കോട്ടയം ; പാതിവില സ്കൂട്ടർ തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്റെ പേരിലുള്ളത് 19 ബാങ്ക് അക്കൗണ്ടുകൾ . പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ പ്രകാരം, വിവിധ ബാങ്കുകളിലെ ഈ അക്കൗണ്ടുകൾ വഴി 450 കോടി രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്.
സഹോദരിയുടെയും സഹോദരീഭർത്താവിന്റെയും പേരിൽ രണ്ട് കോടി രൂപയ്ക്ക് അനന്തു ഭൂമി .ഭൂമി വാങ്ങിയതായും സംശയിക്കുന്നുണ്ട്. അനന്തുവിനെതിരെ കേസുകൾ ഫയൽ ചെയ്തതിന് ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചതായി പോലീസിന് വിവരം ലഭിച്ചു. തട്ടിപ്പിനെക്കുറിച്ച് ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) പ്രാഥമിക അന്വേഷണം ആരംഭിച്ചു.
ഇടുക്കിയിൽ മാത്രം 1,000 ത്തോളം പരാതികൾ ലഭിച്ചു, ഇതുവരെ 21 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വയനാട്ടിലെ മാനന്തവാടിയിൽ 103 പേർ ഒപ്പിട്ട പരാതി ഉൾപ്പെടെ നിരവധി പരാതികൾ ലഭിച്ചു. പാറത്തോടത്ത് കർഷക വികസന സമിതി, അനന്തു കൃഷ്ണൻ എന്നിവരെ പ്രതികളാക്കിയാണ് പരാതികൾ. ഇയാളുടെ കാറും ഓഫീസ് രേഖകളും പോലീസ് പിടിച്ചെടുത്തു.