ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ അതിഷി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഞായറാഴ്ച രാജ് നിവാസിൽ എൽജി വികെ സക്സേനയ്ക്ക് അതിഷി രാജി സമർപ്പിച്ചു.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ രാജിവച്ചതിനെ തുടർന്നാണ് അതിഷി ഡൽഹി മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 2024 സെപ്റ്റംബർ 21-ന്, 43 വയസ്സുള്ളപ്പോഴാണ് , ഡൽഹിയുടെ എട്ടാമത്തെയും ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായും അതിഷി സത്യപ്രതിജ്ഞ ചെയ്തത്.
ബിജെപിക്ക് ഭൂരിപക്ഷമുള്ള നിയമസഭയിൽ ഇനി ആപ്പ് പ്രതിപക്ഷത്താകും. അതേസമയം ബിജെപിയിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
Discussion about this post