ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ കാണാതായ സ്ത്രീയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. ലഗാൻ നദിയിൽ നിന്നാണ് 50 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാവിലെയോടെയാണ് മൃതദേഹം കണ്ടെടുത്തത്. അന്നാഡെയൽ എംബാക്ക്മെന്റ് മേഖലയ്ക്ക് സമീപം ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഈ മാസം 14 ന് കാണാതായ ഷാഹിദ റഫഖാത്തിന്റെ മൃതദേഹം ആണ് ഇതെന്നാണ് പോലീസ് പറയുന്നത്.
Discussion about this post

