ഡബ്ലിൻ: അയർലൻഡിൽ നിന്നും മെഡിക്കൽ പ്രൊഫഷണലുകൾ കൂട്ടത്തോടെ രാജ്യംവിടുന്നു. അയർലൻഡിൽ നിന്നും ഓസ്ട്രേലിയയിലേക്കാണ് ആരോഗ്യപ്രവർത്തകരിൽ ഭൂരിഭാഗവും ചേക്കേറുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ ഏഴായിരം ആരോഗ്യപ്രവർത്തകരാണ് ഓസ്ട്രേലിയയിലേക്ക് പോയത്.
ഓസ്ട്രേലിയൻ ഹെൽക്ക് പ്രാക്ടീഷണർ റെഗുലേഷൻ ഏജൻസിയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ ആറ് വർഷത്തിനിടെ രാജ്യം വിടുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. 85 ശതമാനമാണ് ഈ വർധനവ്. അതേസമയം ഐറിഷ് ആരോഗ്യപ്രവർത്തകർ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുന്നത് അയർലൻഡിൽ തൊഴിലന്വേഷിക്കുന്ന വിദേശികൾക്ക് അനുകൂലമായിട്ടുണ്ട്. അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്സുമാരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട്.

