ബെൽഫാസ്റ്റ്: ലിസ്ബണിൽ വാഹനാപകടം. യുവാവിന് സാരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയായിരുന്നു സംഭവം. പരിക്കേറ്റ വ്യക്തി ആശുപത്രിയിൽ ചികിത്സയിലാണ്.
ഇരുചക്രവാഹന യാത്രികനാണ് പരിക്കേറ്റത്. ബൈക്കിൽ പോകുന്നതിനിടെ അദ്ദേഹത്തെ സിൽവർ നിറത്തിലുള്ള വോൾവോ വി40 വാഹനം ഇടിയ്ക്കുകയായിരുന്നു. എമിൽവുഡ് അവന്യൂവിന് സമീപം ആയിരുന്നു അപകടം ഉണ്ടായത്. ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

