- രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ച നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കും ; കെ എസ് ശബരിനാഥൻ
- ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി മുഹമ്മദ് ബാഗർ സോൾഗാദർ ; യൂറോപ്യൻ യൂണിയൻ നിരോധനമേർപ്പെടുത്തിയ നേതാവ്
- ബംഗാളിൽ 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി ; നിലവിലുള്ളത് 18,497 സ്വത്തുക്കൾ മാത്രം
- അബോധത്തിലെ 13 വർഷങ്ങൾ; രാജ്യത്തെ ആദ്യ ദയാമരണം; ഹരീഷ് റാണ വിടവാങ്ങി
- യുദ്ധം അവസാനിക്കുമോ ? ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി
- ഇഷ്ട താവളം ഓസ്ട്രേലിയ; അയർലൻഡ് ഉപേക്ഷിച്ച് മെഡിക്കൽ പ്രൊഫഷണലുകൾ
- ലിസ്ബണിൽ വാഹനാപകടം; ഇരുചക്രവാഹന യാത്രികന് ഗുരുതര പരിക്ക്
- കാണാതായ സ്ത്രീ മരിച്ച നിലയിൽ
Author: Anu Nair
സ്വപ്നം കണ്ട് ഉറങ്ങുന്നവരിൽ മുന്നിലാണ് പലരും , ചിലപ്പോഴെങ്കിലും ചില സ്വപ്നങ്ങൾ നമ്മെ ഭയപ്പെടുത്താറുണ്ട്. പലപ്പോഴും നമ്മൾ കാണുന്ന സ്വപ്നങ്ങൾ അർത്ഥങ്ങൾ ഉണ്ടെന്നാണ് ജ്യോതിഷികൾ പറയുന്നത് . നാം കാണുന്ന സ്വപ്നങ്ങൾക്കും , ഭാവിയിൽ വരാൻ പോകുന്ന ചില കാര്യങ്ങൾക്കു ബന്ധമുള്ളതായി പണ്ഡിതർ പറയുന്നു. അതിലൊന്നാണ് പാമ്പുകളെ സ്വപ്നം കാണുന്നത് .പത്തി വിടർത്തി നിൽക്കുന്ന പാമ്പുകളെ സ്വപ്നം കാണുന്നത് നല്ല ഫലമാണെന്നാണ് പൊതുവെ പറയുക . തിളങ്ങുന്ന കറുത്ത പാമ്പ് പത്തി വിടർത്തി നിൽക്കുന്നത് കണ്ടാൽ ലോട്ടറി പോലെ വിവിധ വഴികളിലൂടെ പണം വന്ന് ചേരുമെന്നാണ് വിശ്വാസം . സ്വർണ്ണനിറമുള്ള പാമ്പുകളെയോ, നാഗങ്ങളെയോ കണ്ടാൽ അത് നിധി പോലെ അസുലഭമായ ധനാഗമന സൂചനയാണത്രേ. എന്നാൽ എല്ലാ പാമ്പുകളും ശുഭസൂചനകളല്ല. ഇഴഞ്ഞു നീങ്ങുന്ന പാമ്പുകളെയോ, ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന പാമ്പുകളെയോ കാണുന്നത് രാഹുദോഷമോ, നാഗദോഷമോ ആകാം സൂചിപ്പിക്കുന്നതെന്നും ആചാര്യന്മാർ പറയുന്നു.ഇവയ്‌ക്ക് മതിയായ പരിഹാരം ആചാര്യമതപ്രകാരം ചെയ്യേണ്ടതുമാണ് എന്നാണ് വിശ്വാസം.
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ അതിഷി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഞായറാഴ്ച രാജ് നിവാസിൽ എൽജി വികെ സക്‌സേനയ്ക്ക് അതിഷി രാജി സമർപ്പിച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ രാജിവച്ചതിനെ തുടർന്നാണ് അതിഷി ഡൽഹി മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 2024 സെപ്റ്റംബർ 21-ന്, 43 വയസ്സുള്ളപ്പോഴാണ് , ഡൽഹിയുടെ എട്ടാമത്തെയും ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായും അതിഷി സത്യപ്രതിജ്ഞ ചെയ്തത്. ബിജെപിക്ക് ഭൂരിപക്ഷമുള്ള നിയമസഭയിൽ ഇനി ആപ്പ് പ്രതിപക്ഷത്താകും. അതേസമയം ബിജെപിയിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
പാലക്കാട് : പാലക്കാട് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി . ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവിന്റെ ആശുപത്രിയിലേയ്ക്ക് മാറ്റി. പാലക്കാട് ഉപ്പും പാടത്ത് ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം . ഉപ്പും പാടം സ്വദേശി ചന്ദ്രികയാണ് കൊല്ലപ്പെട്ടത് . ഭർത്താവ് രാജൻ സ്വയം കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തോലന്നൂര്‍ സ്വദേശികളായ ഇവര്‍ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിച്ചുവരുകയാണ്. വീടിനകത്ത് വച്ച് പരസ്പരം വഴക്കിട്ടതിനെ തുടർന്ന് രാജൻ ചന്ദ്രികയെ കുത്തിവീഴ്ത്തുകയായിരുന്നു. താഴത്തെ നിലയിൽ നിന്ന് ബഹളം കേട്ടെത്തിയ മകളാണ് ചന്ദ്രികയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത് . . ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജൻ മുൻപും ചന്ദ്രികയെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ചന്ദ്രികയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേ മോര്‍ച്ചറിയിലേക്ക് മാറ്റി. രാജന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒന്നര വർഷം മുമ്പ് രാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.
കൊല്ലം ; ലഹരിവസ്തുക്കൾ പിടിക്കാനെത്തിയ എക്സൈസ് സംഘത്തിനെ ആക്രമിച്ച നാലംഗസംഘം അറസ്റ്റിൽ. കരുനാഗപ്പള്ളി പന്മന പൊൻ വയൽ ഓഡിറ്റോറിയത്തിനടുത്ത് കായൽ തീരത്തോട് ചേർന്നുള്ള ഭാഗത്ത് രാത്രി പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരാണ് ആക്രമിക്കപ്പെട്ടത് . ചവറ സ്വദേശികളായ സിനാൻ, നിഹാസ്, അൽ അമീൻ, നിഹാർ എന്നിവരാണ് അറസ്റ്റിലായത്.ഒരു വനിതാ ഓഫീസർ ഉൾപ്പെടെ അഞ്ച് അംഗ എക്സൈസ് സംഘത്തെ ആക്രമിച്ചതിനും അവരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പന്മനയിലെ ബോട്ട് ജെട്ടിക്ക് സമീപം വ്യാപകമായ മയക്കുമരുന്ന് കടത്ത് സംബന്ധിച്ച് എക്സൈസ് വകുപ്പിന് പരാതി ലഭിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, വനിതാ ഓഫീസർ ഉൾപ്പെടെയുള്ള സംഘം പരിശോധനയ്ക്കായി സ്ഥലത്തെത്തി. സ്ഥലത്തുണ്ടായിരുന്ന യുവാക്കളെ പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. എക്സൈസ് സംഘം പോകാൻ ഒരുങ്ങുന്നതിനിടെ, രണ്ട് വാഹനങ്ങളിലായി നാല് പേർ എത്തി. ഉദ്യോഗസ്ഥർ അവരെ തടയാൻ ശ്രമിച്ചപ്പോൾ വാക്കുതർക്കം ഉണ്ടാകുകയും അത് ആക്രമണത്തിലേക്ക് നീങ്ങുകയുമായിരുന്നു. സംഘർഷാവസ്ഥയെത്തുടർന്ന് എക്സൈസ് സംഘം പോലീസിനെ വിവരമറിയിച്ചു. ഉടൻ…
മഹാകുംഭമേളയിൽ പുണ്യസ്നാനം ചെയ്ത് നടൻ ജയസൂര്യ . കുടുംബത്തോടൊപ്പമാണ് താരം പ്രയാഗ് രാജിലെത്തിയത് . മഹാകുംഭമേളയിൽ സ്നാനം ചെയ്യുന്നതടക്കമുള്ള ചിത്രങ്ങൾ ജയസൂര്യ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചു. മഹാകുംഭമേളയിൽ പങ്കെടുക്കുന്നത് ജീവിതകാലത്ത് ലഭിക്കുന്ന പുണ്യമാണെന്നും ഏറെ സന്തോഷമുണ്ടെന്നും ജയസൂര്യ പറഞ്ഞു. ‘ മഹാകുംഭമേളയിൽ കുടുംബത്തോടൊപ്പം പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു.ഒരുപാട് സന്യാസവര്യന്മാരും ഋഷീശ്വരൻമാരും നാനാതരത്തിലെ സാധനാ സമ്പ്രദായങ്ങളിൽപെട്ട സന്യാസശ്രേഷ്ഠൻമാരും പിന്നെ ലോകമെമ്പാടുമുള്ള വിശ്വാസികളും ഒന്നുചേരുന്ന ഒരു സ്ഥലമാണിത്. അവിടെ പോകാൻ സാധിക്കുന്നത് അത്യപൂർവ്വമായ ഭാഗ്യമാണ് . നമ്മൾ വിചാരിച്ചത് കൊണ്ട് മാത്രം അവിടെ എത്തിപ്പെടാനാകില്ല , മുത്തശ്ശിമാർ പറയും പോലെ അവിടെ എത്തണമെങ്കിൽ അവിടെ നിന്നുള്ള വിളി വരണം . ഒരു പുണ്യസ്ഥലത്തും നമ്മുടെ ഉന്നതി കൊണ്ട് എത്താനാകില്ല . അഹം മാറ്റി വച്ച് അവിടെ നിന്നുള്ള വിളി ലഭിക്കുമ്പോൾ എത്താനാകും. എനിക്കത് ലഭിച്ചത് ഭാഗ്യമായി തോന്നുന്നു . ഇത് വല്ലാത്ത അനുഭവമായിരുന്നു ‘ എന്നും ജയസൂര്യ പറഞ്ഞു.
തൃശൂർ : തികച്ചും സ്വേച്ഛാധിപത്യനിലപാടാണ് ട്രമ്പിന്റെ വരവോടെ സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . സിപിഎം തൃശൂർ ജില്ലാസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. സമ്മേളനത്തിൽ ഞങ്ങൾ ആഗ്രഹിക്കുന്നത് സ്വയം വിമർശനവും , വിമർശനങ്ങളുമാണ് . മാധ്യമങ്ങൾ പറയുന്ന കാര്യങ്ങളല്ല ഞങ്ങൾ ചർച്ച ചെയ്യുന്നത് . ഇന്നത്തെ ലോകത്തിൽ തീവ്ര വലതുപക്ഷ കക്ഷികൾക്ക് വലിയമുൻ ഗണന ലഭിക്കുന്നു. നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ കൈയ്യും , കാലും കെട്ടിയാണ് തിരിച്ചയച്ചത് . ഇത് അംഗീകരിക്കാനാകില്ല. എ ഐ യ്ക്കെതിരെ ഭാവിയിൽ വലിയ സമരം ശക്തിപ്പെടും . എ ഐ ഉപയോഗിക്കുമ്പോൾ കുത്തക മൂലധനം കൂടും . തൊഴിലുകൾ നഷ്ടപ്പെടും. പതിനെട്ടാം ലോകസഭ തെരഞ്ഞെടുപ്പിലൂടെ ഹിന്ദു രാഷ്ട്രം നടപ്പിലാക്കാൻ കഴിയുമെന്നുള്ളതാണ് ബിജെപി പ്രതീക്ഷിച്ചത്. ബി ജെ പി യെ തോൽപ്പിക്കാൻ കഴിയുമെന്ന നിലപാട് ആണ് കണ്ണൂർ പാർട്ടി കോൺഗ്രസ് മുന്നോട്ട് വച്ചത്. അതുവരെ BJP യെ പരാജയപ്പെടുത്താൻ കഴിയില്ല എന്നാണ്…
തിരുവനന്തപുരം :മൂന്ന് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങൾക്ക് ഡ്രോണ്‍ ആക്രമണ ഭീഷണി. ഇമെയില്‍ വഴിയാണ് സന്ദേശം ലഭിച്ചത്. ഇതേ തുടര്‍ന്ന് വിമാനത്താവളങ്ങളിൽ ജാഗ്രത നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം സിറ്റി പൊലീസ് സംഘം വിമാനത്താവളത്തില്‍ പരിശോധന നടത്തി.ബെംഗളൂരു, ചെന്നൈ, കേരളം എന്നിവിടങ്ങളിൽ ആക്രമണമുണ്ടാകുമെന്നാണു സന്ദേശം. ഇന്ന് ഉച്ചയോടെ ബെംഗളൂരു വിമാനത്താവളത്തിലാണു സന്ദേശം എത്തിയത് വ്യാജ ഇമെയില്‍ സന്ദേശമാണ് എന്ന് പൊലീസ് വ്യക്തമാക്കി. ഉച്ചയോടെയാണ് ഭീഷണി സന്ദേശം എത്തിയത്. വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.വിമാനത്താവള പരിസരത്ത് നിരീക്ഷണവും കര്‍ശനമാക്കി. പിന്നീട് അവ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍, ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന സന്ദേശമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതോടെയാണ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
മലപ്പുറം: മലപ്പുറം വേങ്ങരയ്ക്കടുത്ത് മദ്രസ അദ്ധ്യാപകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം . 28 വയസ്സുള്ള സുഹൈബിനാണ് ഗുരുതരമായി പരിക്കേറ്റത് . സംഭവത്തിനു പിന്നാലെ 18 കാരൻ റാഷിദ് പോലീസിൽ കീഴടങ്ങി. പ്രണയബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം . എന്നാൽ റാഷിദുമായി തനിക്ക് മുൻ പരിചയമില്ലെന്നും കണ്ടിട്ടില്ലെന്നുമാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സുഹൈബിന്റെ മൊഴി. സുഹൈബിന്റെ വസതിക്ക് സമീപം വച്ചാണ് ആക്രമണം. രാത്രി 9 മണിയോടെ സുഹൈബിന്റെ വസതിയ്ക്കടുത്തെത്തിയ റാഷിദ് ഒരു മണിക്കൂറോളം സുഹൈബിനായി കാത്തിരുന്നു. സ്കൂട്ടറിൽ സുഹൈബ് വരുന്നത് കണ്ടതോടെ റാഷിദും മറ്റൊരു സ്കൂട്ടറിൽ സുഹൈബിനെ പിന്തുടർന്നു. ശരീരത്തിലും കാലുകളിലുമായി ഏഴോളം വെട്ടുകൾ ഉണ്ട്. ആക്രമണത്തിന് ശേഷം റാഷിദ് ഓടി രക്ഷപ്പെട്ടു. പിന്നീട് പുലർച്ചെ ഏകദേശം 3 മണിയോടെ വേങ്ങര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. മാതാപിതാക്കൾക്കൊപ്പം അബുദാബിയിൽ താമസിച്ചിരുന്ന റാഷിദ് പ്ലസ് ടു പഠനത്തിനായാണ് കേരളത്തിലേക്ക് എത്തിയത്.
തൃശൂർ : വാട്സാപ്പ് വഴി മദ്യം വിൽക്കുന്ന മാഹിക്കാരൻ പിടിയിൽ . അമിത വേഗതയിൽ പാഞ്ഞ കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് മാഹിക്കാരൻ ജംഷാദിന്റെ മൊബൈൽ ബാർ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ പേരാമ്പ്രയിൽ വാഹന പരിശോധന നടത്തുകയായിരുന്നു ചാലക്കുടി ഡിവൈ എസ്പി കെ സുമേഷും സംഘവും . ഈ സമയത്താണ് കാർ പാഞ്ഞെത്തിയത് . കാറിന്റെ വരവ് കണ്ടപ്പോഴേ പോലീസുകാർക്ക് സംശയം തോന്നി . കാറിന്റെ ഡിക്കി പരിശോധിച്ചപ്പോഴാകട്ടെ 224 കുപ്പി മാഹി മദ്യമാണ് കണ്ടത് . കാർ ഓടിച്ചിരുന്നതും ജംഷാദാണ്. വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് മദ്യവിൽപ്പനയാണ് ജംഷാദിന് പണി . വാട്സാപ്പ് നമ്പറിൽ ബന്ധപ്പെട്ടാൽ മദ്യം നൽകും. മദ്യം കണ്ടെത്തിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജനവിധി വളരെ വിനയത്തോടെ സ്വീകരിക്കുന്നു ; ഈ വിജയത്തിനു ബിജെപിയെ അഭിനന്ദിക്കുന്നു ; അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി : ഡൽഹി തെരഞ്ഞെടുപ്പിലെ ജനവിധി വളരെ വിനയത്തോടെ സ്വീകരിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ . ഈ വിജയത്തിനു ബിജെപിയെ അഭിനന്ദിക്കുന്നതായും, ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയായിരുന്നു വിഡിയോ സന്ദേശത്തിലൂടെ കെജ്രിവാൾ പ്രതികരിച്ചത്. ‘‘കഴിഞ്ഞ 10 വർഷമായി ആരോഗ്യം , വിദ്യാഭ്യാസം , അടിസ്ഥാന സൗകര്യം എന്നീ മേഖലകളിൽ വളരെയധികം പ്രവർത്തനങ്ങൾ ഞങ്ങൾ നടത്തി . ഞങ്ങൾ ക്രിയാത്മക പ്രതിപക്ഷത്തിന്റെ പങ്ക് വഹിക്കുക മാത്രമല്ല ജനസേവനം തുടരുകയും ചെയ്യും ‘ – കെജ്രിവാൾ പറഞ്ഞു ബിജെപി നേതാവ് പർവേശ് ശർമ്മയാണ് കെജ്രിവാളിനെതിരെ അട്ടിമറി വിജയം നേടിയത് . 4,089 വോട്ടുകൾക്കാണ് അരവിന്ദ് കെജ്രിവാൾ പരാജയപ്പെട്ടത് . ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തകർച്ചയാണ് എ എ പിയ്ക്കുണ്ടായിരിക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
