ശ്രീനഗർ : പാകിസ്ഥാനുമായി ചർച്ച നടത്താനുള്ള സാധ്യത തള്ളി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള . ബിബിസി നടത്തിയ അഭിമുഖത്തിലാണ് മുൻ നിലപാടിൽ നിന്ന് വിരുദ്ധമായി പാകിസ്ഥാനുമായുള്ള ചർച്ചകൾ നടക്കില്ലെന്ന നിലപാടിൽ ഒമർ അബ്ദുള്ള എത്തിയത് .
മേഖലയിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചുവരുന്നതായും, ജമ്മു കശ്മീർ കാര്യങ്ങളിൽ പാകിസ്ഥാൻ “ഇടപെടുന്നുവെന്നും” അബ്ദുള്ള ആരോപിച്ചു. നിലവിലെ സുരക്ഷാ അന്തരീക്ഷത്തിൽ ചർച്ചകൾക്കുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞു.
പാകിസ്ഥാൻ ഒരിക്കലും ജമ്മു കശ്മീർ കാര്യങ്ങളിൽ ഇടപെടുന്നത് നിർത്തിയിട്ടില്ല. ജമ്മു കശ്മീരിൽ നടന്ന ആക്രമണങ്ങളിൽ പലതും ബാഹ്യ സഹായമില്ലാതെ പൂർണ്ണമായും തദ്ദേശീയമാണെന്ന് പറയുന്നത് മണ്ടത്തരമായിരിക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടന്ന ആക്രമണങ്ങൾ കാരണം ഇനി ചർച്ചകൾക്ക്) സാധ്യതയില്ല, ബന്ധങ്ങളിൽ എന്തെങ്കിലും പുരോഗതി കൈവരിക്കണമെങ്കിൽ, പാകിസ്ഥാൻ ഇന്ത്യയുടെ ആശങ്കകൾ അംഗീകരിക്കുകയും പരിഹരിക്കുകയും വേണം. – ഒമർ അബ്ദുള്ള പറഞ്ഞു
2019 ൽ റദ്ദാക്കിയ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതയില്ലെന്നും അബ്ദുള്ള വ്യക്തമാക്കി.