പ്രയാഗ് രാജ്: മഹാകുംഭമേളയോടനുബന്ധിച്ച് പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം പ്രയാഗ്രാജിലെത്തിയിരുന്നു.
ഇന്നു രാവിലെ 10.05നു പ്രയാഗ്രാജ് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി 11 മുതല്‍ 11.30 വരെ സംഗം ഘട്ടില്‍ സ്നാനം ചെയ്തു. നരേന്ദ്ര മോദിയും യോഗിയും ഗംഗയിലൂടെ ബോട്ട് യാത്ര ചെയ്തശേഷമായിരുന്നു സ്നാനത്തിന് എത്തിയത്. സ്നാനത്തിന് ശേഷം അദ്ദേഹം അരൈല്‍ ഘട്ടിലേക്ക് മടങ്ങി.
അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കിരണ്‍ റിജിജു, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ്, തുടങ്ങിയവര്‍ നേരത്തേ പുണ്യസ്നാനം നിര്‍വഹിച്ചിരുന്നു.
Discussion about this post