തൃശൂർ : തികച്ചും സ്വേച്ഛാധിപത്യനിലപാടാണ് ട്രമ്പിന്റെ വരവോടെ സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . സിപിഎം തൃശൂർ ജില്ലാസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.
സമ്മേളനത്തിൽ ഞങ്ങൾ ആഗ്രഹിക്കുന്നത് സ്വയം വിമർശനവും , വിമർശനങ്ങളുമാണ് . മാധ്യമങ്ങൾ പറയുന്ന കാര്യങ്ങളല്ല ഞങ്ങൾ ചർച്ച ചെയ്യുന്നത് . ഇന്നത്തെ ലോകത്തിൽ തീവ്ര വലതുപക്ഷ കക്ഷികൾക്ക് വലിയമുൻ ഗണന ലഭിക്കുന്നു. നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ കൈയ്യും , കാലും കെട്ടിയാണ് തിരിച്ചയച്ചത് . ഇത് അംഗീകരിക്കാനാകില്ല.
എ ഐ യ്ക്കെതിരെ ഭാവിയിൽ വലിയ സമരം ശക്തിപ്പെടും . എ ഐ ഉപയോഗിക്കുമ്പോൾ കുത്തക മൂലധനം കൂടും . തൊഴിലുകൾ നഷ്ടപ്പെടും. പതിനെട്ടാം ലോകസഭ തെരഞ്ഞെടുപ്പിലൂടെ ഹിന്ദു രാഷ്ട്രം നടപ്പിലാക്കാൻ കഴിയുമെന്നുള്ളതാണ് ബിജെപി പ്രതീക്ഷിച്ചത്. ബി ജെ പി യെ തോൽപ്പിക്കാൻ കഴിയുമെന്ന നിലപാട് ആണ് കണ്ണൂർ പാർട്ടി കോൺഗ്രസ് മുന്നോട്ട് വച്ചത്. അതുവരെ BJP യെ പരാജയപ്പെടുത്താൻ കഴിയില്ല എന്നാണ് എല്ലാവരും കരുതിയത്. പിന്നീട് യച്ചൂരിയുടെ നേതൃത്വത്തിൽ നടത്തിയ നീക്കമാണ് ഇൻഡ്യ ബ്ലോക്കിൻ്റെ രൂപീകരണത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.