ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷക്കു വിധിയ്ക്കപ്പെട്ട മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനകാര്യത്തില്‍ ഇടപെടാമെന്ന ഉറപ്പ് ഹൂതി നേതാവില്‍ നിന്ന് ലഭിച്ചതായി ഇറാന് വിദേശകാര്യമന്ത്രാലയം.
അടുത്തിടെ മസ്കറ്റില്‍ ഇന്ത്യന്‍ ഓഷ്യന്‍ സമ്മേളനത്തിന് എത്തിയപ്പോള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായി ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി അറിയിച്ചു.
ഹൂതി വിഭാഗത്തിന്റെ നേതൃസ്ഥാനത്തുള്ള മുഹമ്മദ് അബ്ദുല്‍ സലാമുമായാണ് അരാഗ്ച്ചി ഇക്കാര്യം സംസാരിച്ചത്. യമന്റെ തലസ്ഥാനമായ സന ഇപ്പോഴും വിമതരുടെ നിയന്ത്രണത്തിലാണ് . അവിടെ ഇന്ത്യന്‍ എംബസിയോ, വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരോ ഇല്ല. അതിനാല്‍ ഹൂതി വിമതരുമായി നേരിട്ട് ബന്ധപ്പെടാന്‍ നിലവില്‍ ഇന്ത്യയ്ക്ക് നിലവിൽ പരിമിതികളുണ്ട്.