ജെറുസലേം : ദക്ഷിണ ലെബനനിൽ നടന്ന ഇസ്രായേലി ഡ്രോൺ ആക്രമണത്തിൽ ഹമാസ് സൈനിക മേധാവി കൊല്ലപ്പെട്ടു. ലെബനനിലെ ഹമാസിന്റെ ഓപ്പറേഷൻസ് വിഭാഗം മേധാവി മുഹമ്മദ് ഷഹീനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം തന്നെയാണ് അറിയിച്ചത്.
ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള 14 മാസത്തെ യുദ്ധം അവസാനിപ്പിച്ച വെടിനിർത്തൽ കരാർ പ്രകാരം തെക്കൻ ലെബനനിൽ നിന്ന് ഇസ്രായേൽ പൂർണ്ണമായും പിന്മാറുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ആക്രമണം നടന്നത്.
” ഹമാസിന്റെ പ്രധാന നേതാക്കളിൽ ഒരാളാണ് ഷഹീൻ കൂടാതെ വിവിധ ഭീകരാക്രമണങ്ങൾക്കും ഇസ്രായേലി സിവിലിയന്മാരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളും ഇയാൾ ഉത്തരവാദിയായിരുന്നു.” ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറയുന്നു.
Discussion about this post