വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണ്ണമെന്ന് വത്തിക്കാൻ. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച നിലയിലാണ് . ഇത് ചികിത്സയെ സങ്കീർണ്ണമാക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യം കൂടുതൽ വഷളാക്കുകയും ചെയ്തു. ശ്വാസകോശ അണുബാധ ബാധിച്ച ഫ്രാൻസിസ് മാർപ്പാപ്പ ഒരു ആഴ്ചയിലേറെയായി റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലാണ്.
പോപ്പിന് “പോളിമൈക്രോബയൽ അണുബാധ” ഉണ്ടെന്നും വത്തിക്കാൻ പ്രസ്താവനയിൽ പറയുന്നു. ഇതിന് കോർട്ടികോസ്റ്റീറോയിഡും ആൻറിബയോട്ടിക് തെറാപ്പിയും ആവശ്യമാണ് . പോപ്പിന് ശ്വാസകോശ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്, കാരണം ചെറുപ്പത്തിൽ അദ്ദേഹത്തിന് രോഗം ബാധിച്ച് ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു.അതേസമയം, തനിക്ക് പ്രാർത്ഥന നടത്തിയവർക്ക് നന്ദി പ്രകടിപ്പിച്ച പാപ്പാ, പ്രാർത്ഥനകൾ തുടരാൻ ഏവരോടും അഭ്യർത്ഥിച്ചു.