തിരുമല ; ഹൈന്ദവാചാരങ്ങൾ ലംഘിച്ച 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) . ടിടിഡിയുടെ പ്രസ്താവന പ്രകാരം, ടിടിഡി ചെയർമാൻ ബി.ആർ. നായിഡുവിന്റെ നിർദ്ദേശപ്രകാരമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
“ടിടിഡിയിൽ ജോലി ചെയ്യുന്നതും എന്നാൽ ഹിന്ദു ഇതര മത പാരമ്പര്യങ്ങൾ പിന്തുടരുന്നതുമായ 18 ജീവനക്കാരെ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും , ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ഈ ജീവനക്കാരെ മറ്റ് സർക്കാർ വകുപ്പുകളിലേക്ക് മാറ്റുകയോ അവർക്ക് സ്വമേധയാ വിരമിക്കൽ നൽകുകയോ ചെയ്യുമെന്നാണ് സൂചന .
Discussion about this post

