Author: Anu Nair

കൊടുങ്ങല്ലൂർ ; അനന്തലക്ഷ്മി ഇന്ന് ടിക്കറ്റ് നൽകിയത് വെറുമൊരു യാത്രക്കാരനല്ല , കേന്ദ്രമന്ത്രിയായിരുന്നു ഇന്ന് രാമപ്രിയ ബസിലെ യാത്രക്കാരിൽ ഒരാൾ . അച്ഛൻ ഡ്രൈവറും , മകൾ കണ്ടക്ടറുമായ ബസിലാണ് ഇന്ന് സുരേഷ് ഗോപി കയറിയത് .അതിന്റെ സന്തോഷത്തിലാണ് അച്ഛൻ ബസിൽ ഡ്രൈവറായ ലോകമലേശ്വരം തൈപറമ്പത്ത് ഷൈനും, മകളും കണ്ടക്ടറുമായ അനന്തലക്ഷ്മിയും. ഇരുവരെയും അഭിനന്ദിക്കുന്നതിനായാണ് സുരേഷ് ഗോപി ഇന്ന് ബസിൽ എത്തിയത് . കഴിഞ്ഞ ഒന്നരവർഷമായി രാമപ്രിയ ബസിലെ സ്ഥിരം കാഴ്ച്ചയാണിത് . ആദ്യമൊക്കെ കൗതുകമായിരുന്നുവെങ്കിൽ പിന്നീടിത് ആ അച്ഛനോടും,മകളോടുമുള്ള സ്നേഹമായി മാറി. ചെറുപ്പം മുതൽ ബസ് യാത്രയും , ബസ് ജോലിയും ഏറെ ഇഷ്ടമാണ് അനന്തലക്ഷ്മിയ്ക്ക് . അച്ഛന്റെ ഉടമസ്ഥതയിലുള്ള ബസിലായിരുന്നു ആദ്യ പരിശീലനവും . പിന്നീട് കണ്ടക്ടർ ലൈസൻസും എടുത്തു. ഇന്ന് എം കോം വിദ്യാർത്ഥിനിയുമാണ് അനന്തലക്ഷ്മി . പഠിക്കാൻ മിടുക്കിയായ മകളെ കണ്ടക്ടർ ആകാൻ അച്ഛനും കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലർ കൂടിയായ അമ്മ ധന്യയും സമ്മതിച്ചില്ല. പഠനത്തിനു…

Read More

കാസർകോട് : ഇന്ന് പുലർച്ചെ കാസർകോടിന്റെ മലയോര മേഖലകളിൽ അനുഭവപ്പെട്ട മുഴക്കത്തിന്റെ പ്രഭവകേന്ദ്രം അറബിക്കടലാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി. ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലിൽ സംഭവിച്ച മൂന്ന് ചെറിയ ഭൂചലനങ്ങളുടെ ഭാഗമായാണ് കാസർകോട് മുഴക്കവും, ചെറിയ പ്രകമ്പനവും അനുഭവപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. കടലിൽ ഉണ്ടായത് ചെറിയ ഭൂചലമായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിന്റെ പരിധിയിൽ വരുന്ന മേഖലകളിലാണ് പ്രകമ്പനവും, മുഴക്കവും ഉണ്ടായത്. കോടോം ബേളൂർ, വെസ്റ്റ് എളേരി, കിനാനൂർ കരിന്തളം, ബളാൽ പഞ്ചായത്തുകളിലാണ് മുഴക്കം അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്. മുഴക്കമുണ്ടായതിന് പിന്നാലെ വളർത്തുമൃഗങ്ങൾ അസ്വസ്ഥത പ്രകടിപ്പിച്ചതായി പ്രദേശവാസികൾ പറഞ്ഞു. അതേസമയം സുനാമി മുന്നറിയിപ്പുകളൊന്നുമില്ലെന്നും അത്തരം പ്രചാരണങ്ങൾ വെറും കിംവദന്തികൾ മാത്രമാണെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

Read More

കണ്ണൂർ ; ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നേറ്റത്തെ കുറിച്ച് പ്രതികരിക്കാതെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി കോൺഗ്രസ് നേതാവും , വയനാട് എം പി യുമായ പ്രിയങ്ക ഗാന്ധി . തെരഞ്ഞെടുപ്പ് ഫലം ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും പറയാൻ സമയമായിട്ടില്ലെന്നുമാണ് പ്രിയങ്ക മാദ്ധ്യമങ്ങളോട് പറഞ്ഞത് . വയനാട് സന്ദർശനത്തിനായി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം. നിയോജക മണ്ഡലങ്ങളിലെ ബൂത്ത് , മണ്ഡലം, നിയോജക മണ്ഡലം തലത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ, കൺവീനർമാർ, ഖജാൻജിമാർ , ജില്ലാ നേതാക്കൾ എന്നിവരും സമ്മേളനങ്ങളിൽ പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ സഖ്യത്തിലാണ് എ എ പിയും,കോൺഗ്രസും മത്സരിച്ചത് . ആകെയുള്ള 7 സീറ്റുകളിൽ 4 ഇടത്ത് എ എ പിയും, 3 ഇടത്ത് കോൺഗ്രസും മത്സരിച്ചെങ്കിലും ഇന്ത്യാ മുന്നണി സമ്പൂർണ തോൽവി ഏറ്റുവാങ്ങി. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70 സീറ്റിലും സഖ്യമില്ലാതെയാണ് കോൺഗ്രസും എഎപിയും മത്സരിച്ചത്.

Read More

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ വിമർശനം ഉന്നയിച്ച് അണ്ണാ ഹസാരെ . കെജ്രിവാളിന്റെ കണ്ണുകൾ “പണവും അധികാരവും” കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കെജ്രിവാളിന് മുൻപ് പല തവണ താൻ മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്നും , അത് ശ്രദ്ധിക്കപ്പെട്ടില്ലെന്നും ഹസാരെ പറഞ്ഞു. “ഒരു സ്ഥാനാർത്ഥിയുടെ പെരുമാറ്റം, ചിന്തകൾ ശുദ്ധമായിരിക്കണം, ജീവിതം കുറ്റമറ്റതായിരിക്കണം, ത്യാഗം ഉണ്ടായിരിക്കണം . ഈ ഗുണങ്ങൾ വോട്ടർമാർക്ക് അദ്ദേഹത്തിൽ വിശ്വാസം വളർത്തുന്നു. ഞാൻ ഇത് അരവിന്ദ് കെജ്‌രിവാളിനോട് പറഞ്ഞു, പക്ഷേ അദ്ദേഹം ശ്രദ്ധിച്ചില്ല, ഒടുവിൽ, അദ്ദേഹം മദ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്തുകൊണ്ടാണ് ഈ പ്രശ്നം ഉയർന്നുവന്നത്? പണശക്തി അദ്ദേഹത്തെ കീഴടക്കി,” ഹസാരെ പറഞ്ഞു. അതേസമയം ഡൽഹിയിൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശവുമായി മുന്നോട്ട് പോകുകയാണ് ബിജെപി.

Read More

ന്യൂഡൽഹി ; ഡൽഹി തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ എ എ പിയ്ക്കും , കോൺഗ്രസിനും വിമർശനവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രിയും , നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള . ‘ ഇനിയും പോരാടി പരസ്പരം അവസാനിപ്പിക്കൂ ‘ എന്നാണ് ഒമർ അബ്ദുള്ള സോഷ്യൽ മീഡിയയിൽ കുറിച്ചത് . ഡൽഹിയിൽ ബിജെപി വൻ വിജയത്തിലേയ്ക്കുമെന്ന സൂചന വന്നതോടെയാണ് നാഷണൽ കോൺഫറൻസ് ഇന്ത്യാമുന്നണിയിലെ പ്രധാന പാർട്ടികളായ കോൺഗ്രസിനെയും എഎപിയെയും വിമർശിച്ചു രംഗത്തെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ സഖ്യത്തിലാണ് എ എ പിയും,കോൺഗ്രസും മത്സരിച്ചത് . ആകെയുള്ള 7 സീറ്റുകളിൽ 4 ഇടത്ത് എ എ പിയും, 3 ഇടത്ത് കോൺഗ്രസും മത്സരിച്ചെങ്കിലും ഇന്ത്യാ മുന്നണി സമ്പൂർണ തോൽവി ഏറ്റുവാങ്ങി. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70 സീറ്റിലും സഖ്യമില്ലാതെയാണ് കോൺഗ്രസും എഎപിയും മത്സരിച്ചത്.

Read More

കടലൂർ : വെള്ളമെന്ന് കരുതി ഡീസൽ കുടിച്ച ഒന്നര വയസുകാരിയ്ക്ക് ദാരുണാന്ത്യം .തമിഴ്നാട്ടിലെ കടലൂർ വടലൂർ നരിക്കുരവർ കോളനി സ്വദേശികളായ സൂര്യ- സ്നേഹ ദമ്പതികളുടെ മകൾ മൈഥിലിയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം . സ്നേഹ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ കുഞ്ഞ് സമീപത്തിരുന്ന് കളിക്കുന്നുണ്ടായിരുന്നു. വിറക് കത്തിക്കാനായി വാങ്ങി വച്ച ഡീസൽ ഇതിനിടെ കുഞ്ഞ് എടുത്ത് കുടിക്കുകയായിരുന്നു. കുഞ്ഞിന്റെ കയ്യിൽ കുപ്പി കണ്ട് സംശയം തോന്നിയ വീട്ടുകാർ ഉടൻ കുറിഞ്ഞിപ്പടി ഗവൺമെന്‍റ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കുഞ്ഞിനെ ചിദംബരത്തെ രാജ മുത്തയ്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അല്പനേരം കഴിഞ്ഞപ്പോഴേയ്ക്കും കുഞ്ഞ് മരിച്ചു. എന്നാൽ കുഞ്ഞിന് മെഡിക്കൽ കോളേജിൽ മെച്ചപ്പെട്ട ചികിത്സ ലഭിച്ചില്ലെന്ന് കാട്ടി പിതാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Read More

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരെയും അധ്യാപകരെയും ഒട്ടും പരിഗണിക്കാതെയുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ദേശീയ അധ്യാപക പരിഷത്ത്. സാധാരണക്കാരനും മധ്യവർഗ്ഗത്തിനും ആശ്വാസകരമായ കേന്ദ്ര ബജറ്റിന് പിന്നാലെ ജീവനക്കാരുടെ സകല പ്രതീക്ഷയും അസ്തമിപ്പിക്കുന്ന ഒരു ബഡ്ജറ്റ് ആണ് നിയമസഭയിൽ അവതരിപ്പിച്ചത്. 2019 ലെ ശമ്പള പരിഷ്കരണത്തിന്റെ കുടിശികയോ ഇതുവരെയുള്ള 19 ശതമാനം ക്ഷാമ ബത്ത കുടിശ്ശികയോ ജീവനക്കാർക്ക് ആശ്വാസകരം എന്ന് കരുതാവുന്ന ഏതെങ്കിലും തരത്തിലുള്ള പരിഷ്കരണ നടപടികളോ പ്രതീക്ഷിച്ചിരുന്ന മുഴുവൻ ആളുകൾക്കും ഇരുട്ടടിയായിരുന്നു ഈ ബജറ്റ് . 2024 ജൂലൈയിൽ നിയമിക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണ കമ്മീഷനെ നിയമിക്കുകയോ അതിനുള്ള എന്തെങ്കിലും നിർദ്ദേശങ്ങളോ ബജറ്റിൽ ഇല്ല. പങ്കാളിത്ത പെൻഷൻ പദ്ധതി പൂർണമായും പിൻവലിക്കും എന്ന് പ്രതീക്ഷിച്ച ജീവനക്കാരെ കടുത്ത നിരാശയിൽ ആക്കുന്ന നടപടിയാണ് പുറത്തുവന്നത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയോ ഭവന വായ്പ പദ്ധതിയോ പരിഷ്കരിച്ച് നടപ്പാക്കുന്നതിനെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള നിർദ്ദേശങ്ങൾ ഇല്ല. വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച് നടപ്പാക്കി കൊണ്ടിരിക്കുന്ന വിവിധ…

Read More

ധാക്ക : ബംഗ്ലാദേശിൽ വീണ്ടും കലാപാന്തരീക്ഷം. കഴിഞ്ഞ ദിവസമാണ് മുൻ പ്രസിഡന്റ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ വീടിന് തീയിട്ടത് . ഇത് ബംഗ്ലാദേശിലുടനീളം പ്രക്ഷുബ്ധമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. ഇപ്പോഴിതാ ബംഗ്ലാദേശി നടിമാരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. മെഹർ അഫ്രോസ് ഷാനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത് . ഇവരെ ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണ്. താരത്തിന്റെ ആരാധകർക്കിടയിൽ ഇത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.മറ്റൊരു നടിയായ സോഹാന സാബയെയും ധാക്ക മെട്രോപൊളിറ്റൻ പോലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ച് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 6 ന് രാത്രിയാണ് മെഹറിനെ അറസ്റ്റ് ചെയ്തതെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ റെസൽ കരിം മല്ലിക് പറഞ്ഞു. രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ താരം വിമർശിച്ചിരുന്നുവെന്നും പറയപ്പെടുന്നു. മെഹറിന്റെ അറസ്റ്റിന് മുമ്പ്, ബംഗ്ലാദേശിലെ ജമാൽപൂരിൽ മെഹറിന്റെ കുടുംബം താമസിച്ചിരുന്ന വീട്ടിൽ റെയ്ഡ് നടന്നു. നാട്ടുകാരും മദ്രസ വിദ്യാർത്ഥികളും വീട്ടിലെത്തി സാധനങ്ങൾ…

Read More

ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി മുന്നേറ്റം തുടരുന്നു. ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ ആദ്യലീഡ് നില മാറിമറിഞ്ഞെങ്കിലും ബിജെപി ലീഡ് തുടരുകയാണ്. കേവല ഭൂരിപക്ഷം കഴിഞ്ഞ ലീഡ് 40 സീറ്റിലെത്തിയിട്ടുണ്ട്. വൈകുന്നേരത്തോടെ കൃത്യമായ ഫലം അറിയാനാകുമെന്നാണ് സൂചന . ഒരു ഘട്ടത്തിൽ മുന്നിലായിരുന്ന ആപ്പ് പിന്നീട് കയറി വന്നില്ല . അരവിന്ദ് കെജ്രിവാളും, അതിഷിയുമടക്കമുള്ള ആപ്പ് നേതാക്കളെല്ലാം പിന്നിലാണ്. മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും സൗരഭ് ഭരദ്വാജും ഏറെ പിന്നിലാണ്. അതേസമയം സർക്കാർ രൂപീകരണത്തിന് അവകാശം ഉന്നയിക്കുമെന്ന് ഡൽഹി ബിജെപി നേതൃത്വം വ്യക്തമാക്കി. ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു . മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് ദില്ലി ബിജെപി അധ്യക്ഷന്‍. ബിജെപി ആസ്ഥാനത്ത് വിജയാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് പ്രവര്‍ത്തകര്‍. തുടക്കം മുതല്‍ ബിജെപിയാണ് ലീഡ് തുടര്‍ന്നത്. ആകെയുള്ള 70 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 60.54 ശതമാനം പേരാണ് വോട്ട് ചെയ്തത്.

Read More

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഗൈനക്കോളജി വിഭാഗത്തിലെ സീനിയര്‍ റസിഡന്റ് നാഗര്‍കോവില്‍ സ്വദേശിനി ഡോ. ആര്‍ അനസൂയയാണ് മരിച്ചത്. എലിവിഷം കഴിച്ചാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. വിഷം കഴിച്ച നിലയില്‍ ഇന്നലെയാണ് ഡോ.അനസൂയയെ ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിക്കുന്നത്. അര്‍ദ്ധരാത്രിയോടെ മരിച്ചു. ഭര്‍ത്താവിനും കുട്ടിക്കും ഒപ്പം മെഡിക്കല്‍ കോളജിന് സമീപം പുതുപ്പള്ളി ലൈനില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഡോ. അനസൂയ. കഴിഞ്ഞ മൂന്ന് വര്‍ഷമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാഗര്‍കോവിലേക്ക് കൊണ്ടുപോയി.

Read More