ബെംഗളൂരു: ബെംഗളൂരു ബന്നാർഘട്ടയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. നിലമ്പൂർ സ്വദേശി അർഷ് പി ബഷീർ (23), കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28) എന്നിവരാണ് മരിച്ചത് . മരിച്ച അർഷ് നിലമ്പൂർ നഗരസഭ വൈസ് ചെയർമാൻ പി എം ബഷീറിന്റെ മകനാണ്. അർഷ് എം ബി എ വിദ്യാർത്ഥിയായിരുന്നു . മുഹമ്മദ് ഷാഹൂബ് ബെംഗളൂരുവിൽ ജോലി ചെയ്യുകയാണ്.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം . ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. രണ്ട് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ വശം പൂർണ്ണമായും തകർന്നു. കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു . ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി .
Discussion about this post

