ് എംബസി നിലവിൽ സുരക്ഷാ സംഘം വളഞ്ഞിരിക്കുകയാണ്. നഗരത്തിലെ ഏറ്റവും സുരക്ഷിതമായ മേഖലയിലാണ് എംബസി നിലകൊള്ളുന്നത് . എന്നാൽ ഇപ്പോൾ സുരക്ഷ കണക്കിലെടുത്ത് സമീപപ്രദേശങ്ങൾ ഒഴിപ്പിച്ചു . പൊട്ടിത്തെറിയിൽ ആളപായം സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. പ്രദേശം സുരക്ഷാ അപകടസാധ്യതയുള്ളതായി അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. എംബസിക്ക് സമീപമുള്ള മറ്റ് കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. സ്ഫോടനത്തിന്റെ കാരണം അന്വേഷിച്ച് വരികയാണെന്ന് യുഎസ് എംബസിയും വ്യക്തമാക്കി .സ്ഫോടനത്തിന് പിന്നിൽ ഭീകരാക്രമണമാണോ എന്നും അന്വേഷിക്കും .
ദേശീയഗാനം മുഴങ്ങുമ്പോൾ തലയുയർത്തി , ഇന്ത്യക്കാരനാണെന്ന അഭിമാനത്തോടെയാണ് നമ്മൾ നിൽക്കുന്നത് . എന്നാൽ കേട്ടോളൂ ഈ ദേശീയ ഗാനം എല്ലാ ദിവസവും മുഴക്കുന്ന ഗ്രാമങ്ങളുമുണ്ട് ഇന്ത്യയിൽ . അതിലൊന്നാണ് ഹൈദരാബാദിനടുത്ത് നൽഗൗണ്ട ജില്ലയിലെ തിപ്പർത്തി. എല്ലാ ദിവസവും രാവിലെയാണ് ഈ ഗ്രാമത്തിൽ ദേശീയഗാനം മുഴങ്ങുക . അത് കേൾക്കുമ്പോൾ തന്നെ വാഹനമോടിക്കുന്നവർ തങ്ങളുടെ വാഹനങ്ങൾ നിർത്തിയിടും , എല്ലാവരും എവിടെയായിരുന്നാലും എഴുന്നേറ്റ് നിൽക്കും. രണ്ട് വർഷം മുൻപാണ് തിപ്പർത്തിയിൽ ഈ പതിവ് ആരംഭിച്ചത് . ജനഗണമന ഉത്സവ സമിതിയാണ് ഈ ആശയത്തിനു പിന്നിൽ . ദേശഭക്തി ഉണർത്താനാണ് എല്ലാ ദിവസവും രാവിലെ എട്ടര മുതൽ ഉച്ചഭാഷിണിയിൽ ഈ ഗാനങ്ങൾ കേൾപ്പിക്കുന്നതെന്ന് സമിതി പ്രസിഡന്റ് കർണാട്ടി വിജയകുമാർ പറഞ്ഞു. ഹൈദരാബാദിനും, വിജയവാഡയ്ക്കും ഇടയിലുള്ള ദേശീയ പാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് തിപ്പർത്തി . നൽഗൗണ്ട ടൗണിലും ഇത്തരത്തിൽ എല്ലാ ദിവസവും ദേശീയ ഗാനം മുഴക്കാറുണ്ട്. അതിന് ജനങ്ങളുടെ പൂർണ്ണപിന്തുണയുമുണ്ടായിരുന്നു 2021 മുതലാണ്…
താരദമ്പതികളായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും വിവാഹമോചനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി .ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ . കഴിഞ്ഞ ദിവസം മകൾ ആരാധ്യ ബച്ചന്റെ പിറന്നാളാഘോഷത്തോടനുബന്ധിച്ച് ഐശ്വര്യ റായ് പങ്കുവച്ച ചിത്രങ്ങളിൽ അഭിഷേക് ബച്ചനെ കാണാതായതോടെ വീണ്ടും അഭ്യൂഹങ്ങൾ വന്നു . ഇപ്പോഴിതാ ഈ അഭ്യൂഹങ്ങളിൽ പ്രതികരിക്കുകയാണ് അമിതാഭ് ബച്ചൻ. തന്റെ ബ്ലോഗിലൂടെയാണ് അമിതാഭ് ബച്ചന്റെ പ്രതികരണം. തന്റെ കുടുംബത്തെ കുറിച്ച് അധികം സംസാരിക്കാറില്ലെന്നാണ് ബച്ചൻ പറയുന്നത് . എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അസത്യമാണ് . കുടുംബം എന്നത് തന്റെ സ്വകാര്യതയാണ്. പലരും ചോദ്യചിഹ്നമിട്ടാണ് തന്റെ കുടുംബത്തെ കുറിച്ച് വാർത്തകൾ പ്രചരിപ്പിക്കുന്നത് . ഈ വാർത്തകളുമായി ബന്ധപ്പെട്ടിരിക്കുന്നവരെ ഇത് എങ്ങനെ ബാധിക്കുന്നു എന്ന് കൂടി എല്ലാവരും ചിന്തിക്കണം. ഊഹാപോഹങ്ങൾ എല്ലാം ഊഹാപോഹങ്ങൾ മാത്രമാണ്. ഇവയ്ക്കൊന്നും സ്ഥിരീകരണമില്ല. അസത്യങ്ങളാണ് പ്രചരിക്കുന്നത് . ഒരു ഉറപ്പുമില്ലാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നത് . ചോദ്യചിഹ്നത്തോടൊപ്പം എരിവും , പുളിയുമുള്ള അസത്യങ്ങൾ പ്രചരിപ്പിക്കുന്നു…
ഇസ്ലാമാബാദ്: പാകിസ്താനിൽ ഭീകരാക്രമണം . പാസഞ്ചർ വാനുകൾക്ക് നേരെ നടന്ന വെടിവെയ്പ്പിൽ 40 ഓളം പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാകിസ്താനിലെ ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. പരിക്കേറ്റ 8 പേർ മണ്ഡോരി ആശുപതിയിൽ ചികിത്സയിലാണ്. ഷിയാ മുസ്ലീങ്ങൾ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് നേരെയായിരുന്നു ആക്രമണം. പരചിനാറിൽ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്നു വാഹനങ്ങൾ. കൊല്ലപ്പെട്ടവരിൽ എട്ട് സ്ത്രീകളും അഞ്ച് കുട്ടികളും ഉണ്ടെന്നാണ് റിപ്പോർട്ട്. സുന്നികളും, ഷിയകളും തമ്മിലുള്ള വിഭാഗീയ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഖൈബർ പഖ്തൂങ്ക്വായിലെ കുറാം ഭാഗത്ത് ഇരുസമുദായങ്ങളും തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. അതിന്റെ ബാക്കിയാകാം ഇതെന്നാണ് റിപ്പോർട്ട് . ആക്രമണം വളരെ ദുഖകരമാണെന്നും , ഭീരുത്വം നിറഞ്ഞ പ്രവൃത്തിയാണിതെന്നും പാകിസ്ഥാൻ മന്ത്രി മൊഹ്‌സിൻ നഖ്‌വി പറഞ്ഞു.
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിൽ ഇന്ത്യയ്ക്ക് കൈമാറാമെന്ന യുഎസ് കോടതി ഉത്തരവിനെതിരെ പ്രതി പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണ യുഎസ് സുപ്രീംകോടതിയെ സമീപിച്ചു. അപ്പീൽ കോടതിയിൽ നിന്ന് പ്രതികൂല വിധി വന്നതോടെയാണ് തഹാവൂർ റാണ യുഎസ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. തന്നെ ഇന്ത്യയ്ക്ക് കൈമാറാതിരിക്കാനുള്ള റാണയുടെ അവസാന പോരാട്ടമാണിത്. റാണ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന മതിയായ തെളിവുകൾ ഇന്ത്യ കൈമാറിയിട്ടുണ്ടെന്ന് വിധി പറഞ്ഞ മിലൻ ഡി സ്മിത്ത്, ബ്രിഡ്ജറ്റ് ബേഡ്, സിഡ്‌നി ഫിറ്റ്‌സ്വാട്ടർ എന്നിവരടങ്ങിയ മൂന്നംഗ ജഡ്ജിമാരുടെ പാനൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യയും, യുഎസും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് റാണമ്യെ കൈമാറുക. ഇതനുസരിച്ച് റാണയെ ഇന്ത്യയ്ക്ക് വിട്ട് നൽകാൻ കഴിയുമെന്ന് യുഎസ് അറ്റോർണി ബ്രാം ആൽഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കാലിഫോർണിയയിലെ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി ഉത്തരവ് ശരിവച്ച് കൊണ്ടാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് യുഎസ് അപ്പീൽ കോടതി വ്യക്തമാക്കിയത്. പാക് ഭീകരസംഘടനയ്ക്ക് റാണ സഹായം നൽകിയതിന് തെളിവുകൾ ഉണ്ടെന്നും കോടതി…
ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ് ; അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നടപടി അന്യായമെന്ന് ജോ ബൈഡൻ
വാഷിംഗ്ടൺ : ഗാസയിലെ യുദ്ധക്കുറ്റത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നടപടി അന്യായമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേൽ അധികാരികൾക്ക് നേരെയുള്ള ഈ നടപടികൾ അംഗീകരിക്കാനാകുന്നതല്ലെന്നും , അതിരു കടന്നതാണെന്നും ബൈഡൻ വ്യക്തമാക്കി. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നിലപാട് എന്ത് തന്നെയായാലും ഹമാസും , ഇസ്രായേലും ഒന്നല്ല . അവരെ താരതമ്യപ്പെടുത്താനാകില്ല.ഇസ്രായേലിന്റെ ഒപ്പം എന്നുമുണ്ടാകുമെന്നും ബൈഡൻ പറഞ്ഞു . അറസ്റ്റിനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നീക്കങ്ങളെ തളളിക്കളയുന്നതായി വൈറ്റ് ഹൗസ് ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു. അതേസമയം ഹമാസിന്റെ സൈനിക മേധാവി മുഹമ്മദ് ദയീഫിന് വേണ്ടി പുറപ്പെടുവിച്ച വാറന്റിനെക്കുറിച്ച് പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല. അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനുള്ള പ്രോസിക്യൂട്ടറുടെ തിരക്കിനെ ഞങ്ങൾ അപലപിക്കുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് യാതൊരു അധികാരവുമില്ല. ഇത്തരം ഒരു തീരുമാനമെടുക്കുന്നതിലേക്ക് നയിച്ച പിശകുകളെയും ആശങ്കയോടെ കാണുന്നുവെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് പറഞ്ഞു. ഗാസയിൽ വലിയ അതിക്രമങ്ങളാണ് നെതന്യാഹു…
Subscribe to Updates
Get the latest creative news from FooBar about art, design and business.
