ഡബ്ലിൻ: ഡബ്ലിനിലെ ആപ്പിൾ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി പോലീസ്. സോഫ്റ്റ്വെയറിനെ ബാധിക്കുന്ന പുതിയ തരം വൈറസിനെതിരെ ജാഗ്രത പുലർത്തണമെന്ന് പോലീസ് അറിയിച്ചു. വൈറസ് ആക്രമണം ഒഴിവാക്കാൻ എല്ലാവരും തങ്ങളുടെ ആപ്പിൾ ഉപകരണങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
വെബ്സൈറ്റുകളിലൂടെയും ചില ലിങ്കുകളിലൂടെയുമാണ് ഇത്തരം വൈറസുകളെ ഉപകരണങ്ങളിലേക്ക് കടത്തിവിടുന്നത്. നിലവിലെ സുരക്ഷാസംവിധാനങ്ങൾക്ക് തടയാൻ ആകത്താവയാണ് പുതിയ മാൽവെയറുകൾ. അതുകൊണ്ട് തന്നെ ഫോണിലേക്ക് എത്തുന്ന അജ്ഞാത ലിങ്കുകൾ തുറക്കുകയോ വെബ്സൈറ്റുകൾ പരിശോധിക്കുകയോ ചെയ്യരുതെന്ന് പോലീസ് നിർദ്ദേശിച്ചു.
Discussion about this post

