പാലക്കാട് : പാലക്കാട് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി . ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവിന്റെ ആശുപത്രിയിലേയ്ക്ക് മാറ്റി. പാലക്കാട് ഉപ്പും പാടത്ത് ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം . ഉപ്പും പാടം സ്വദേശി ചന്ദ്രികയാണ് കൊല്ലപ്പെട്ടത് . ഭർത്താവ് രാജൻ സ്വയം കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
തോലന്നൂര്‍ സ്വദേശികളായ ഇവര്‍ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിച്ചുവരുകയാണ്. വീടിനകത്ത് വച്ച് പരസ്പരം വഴക്കിട്ടതിനെ തുടർന്ന് രാജൻ ചന്ദ്രികയെ കുത്തിവീഴ്ത്തുകയായിരുന്നു. താഴത്തെ നിലയിൽ നിന്ന് ബഹളം കേട്ടെത്തിയ മകളാണ് ചന്ദ്രികയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത് . . ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജൻ മുൻപും ചന്ദ്രികയെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.
ചന്ദ്രികയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേ മോര്‍ച്ചറിയിലേക്ക് മാറ്റി. രാജന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒന്നര വർഷം മുമ്പ് രാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.

