- അബോധത്തിലെ 13 വർഷങ്ങൾ; രാജ്യത്തെ ആദ്യ ദയാമരണം; ഹരീഷ് റാണ വിടവാങ്ങി
- യുദ്ധം അവസാനിക്കുമോ ? ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി
- ഇഷ്ട താവളം ഓസ്ട്രേലിയ; അയർലൻഡ് ഉപേക്ഷിച്ച് മെഡിക്കൽ പ്രൊഫഷണലുകൾ
- ലിസ്ബണിൽ വാഹനാപകടം; ഇരുചക്രവാഹന യാത്രികന് ഗുരുതര പരിക്ക്
- കാണാതായ സ്ത്രീ മരിച്ച നിലയിൽ
- കുട്ടികൾ വീണ സംഭവം; ബാൽക്കണികൾ പരിശോധിച്ച് അധികൃതർ
- ഒഫാലിയിൽ വീട്ടിൽ തീപിടിത്തം; ഒരു മരണം
- ലോകത്തിലെ ഏറ്റവും മലിനമായ രാജ്യം; നാണക്കേടിന്റെ റെക്കോർഡുകൾ അലങ്കാരമാക്കി പാകിസ്താൻ, രണ്ടാം സ്ഥാനം ബംഗ്ലാദേശിന്
Author: Anu Nair
അഭിഷേക് ബച്ചന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് ഐശ്വര്യ റായ് . അഭിഷേക് ബച്ചന്റെ ബാല്യകാല ഫോട്ടോ പങ്കുവെച്ചാണ് ഐശ്വര്യ ആശംസകൾ നേർന്നത് . ഫോട്ടോയ്ക്ക് പലതരം കമന്റുകളാണ് ലഭിക്കുന്നത്. “ജന്മദിനാശംസകൾ. ദൈവം നിങ്ങൾക്ക് സന്തോഷവും ആരോഗ്യവും സ്നേഹവും നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു,”- എന്നാണ് അഭിഷേകിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിനൊപ്പം ഐശ്വര്യ കുറിച്ചിരിക്കുന്നത് . ഐശ്വര്യ റായി പോസ്റ്റ് ചെയ്ത ഈ ഫോട്ടോയ്ക്ക് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്. അഭിഷേകും , ഐശ്വര്യയും തമ്മിൽ പിരിയുന്നുവെന്ന വാർത്തകൾക്കിടയിലാണ് ഐശ്വര്യയുടെ കുറിപ്പ്.ഐശ്വര്യ റായിയും അഭിഷേകും അടുത്തിടെ പലതവണ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.
തിരുമല ; ഹൈന്ദവാചാരങ്ങൾ ലംഘിച്ച 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) . ടിടിഡിയുടെ പ്രസ്താവന പ്രകാരം, ടിടിഡി ചെയർമാൻ ബി.ആർ. നായിഡുവിന്റെ നിർദ്ദേശപ്രകാരമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. “ടിടിഡിയിൽ ജോലി ചെയ്യുന്നതും എന്നാൽ ഹിന്ദു ഇതര മത പാരമ്പര്യങ്ങൾ പിന്തുടരുന്നതുമായ 18 ജീവനക്കാരെ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും , ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ഈ ജീവനക്കാരെ മറ്റ് സർക്കാർ വകുപ്പുകളിലേക്ക് മാറ്റുകയോ അവർക്ക് സ്വമേധയാ വിരമിക്കൽ നൽകുകയോ ചെയ്യുമെന്നാണ് സൂചന .
തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ . വെള്ളിയാഴ്ച അവതരിപ്പിക്കുന്ന കേരള സംസ്ഥാന ബജറ്റിൽ വ്യാവസായിക നിക്ഷേപം ആകർഷിക്കുന്നതിനായുള്ള കൂടുതൽ പദ്ധതികൾ ഉണ്ടാകുമെന്നും ബാലഗോപാൽ പറഞ്ഞു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളും അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പുകളും മനസ്സിൽ വെച്ചുകൊണ്ട്, ബജറ്റിൽ ക്ഷേമ പദ്ധതികൾക്ക് മുൻഗണന നൽകുമെന്നാണ് സൂചന . കിഫ്ബി വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകും . ഐടി പാർക്കുകൾ, വ്യാവസായിക കേന്ദ്രങ്ങൾ പോലുള്ള വാണിജ്യപരമായി ലാഭകരമായ പദ്ധതികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും.റോഡ് ടോൾ വർദ്ധനവ് പോലുള്ള പൊതുജനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന നടപടികൾ ഉണ്ടാകില്ല. കൂടാതെ, ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നിട്ടുണ്ട് പെൻഷൻ 2,500 രൂപയായി ഉയർത്തുന്നതിന് 800 രൂപയുടെ വർദ്ധനവ് എൽഡിഎഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, സാമ്പത്തിക പരിമിതികൾ ഇത് നടപ്പാക്കാൻ തടസമാണ്. എങ്കിലും, 200 രൂപയുടെ വർദ്ധനവ് സർക്കാർ പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.കൂടാതെ, വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന…
നമ്മളിൽ പലരും മുട്ട കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. പ്രഭാതഭക്ഷണത്തിനൊപ്പം മുട്ട കഴിക്കുന്നവരുമുണ്ട്. മുട്ടയിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ, ഫിറ്റ്നസ് പ്രേമികളും ഇവ കൂടുതൽ കഴിക്കാൻ ഇഷ്ടപ്പെടുന്നു. ചിലർ പച്ച മുട്ട പോലും കഴിക്കാറുണ്ട്. പുഴുങ്ങിയ മുട്ട ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യുമെന്ന് വിദഗ്ധരും പറയുന്നു. എന്നാൽ വെറും വയറ്റിൽ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നതിനു പകരം ദോഷമാകും വരുത്തുക. ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനു പുറമേ, വിറ്റാമിൻ എ, ഡി, ഇ, ബി 12, റൈബോഫ്ലേവിൻ, ഫോളേറ്റ്, ഇരുമ്പ്, സെലിനിയം തുടങ്ങിയ പോഷകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ട് . ചിലർ രാവിലെ ജോലിക്ക് പോകാനുള്ള തിരക്കിൽ വെറും വയറ്റിൽ പ്രഭാതഭക്ഷണമായി മുട്ട കഴിക്കാറുണ്ട്. എന്നാൽ, ആരോഗ്യപരമായ ഗുണങ്ങൾ കണക്കിലെടുത്ത് ഇത് ഉചിതമല്ലെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു. വെറും വയറ്റിൽ മുട്ട കഴിക്കുന്നത് ചിലരിൽ ഗ്യാസ്, വയറുവേദന തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. ദഹനവ്യവസ്ഥ ഇതിനകം തന്നെ ദുർബലമായ ആളുകളിലാണ് ഈ പ്രശ്നങ്ങൾ കൂടുതലായി…
കോട്ടയം ; പാതിവില സ്കൂട്ടർ തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്റെ പേരിലുള്ളത് 19 ബാങ്ക് അക്കൗണ്ടുകൾ . പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ പ്രകാരം, വിവിധ ബാങ്കുകളിലെ ഈ അക്കൗണ്ടുകൾ വഴി 450 കോടി രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. സഹോദരിയുടെയും സഹോദരീഭർത്താവിന്റെയും പേരിൽ രണ്ട് കോടി രൂപയ്ക്ക് അനന്തു ഭൂമി .ഭൂമി വാങ്ങിയതായും സംശയിക്കുന്നുണ്ട്. അനന്തുവിനെതിരെ കേസുകൾ ഫയൽ ചെയ്തതിന് ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചതായി പോലീസിന് വിവരം ലഭിച്ചു. തട്ടിപ്പിനെക്കുറിച്ച് ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇടുക്കിയിൽ മാത്രം 1,000 ത്തോളം പരാതികൾ ലഭിച്ചു, ഇതുവരെ 21 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വയനാട്ടിലെ മാനന്തവാടിയിൽ 103 പേർ ഒപ്പിട്ട പരാതി ഉൾപ്പെടെ നിരവധി പരാതികൾ ലഭിച്ചു. പാറത്തോടത്ത് കർഷക വികസന സമിതി, അനന്തു കൃഷ്ണൻ എന്നിവരെ പ്രതികളാക്കിയാണ് പരാതികൾ. ഇയാളുടെ കാറും ഓഫീസ് രേഖകളും പോലീസ് പിടിച്ചെടുത്തു.
ന്യൂഡൽഹി : ഡൽഹി തെരഞ്ഞെടുപ്പിൽ ജീവിതത്തിൽ ആദ്യമായി ബിജെപിക്ക് വോട്ട് ചെയ്തതായി ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി . ബിജെപിക്ക് വോട്ട് ചെയ്യുന്നതിലൂടെ, മുസ്ലീങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യില്ല എന്ന ധാരണ തകർക്കാനാണ് ശ്രമിച്ചതെന്നും റാഷിദി പറഞ്ഞു. ‘ ഒരിക്കൽ എനിക്ക് മോദിജിയെ കെട്ടിപ്പിടിക്കണം . യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഭരണാധികാരിയെ കെട്ടിപ്പിടിച്ചതുപോലെ എനിക്ക് അദ്ദേഹത്തെ കെട്ടിപ്പിടിക്കണം. മോദിജി എന്നെയും കെട്ടിപ്പിടിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ബിജെപിയും മുസ്ലീങ്ങളെ ആത്മാർത്ഥ ഹൃദയത്തോടെ സ്വീകരിക്കണം. ബിജെപിയെ തോൽപ്പിക്കാൻ മുസ്ലീങ്ങൾക്ക് വോട്ട് ചെയ്യണമെന്ന ധാരണ നമ്മൾ തകർക്കണമെന്ന് ഞാൻ പറയുന്നു. ബിജെപി ഞങ്ങൾക്ക് തൊട്ടുകൂടാത്തതല്ല, കോൺഗ്രസിന്റെയോ സമാജ്‌വാദി പാർട്ടിയുടെയോ അടിമപ്പണിക്കാരുമല്ല.എല്ലാ രാഷ്ട്രീയ പാർട്ടികളും മുസ്ലീങ്ങളെ ഒരുപോലെയാണ് പരിഗണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മുസ്ലീങ്ങൾക്ക് വേണ്ടി വളരെയധികം കാര്യങ്ങൾ ചെയ്തു എന്നല്ല ഇതിനർത്ഥം. നമ്മൾ ഒരു പാർട്ടിക്ക് വോട്ട് ചെയ്യുമ്പോൾ, ആ പാർട്ടി നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു…
ഇസ്ലാമാബാദ്: കശ്മീർ ഉൾപ്പെടെ ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും ചർച്ചയിലൂടെ പരിഹരിക്കാനാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് .”കശ്മീർ ഐക്യദാർഢ്യ ദിനത്തിൽ” മുസാഫറാബാദിൽ നടന്ന പാകിസ്ഥാൻ അധിനിവേശ കശ്മീർ (പിഒകെ) നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഷെഹ്ബാസ് ഷെരീഫ് . ഇന്ത്യ ഐക്യരാഷ്ട്രസഭയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റണമെന്നും ഇക്കാര്യത്തിൽ ചർച്ചകൾ ആരംഭിക്കണമെന്നും ഷെരീഫ് പറഞ്ഞു. ‘ കശ്മീർ ഐക്യദാർഢ്യ ദിനം’ എന്നത് കശ്മീരികൾക്ക് പിന്തുണ പ്രകടിപ്പിക്കുന്നതിനായി പാകിസ്ഥാൻ സംഘടിപ്പിക്കുന്ന ഒരു വാർഷിക പരിപാടിയാണ്. കശ്മീർ ഉൾപ്പെടെയുള്ള എല്ലാ പ്രശ്നങ്ങളും ചർച്ചയിലൂടെ പരിഹരിക്കപ്പെടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു . ഇന്ത്യ 2019 ഓഗസ്റ്റ് 5 ലെ മാനസികാവസ്ഥയിൽ നിന്ന് മാറി ഐക്യരാഷ്ട്രസഭയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുകയും ഇക്കാര്യത്തിൽ ചർച്ചകൾ ആരംഭിക്കുകയും വേണം. 1999-ലെ ലാഹോർ പ്രഖ്യാപനത്തിൽ എഴുതിയതുപോലെയും അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പാകിസ്ഥാൻ സന്ദർശന വേളയിൽ അംഗീകരിച്ചതുപോലെയും, പാകിസ്ഥാനും ഇന്ത്യയ്ക്കും മുന്നിലുള്ള ഏക മാർഗം ‘സംവാദത്തിലൂടെ’…
ധാക്ക : ബംഗ്ലാദേശിൽ ഷെയ്ഖ് മുജിബുറഹ്മാന്റെ ചരിത്രപ്രസിദ്ധമായ വസതി അഗ്നിക്കിരയാക്കി മതമൗലികവാദികൾ . കനത്ത പ്രതിഷേധമാണ് സംഭവവുമായി ബന്ധപ്പെട്ട് ഉയരുന്നത്. ധാക്കയിലെ ധൻമോണ്ടി 32-ാം നമ്പർ വീട് നമ്മുടെ രാഷ്ട്രപിതാവിന്റെ പ്രതീകമാണെന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രിയും ഷെയ്ഖ് മുജിബുർ റഹ്മാന്റെ മകളുമായ ഷെയ്ഖ് ഹസീന പറഞ്ഞു. ‘ ഈ വസതിയിൽ നിന്നാണ് ഷെയ്ഖ് മുജീബുറഹ്മാൻ സ്വാതന്ത്ര്യത്തിന്റെ കാഹളം മുഴക്കിയത്. പാകിസ്ഥാൻ സൈന്യം തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് ഈ വീട്ടിൽ നിന്നാണ്. എന്നാൽ പാകിസ്ഥാൻ സൈന്യം ഈ വീട് തകർക്കുകയോ തീയിടുകയോ ചെയ്തില്ല. അതിൽ തൊട്ടിട്ടുപോലുമില്ല. ഷെയ്ഖ് മുജീബുറഹ്മാൻ ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയപ്പോൾ, അദ്ദേഹം രാജ്യത്തിന്റെ അടിത്തറ പാകിയതും ഇവിടെ നിന്നാണ്. അധികാരമേറ്റെങ്കിലും ഞാൻ രാഷ്ട്രപതി ഭവനിലേക്ക് മാറുകയോ പ്രധാനമന്ത്രിയുടെ വസതിയിൽ താമസിക്കുകയോ ചെയ്തിട്ടില്ല. ഈ ആക്രമണങ്ങൾക്കിടയിലും അല്ലാഹു എന്നെ ജീവനോടെ നിലനിർത്തിയിട്ടുണ്ടെങ്കിൽ, ചില കാര്യങ്ങൾ ചെയ്യാനാണ്. എന്നെയും എന്റെ സഹോദരിയെയും കുറിച്ച് അവശേഷിച്ചിരുന്ന ഓർമ്മകൾ ഇപ്പോൾ മായ്ച്ചുകളഞ്ഞു . വീടുകൾ കത്തിക്കാം,…
പ്രയാഗ് രാജ്: മഹാകുംഭമേളയോടനുബന്ധിച്ച് പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം പ്രയാഗ്‌രാജിലെത്തിയിരുന്നു. ഇന്നു രാവിലെ 10.05നു പ്രയാഗ്‌രാജ് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി 11 മുതല്‍ 11.30 വരെ സംഗം ഘട്ടില്‍ സ്‌നാനം ചെയ്തു. നരേന്ദ്ര മോദിയും യോഗിയും ഗംഗയിലൂടെ ബോട്ട് യാത്ര ചെയ്തശേഷമായിരുന്നു സ്‌നാനത്തിന് എത്തിയത്. സ്നാനത്തിന് ശേഷം അദ്ദേഹം അരൈല്‍ ഘട്ടിലേക്ക് മടങ്ങി. അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കിരണ്‍ റിജിജു, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ്, തുടങ്ങിയവര്‍ നേരത്തേ പുണ്യസ്‌നാനം നിര്‍വഹിച്ചിരുന്നു.
കോഴിക്കോട്: മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ ഹോട്ടല്‍ ജീവനക്കാരി യുവതിക്ക് കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. ഹോട്ടലുടമ ദേവദാസ് ആണ് പിടിയിലായത്. കേസിലെ മറ്റു രണ്ടു പ്രതികളായ റിയാസ്, സുരേഷ് എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കുന്നംകുളത്ത് നിന്നാണ് ഹോട്ടല്‍ ഉടമയായ ദേവദാസിനെ പിടികൂടിയത്. ബസ് യാത്രക്കിടെയാണ് പൊലീസ് ദേവദാസിനെ കസ്റ്റഡിയിലെടുത്തത്. അതിനിടെ,മുക്കത്ത് യുവതിയെ ഹോട്ടല്‍ ഉടമയും സഹായികളും പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കേരള വനിത കമ്മീഷന്‍ കോഴിക്കോട് റൂറല്‍ എസ്പിയോട് അടിയന്തര റിപ്പോര്‍ട്ട് തേടി. ഈ മാസം രണ്ടിനാണ് സംഭവമുണ്ടായത്. യുവതി കെട്ടിടത്തില്‍ നിന്ന്ചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങള്‍ ഇന്നലെ കുടുംബം പുറത്തുവിട്ടിരുന്നു. യുവതിയെ ഹോട്ടല്‍ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് കുടുംബം പുറത്തുവിട്ടത്. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടല്‍ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കയറി ചെന്നത്. ഈ സമയത്ത് വീഡിയോ ഗെയിം കളിക്കുകയായിരുന്നു യുവതി. വീട്ടില്‍…
Subscribe to Updates
Get the latest creative news from FooBar about art, design and business.
